ഇടതുപക്ഷ ജനാധിപത്യ മുന്നണി
(എൽ.ഡി.എഫ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
Left Democratic Front LDF Keralam | |
---|---|
![]() LDF ലോഗോ | |
ലീഡർ | Pinarayi Vijayan |
സ്ഥാപകൻ | E. M. S. Namboodiripad P. K. Vasudevan Nair |
രൂപീകരിക്കപ്പെട്ടത് | 1979 |
തലസ്ഥാനം | AKG Centre, Thiruvananthapuram |
Ideology | Socialism |
Political position | Left-wing to far-left |
കേരളത്തിലെ ഇടതുപക്ഷ-കമ്യൂണിസ്റ്റ് രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി അഥവാ എൽ.ഡി.എഫ്. മുന്നണിയിലെ ഏറ്റവും വലിയ പാർട്ടിയായ സി.പി.ഐ(എം) ആണ് സാധാരണയായി മുന്നണിക്ക് നേതൃത്വം നൽകുന്നത്. മുന്നണിയിലെ പാർട്ടികളുടെ കാര്യത്തിൽ ഓരോ തിരഞ്ഞെടുപ്പിലും ചെറിയ വ്യത്യാസം ഉണ്ടാവാം, എങ്കിലും മുഖ്യകക്ഷികൾ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളായി ഇതേ മുന്നണിയിൽ തുടരുന്നു. ഐക്യ ജനാധിപത്യ മുന്നണി അഥവാ യു.ഡി.എഫ്. ആണ് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ബദൽ. വർഷങ്ങളായി മുന്നണി ഭരണം ഓരോ അഞ്ചുവർഷം കൂടുമ്പൊഴും മാറി വരുന്നു.
മുന്നണി ഏകോപന സമിതി യോഗങ്ങൾ മാസത്തിൽ ഒരിക്കൽ എങ്കിലും ചേരുന്നു. മുന്നണിക്കായി ഒരു കൺവീനർ ഉണ്ട്. എ. വിജയരാഘവൻ ആണ് ഇപ്പോഴത്തെ കൺവീനർ.
ഇടതു പക്ഷ ജനാധിപത്യ മുന്നന്നി ഘടക കക്ഷികൾ[തിരുത്തുക]
നമ്പർ | പാർട്ടി | ചിഹ്നം | കേരളത്തിലെ നേതാവ് |
---|---|---|---|
1 | കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) | ![]() |
കോടിയേരി ബാലകൃഷ്ണൻ |
2 | കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ | ![]() |
കാനം രാജേന്ദ്രൻ |
3 | ജനതാദൾ (സെക്കുലർ) | മാത്യു ടി. തോമസ് | |
4 | നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി [൧][1] | ![]() |
ടി.പി.പീതാംബരൻ |
5 | റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ലെനിനിസ്റ്റ്) | ![]() |
കോവൂർ കുഞ്ഞുമോൻ |
6 | കേരള കോൺഗ്രസ് (എം.) | ജോസ് കെ. മാണി | |
7 | കേരള കോൺഗ്രസ് (സ്കറിയ തോമസ്) | സ്കറിയ തോമസ് | |
8 | കോൺഗ്രസ് (എസ്) | കടന്നപ്പള്ളി രാമചന്ദ്രൻ | |
9 | ഇന്ത്യൻ നാഷണൽ ലീഗ് | എ.പി അബ്ദുൽ വഹാബ് | |
10 | കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി | കെ.ആർ. അരവിന്ദാക്ഷൻ | |
11 | കേരള കോൺഗ്രസ് (ബി) | ആർ. ബാലകൃഷ്ണപ്പിള്ള | |
12 | ലോക് താന്ത്രിക് ജനതാദൾ | എം.വി. ശ്രേയാംസ് കുമാർ |
കേരള നിയമസഭയിലെ കക്ഷി നില[തിരുത്തുക]
ഇടതുമുന്നണി = ആകെ 93 [2]
- കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) - 57
- കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ - 19
- ജനതാദൾ (സെക്കുലർ) - 3
- നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി - 3
- കേരള കോൺഗ്രസ് (എം.) - 2
- റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ലെനിനിസ്റ്റ്) - 1
- കോൺഗ്രസ് (എസ്) - 1
- ഇന്ത്യൻ നാഷണൽ ലീഗ് - 1
- കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി - 1
- കേരള കോൺഗ്രസ് (ബി) - 1
- സ്വതന്ത്രർ - 4
ഇതും കാണുക[തിരുത്തുക]
കുറിപ്പുകൾ[തിരുത്തുക]
- ൧ ^ 2006-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ ഇതേ മുന്നണിയിൽ മത്സരിച്ചെങ്കിലും, പിന്നീട് കെ. കരുണാകരന്റെ ഡി.ഐ.സി.യെ ഈ കക്ഷിയിൽ ലയിപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ മുന്നണിയിൽ നിന്ന് പുറത്താക്കി.
- ൨ ^ ഇത് കേരള കോൺഗ്രസ് (ജോസഫ്) എന്ന കക്ഷിയിൽ നിന്നും പിളർന്നുണ്ടായതാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ സഖ്യകക്ഷിയായിരുന്ന കേരള കോൺഗ്രസ് (ജോസഫ്), 2010ൽ മുന്നണി വിട്ട് കെ .എം. മാണി നയിക്കുന്ന കേരള കോൺഗൃസ്സ്(എം)ൽ ചേർന്നതോടെ പി.സി. തോമസിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഇടതുമുന്നണിയിൽ തുടരുകയായിരുന്നു.
- ൩ ^ പരസ്യവിമർശനത്തിന്റെ പേരിൽ പി.സി. ജോർജിന്റെ കേരള കോൺഗ്രസ് (സെക്കുലർ) കക്ഷിയേയും മുന്നണിയിൽ നിന്നും പുറത്താക്കിയിരുന്നു.
അവലംബം[തിരുത്തുക]
- ↑ "NCP, Kerala Congress join LDF". ശേഖരിച്ചത് 2010-12-05.
- ↑ http://www.keralaassembly.com/results
![]() |
വിക്കിമീഡിയ കോമൺസിലെ Left Democratic Front (Kerala) എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |