Jump to content

എ. വിജയരാഘവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ. വിജയരാഘവൻ
സി.പി.എം സംസ്ഥാന സെക്രട്ടറി
ഓഫീസിൽ
2020-2021
മുൻഗാമികോടിയേരി ബാലകൃഷ്ണൻ
പിൻഗാമികോടിയേരി ബാലകൃഷ്ണൻ
എൽ.ഡി.എഫ് കൺവീനർ
ഓഫീസിൽ
2018-2022
മുൻഗാമിവൈക്കം വിശ്വൻ
പിൻഗാമിഇ.പി.ജയരാജൻ
രാജ്യസഭാംഗം
ഓഫീസിൽ
2004-2010, 1998-2004
മണ്ഡലംകേരള
ലോക്സഭാംഗം
ഓഫീസിൽ
1989-1991
മണ്ഡലംപാലക്കാട്
വ്യക്തിഗത വിവരങ്ങൾ
ജനനം (1956-03-23) 23 മാർച്ച് 1956  (68 വയസ്സ്)
മലപ്പുറം ജില്ല
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
പങ്കാളിആർ.ബിന്ദു
കുട്ടികൾഹരികൃഷ്ണൻ
As of 15 മാർച്ച്, 2024
ഉറവിടം: [[1] News 18 Kerala]

2022 മുതൽ മാർക്സിസ്റ്റ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗമായി തുടരുന്ന മലപ്പുറം ജില്ലയിൽ നിന്നുള്ള മുതിർന്ന സി.പി.എം നേതാവാണ് എ.വിജയരാഘവൻ.(ജനനം : 23 മാർച്ച് 1956) 2020-2021 കാലയളവിൽ മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായും 2018 മുതൽ 2022 വരെ ഇടതുമുന്നണി കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് തവണ രാജ്യസഭയിലും ഒരു തവണ ലോക്സഭയിലും അംഗമായിരുന്നു.[2]

ജീവിതരേഖ

[തിരുത്തുക]

ആപമ്പാടൻ പരങ്ങോടന്റെയും മാളുക്കുട്ടിയമ്മയുടേയും മകനായി 1956 മാർച്ച് 23ന് മലപ്പുറത്ത് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഗവണ്മെന്റ് കോളേജിൽ നിന്നും ഒന്നാം റാങ്കോടെ ബി.എ ഇസ്ലാമിക് ഹിസ്റ്ററിയിൽ ബിരുദം നേടി[3]. കോഴിക്കോട് ഗവ. ലോകോളേജിൽ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കി.[4] കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മന്ത്രിയും സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയംഗവും കേരളവർമ്മാ കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ അദ്ധ്യാപികയുമായ ആർ ബിന്ദുവാണ് ഭാര്യ. നിയമ വിദ്യാർത്ഥിയായ ഹരികൃഷ്ണനാണ് ഏക മകൻ.

രാഷ്ട്രീയത്തിൽ

[തിരുത്തുക]
കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020 മായി കൊല്ലം പ്രസ് ക്ലബ് നടത്തിയ സംവാദത്തിൽ എ. വിജയരാഘവൻ പങ്കെടുക്കുന്നു

കേരള സ്റ്റുഡൻസ് ഫെഡറേഷൻ (കെ.എസ്.എഫ്) എന്ന എസ്.എഫ്.ഐയുടെ പൂർവിക സംഘടനയിൽ പ്രവർത്തിച്ച് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തി.

1986-1987 കാലയളവിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും 1986 മുതൽ 1993 വരെ എസ്.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡൻ്റുമായിരുന്നു. 1989 മുതൽ 1991 വരെ പാലക്കാട് മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാംഗമായും പ്രവർത്തിച്ചു.

1991 മുതൽ സി.പി.എം സംസ്ഥാന കമ്മിറ്റിയിലും 2002 മുതൽ പാർട്ടിയുടെ കേന്ദ്ര കമ്മറ്റിയിലും അംഗമാണ്. 1998 മുതൽ 2010 വരെ രണ്ട് തവണയായി 12 വർഷം രാജ്യസഭാംഗമായും പ്രവർത്തിച്ചു. രാജ്യസഭയിൽ സി.പി.എമ്മിൻ്റെ ചീഫ് വിപ്പായിരുന്നു.

2018-ൽ ഇടതുമുന്നണി കൺവീനറായിരുന്ന വൈക്കം വിശ്വന് പകരം എൽ.ഡി.എഫ് കൺവീനറായി. 2020-ൽ കോടിയേരി ബാലകൃഷ്ണൻ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയപ്പോൾ പകരം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2021 മുതൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തുടരുന്നു.

2022-ൽ കണ്ണൂരിൽ വച്ച് നടന്ന ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിൽ മാർക്സിസ്റ്റ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.[5][6][7]

2014, 2024 വർഷങ്ങളിൽ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ കോഴിക്കോട് നിന്നും പാലക്കാട് നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [8] [9]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2014 കോഴിക്കോട് ലോകസഭാമണ്ഡലം എം.കെ. രാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ് എ. വിജയരാഘവൻ സി.പി.എം., എൽ.ഡി.എഫ്.
1991 പാലക്കാട് ലോകസഭാമണ്ഡലം വി.എസ്. വിജയരാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എ. വിജയരാഘവൻ സി.പി.എം., എൽ.ഡി.എഫ്
1989 പാലക്കാട് ലോകസഭാമണ്ഡലം എ. വിജയരാഘവൻ സി.പി.എം., എൽ.ഡി.എഫ് വി.എസ്. വിജയരാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബം

[തിരുത്തുക]
  1. https://malayalam.news18.com/news/kerala/a-vijayaraghavan-to-succeed-srp-in-cpm-politburo-rv-525737.html#google_vignette
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-27. Retrieved 2013-12-28.
  3. https://malayalam.oneindia.com/politicians/a-vijayaraghavan-33934.html
  4. മംഗളം വാർത്ത
  5. https://english.mathrubhumi.com/news/india/first-dalit-ram-chandra-dome-in-cpm-pb-a-vijayaraghavan-enters-politburo-1.7422286
  6. https://www.deccanherald.com/india/ram-chandra-dome-to-be-1st-dalit-politburo-member-cpi-m-sources-1099378.html
  7. https://www.madhyamam.com/kerala/a-vijayaraghavan-life-story-600298
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-29.
  9. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=എ._വിജയരാഘവൻ&oldid=4089163" എന്ന താളിൽനിന്ന് ശേഖരിച്ചത്