ഇന്ത്യൻ ദേശീയത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Indian nationalism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് ഇന്ത്യൻ ദേശീയത പരാമർശിക്കപ്പെടുന്നത്. മതപരവും വർഗ്ഗപരവുമായ നിരവധി സംഘർഷങ്ങളും ഇതുമായി ബന്ധപ്പെട്ടുണ്ടായിട്ടുണ്ട്.

"ഇന്ത്യ ഇന്ത്യക്കാരുടേത്" " ഇന്ത്യ ഭരിക്കേണ്ടത് ഇന്ത്യക്കാർ" "നാം ഇന്ത്യ മക്കൾ" " ഇന്ത്യക്കാരായ നാമെല്ലാം ഒരു ജാതി" - മാർ പാറേമ്മാക്കൽ തോമാകത്തനാർ( 1736-1799)

ഇന്ത്യൻ ദേശീയതയെ പറ്റി ആദ്യമായി സംസാരിക്കുന്നത് പാറേമ്മാക്കൽ തോമാകത്തനാർ( 1736-1799) ആണ്.

മൗര്യ ഭരണാധികാരിയായിരുന്ന അശോകന്റെ സാമ്രാജ്യ കാലത്തെ ഇന്ത്യ

കൊളോണിയൽ ഭരണവും ദേശീയതയും[തിരുത്തുക]

1931 ൽ ഈ പതാകയാണ് കോൺഗ്രസ് ഉപയോഗിച്ചത്.

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണവും ഇന്ത്യൻ ദേശീയത വളർത്തുന്നതിൽ കാരണമായി. പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിലെ മധ്യവർഗ്ഗസമൂഹത്തിനിടയിൽ സാമൂഹ്യ-സാമ്പത്തിക മാറ്റം കൊണ്ടുവരാൻ ഈ ഭരണം കാരണമായി.[1] ഇന്ത്യൻ ബിസിനസുകാരുടെയും വ്യവസായികളുടെയും വളർച്ച ബ്രിട്ടീഷ് സർക്കാറുമായി പലപ്പോഴും സംഘർഷത്തിലേർപ്പെടുന്ന അവസ്ഥയുണ്ടായി. ഇന്ത്യൻ സമൂഹത്തിൽ ഉന്നത പദവി അലങ്കരിച്ചിരുന്ന പലരിലും ഇന്ത്യയെന്ന ഏകത്വ മനോഭാവം പരിണാമപ്പെട്ടു തുടങ്ങി.(വക്കീലന്മാർ,ഡോക്ടർ,കോളേജ് വിദ്യാർഥികൾ തുടങ്ങിയ ഗ്രൂപ്പുകളിൽ[2][3]. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തിൽ ഇത്തരം ദേശീയ വികാരം രൂപപ്പെടുന്നതിൽ ഈ ഉന്നതവർഗ്ഗത്തിന്റെ പങ്ക് പ്രധാന്യമേറിയതായിരുന്നു.[4] 1885-ലെ എ.ഒ. ഹ്യൂം എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ രൂപീകരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന സംഘടന പിൽക്കാലത്ത് ഇന്ത്യൻ ദേശീയത രൂപപ്പെടുത്തുന്നതിൽ നിർണ്ണായകമായ പങ്കുവഹിച്ചു. രാഷ്ട്രീയ സ്വാതന്ത്ര്യം, പരമാധികാരം, സാമൂഹ്യനവീകരണം എന്നിവയിലൂന്നിയായിരുന്നു അതിന്റെ പ്രവർത്തനം.[5]

സ്വദേശി[തിരുത്തുക]

1905-ലെ വിവാദമായ ബംഗാൾ വിഭജനവും ഇന്ത്യൻ സമൂഹത്തിൽ അശാന്തത സൃഷ്ടിക്കാൻ കാരണമായി.[6]

ഗാന്ധിയൻ കാലഘട്ടം[തിരുത്തുക]

സത്യാഗ്രഹത്തിന്റെ മുന്നണിപ്പോരാളിയായി മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ വരവും അദ്ദേഹത്തിന്റെ അഹിംസ, നിസ്സഹകരണപ്രസ്ഥാനമുന്നേറ്റങ്ങളും ദേശീയത വളരുന്നതിൽ പ്രധാന പങ്കുവഹിച്ച ഘടകങ്ങളാണ്.

അവലംബം[തിരുത്തുക]

  1. Mitra 2006
  2. Croitt & Mjøset 2001
  3. Desai 2005
  4. Desai 2005
  5. Yadav 1992
  6. Bose & Jalal 1998
"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_ദേശീയത&oldid=3341664" എന്ന താളിൽനിന്ന് ശേഖരിച്ചത്