എം.വി. ഗോവിന്ദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എം‌.വി. ഗോവിന്ദൻ
കേരളത്തിൻ്റെ എക്സൈസ് - തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി
പദവിയിൽ
പദവിയിൽ വന്നത്
2021 മേയ് 20
മുൻഗാമിടി.പി. രാമകൃഷ്ണൻ, എ.സി. മൊയ്തീൻ
കേരള നിയമസഭ അംഗം
പദവിയിൽ
പദവിയിൽ വന്നത്
1996 2021
മുൻഗാമിപാച്ചേനി കുഞ്ഞിരാമൻ
പിൻഗാമിസി.കെ.പി. പത്മനാഭൻ
മണ്ഡലംതളിപ്പറമ്പ്
വ്യക്തിഗത വിവരണം
ജനനം (1953-03-23) മാർച്ച് 23, 1953  (68 വയസ്സ്)
മൊറാഴ, കണ്ണൂർ
രാഷ്ട്രീയ പാർട്ടിസി.പി.എം.
പങ്കാളി(കൾ)എ.പി. ശ്യാമള
മക്കൾശ്യാംജിത്ത്, രംഗീത്
അമ്മഎം.വി. മാധവി
അച്ഛൻകെ. കുഞ്ഞമ്പു
As of മാർച്ച് 19, 2021
ഉറവിടം: നിയമസഭ

നിലവിലെ കേരള തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രിയും, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമാണ് എം വി ഗോവിന്ദൻ. ഗോവിന്ദൻ മാസ്റ്റർ എന്നും അറിയപ്പെടുന്നു. മലയാള പത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായിരുന്നു ഇദ്ദേഹം.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

1970 ൽ അദ്ദേഹം സിപിഐ (എം) അംഗമായി. സിപിഐ (എം) യുമായി ബന്ധപ്പെട്ട യുവജന സംഘടനയായ ഡി വൈ എഫ് ഐയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. നേരത്തെ കെ.എസ്.വൈ.എഫ് കണ്ണൂർ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ഡി.വൈ.എഫ്.ഐയുടെ ആദ്യത്തെ കേരള സംസ്ഥാന പ്രസിഡന്റും പിന്നീട് സെക്രട്ടറിയുമായി. 1986 ലെ മോസ്കോ യുവജന സമ്മേളനത്തിൽ പങ്കെടുത്തു.

കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നപ്പോൾ സി.പി.ഐയുടെ കാസരഗോഡ് ഏരിയ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഗോവിന്ദൻ മാസ്റ്ററെ അടിയന്തരാവസ്ഥയിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 1991-ൽ കോഴിക്കോട് സംസ്ഥാന സമ്മേളനത്തിന് ശേഷം സിപിഐ എം കമ്മിറ്റി അംഗമായി. 2006 ലാണ് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1996 ലും 2001 ലും കേരള നിയമസഭയിൽ തളിപ്പറമ്പ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. 2002-2006 കാലയളവിൽ സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.

സ്വകാര്യ ജീവിതം[തിരുത്തുക]

കെ കുഞ്ഞമ്പു, എം.വി. മാധവി എന്നിവരുടെ മകനായി കണ്ണൂർ ജില്ലയിലെ മോറാഴയിൽ 1953 ഏപ്രിൽ 23-ന് ജനനം.[1] ഭാര്യ ആന്തൂർ മുൻസിപാലിറ്റി ചെയർപേർസണും, സി.പി.ഐ.എം. കണ്ണൂർ ജില്ലാ കമ്മറ്റി അംഗവുമായ പി.കെ. ശ്യാമളയാണു ഭാര്യ. ശ്യാംജിത്ത്, രംഗീത് എന്നിവർ മക്കൾ. ഇരിണാവ് യു.പി. സ്കൂളിൽ ഫിസിക്കൽ എജുക്കേഷൻ അദ്ധ്യാപകനായിരുന്നു ഗോവിന്ദൻ. മുഴുവൻ സമയരാഷ്ട്രീയപ്രവർത്തകനായതിനെ തുടർന്ന് പിന്നീട് അദ്ധ്യാപകവൃത്തിയിൽ നിന്ന് സ്വയം രാജിവെച്ചു.

അവലംബം[തിരുത്തുക]

  1. "KERALA LEGISLATURE - MEMBERS". 2018-04-27. മൂലതാളിൽ നിന്നും 2018-04-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-04-27.
"https://ml.wikipedia.org/w/index.php?title=എം.വി._ഗോവിന്ദൻ&oldid=3566538" എന്ന താളിൽനിന്ന് ശേഖരിച്ചത്