ഉള്ളടക്കത്തിലേക്ക് പോവുക

രാമചന്ദ്രൻ കടന്നപ്പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കടന്നപ്പള്ളി രാമചന്ദ്രൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കടന്നപ്പള്ളി രാമചന്ദ്രൻ
കേരളത്തിലെ രജിസ്ട്രേഷൻ,മ്യൂസിയം,പുരാവസ്തു,ആർക്കൈവ്സ് വകുപ്പ് മന്ത്രി
പദവിയിൽ
29 ഡിസംബർ 2023 - 17 മേയ് 2026
മുൻഗാമിഅഹമ്മദ് ദേവർകോവിൽ വി.എൻ. വാസവൻ (രജിസ്ട്രേഷൻ)
പിൻഗാമിഒ.ജെ. ജനീഷ്
കേരളത്തിലെ തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രി
പദവിയിൽ
മേയ് 25 2016  മേയ് 3 2021
മുൻഗാമികെ. ബാബു, പി.കെ. ജയലക്ഷ്മി
പിൻഗാമിഅഹമ്മദ് ദേവർകോവിൽ
മണ്ഡലംകണ്ണൂർ
കേരളത്തിലെ ദേവസ്വം, പ്രിന്റിംഗ്, സ്റ്റേഷനറി വകുപ്പ് മന്ത്രി
പദവിയിൽ
ഓഗസ്റ്റ് 17 2009  മേയ് 14 2011
മുൻഗാമികെ.സി. വേണുഗോപാൽ
പിൻഗാമിവി.എസ്. ശിവകുമാർ, കെ.പി. മോഹനൻ
മണ്ഡലംഎടക്കാട്
കേരളനിയമസഭയിലെ അംഗം
പദവിയിൽ
മേയ് 20 2016  4 മെയ് 2026
മുൻഗാമിഎ.പി. അബ്ദുള്ളക്കുട്ടി
പിൻഗാമിടി.ഒ.മോഹനൻ
മണ്ഡലംകണ്ണൂർ
പദവിയിൽ
മേയ് 13 2006  മേയ് 14 2011
മുൻഗാമിഎം.വി. ജയരാജൻ
മണ്ഡലംഎടക്കാട്
പദവിയിൽ
ജനുവരി 25 1980  മാർച്ച് 17 1982
മുൻഗാമിസി.പി. ഗോവിന്ദൻ നമ്പ്യാർ
പിൻഗാമികെ.സി. ജോസഫ്
മണ്ഡലംഇരിക്കൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1944-07-01) 1 ജൂലൈ 1944 (age 82) വയസ്സ്)
തന്നട, കണ്ണൂർ
രാഷ്ട്രീയ കക്ഷികോൺഗ്രസ് (എസ്)
പങ്കാളിടി.എം. സരസ്വതി
കുട്ടികൾഒരു മകൻ
മാതാപിതാക്കൾ
  • പി.വി. കൃഷ്ണൻ ഗുരുക്കൾ (അച്ഛൻ)
  • റ്റി.കെ. പാർവതി അമ്മ (അമ്മ)
വസതിതോട്ടട
As of മെയ് 28, 2026
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും കോൺഗ്രസ് (എസ്.) സംസ്ഥാന പ്രസിഡണ്ടും ആണ് കടന്നപ്പള്ളി രാമചന്ദ്രൻ (ജനനം: ജൂലൈ 1, 1944 - ) രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ തുറമുഖം, പുരാവസ്തു എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു അദ്ദേഹം. നാലു തവണ നിയമസഭയിലും രണ്ട് തവണ ലോക്‌സഭയിലും അംഗമായിരുന്ന കടന്നപ്പള്ളി രാമചന്ദ്രൻ പിണറായി വിജയൻ, വി.എസ്.അച്യുതാനന്ദൻ മന്ത്രിസഭകളിൽ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3]

ജീവിതരേഖ

[തിരുത്തുക]

പയ്യന്നൂർ കടന്നപ്പള്ളി ചെറുവാഞ്ചേരിയിൽ പരേതരായ പി.വി. കൃഷ്ണൻ ഗുരിക്കളുടെയും ടി.കെ. പാർവ്വതിയമ്മയുടെയും മൂത്ത മകനായി 1944 ജൂലൈ 1-നാണ് രാമചന്ദ്രൻ ജനിച്ചത്. എടമന, മാതമംഗലം, മാടായി എന്നിവിടങ്ങളിലെ സ്കൂളുകളിൽ വിദ്യാഭ്യാസം നേടിയ ഇദ്ദേഹം അക്കാലഘട്ടത്തിൽത്തന്നെ കെ.എസ്.യു. പ്രവർത്തകനായി പ്രവർത്തിച്ചു. 1960-ൽ കെ.എസ്.യുവിൻറെ കണ്ണൂർ താലൂക്ക് പ്രസിഡണ്ടായ രാമചന്ദ്രൻ 1965-ൽ സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായും 1969-ൽ സംസ്ഥാന പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു.[4]

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

26-ംമത്തെ വയസ്സിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരിക്കെ 1971-ൽ കാസർകോട്‌ ലോക്സഭാ മണ്ഡലത്തിൽ ഇ കെ നായനാരെ തറപറ്റിച്ച പ്രകടനത്തിലൂടെയാണ്‌ രാമചന്ദ്രൻ കടന്നപ്പള്ളി രാഷ്ട്രീയ കേരളത്തിന്റെ സവിശേഷ ശ്രദ്ധപിടിച്ചുപറ്റിയത്‌. ജ്യോതിഷപണ്ഡിതൻ പരേതനായ കടന്നപ്പള്ളി കണ്ടോന്താറിൽ പി വി കുഞ്ഞിക്കൃഷ്ണൻ ഗുരുക്കളുടെ മകനായ കടന്നപ്പള്ളി വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ്‌ പൊതുരംഗത്തെത്തിയത്‌. തിരുവനന്തപുരം ലോ അക്കാദമയിൽ നിയമപഠനം നടത്തവേയാണ്‌ പാർലമെന്റിലേക്ക്‌ മത്സരിച്ചത്‌. 1964-ൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയായി.

കാസർകോടെ വിജയം കടന്നപ്പള്ളി '1977ലും ആവർത്തിച്ചു. കോൺഗ്രസ്‌ പിളർന്നപ്പോൾ 1980-ൽ എൽഡിഎഫിലെത്തി. '1981ൽ എ കെ ആന്റണിയും കൂട്ടരും ഇടത് മുന്നണി വിട്ട് കരുണാകരപക്ഷത്തേക്ക്‌ ചേക്കേറിയപ്പോൾ കടന്നപ്പള്ളി എൽഡിഎഫിൽ ഉറച്ചുനിന്നു. പിന്നീട്‌ പി സി ചാക്കോയും കെ പി ഉണ്ണികൃഷ്ണനുമെല്ലാം കോൺഗ്രസ്‌ ഐയിലേക്ക്‌ മടങ്ങിയപ്പോഴും കടന്നപ്പള്ളി ഇടതുപക്ഷത്തിനൊപ്പം ചാഞ്ചല്യമില്ലാതെ തുടരുകയായിരുന്നു. 1980-ൽ ഇരിക്കൂറിൽനിന്ന്‌ ആദ്യമായി നിയമസഭാംഗമായി. റിട്ടയേഡ്‌ അധ്യാപിക ടി എം സരസ്വതിയാണ്‌ ഭാര്യ. ഏകമകൻ മിഥുൻ അവിയൽ സംഗീതസംഘത്തിലെ ഡ്രമ്മറാണ്.

1980-ൽ ഇരിക്കൂറും 1996-ൽ കാസർഗോഡ് നിന്ന് ലോക്സഭയിലേക്കും 2001-ൽ പേരാവൂരിലും 2011-ൽ കണ്ണൂർ നിന്നും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എടക്കാട്‌ മണ്ഡലത്തിൽ നിന്ന്‌ യുഡിഎഫ്‌ പിന്തുണച്ച ഡിഐസി സ്ഥാനാർഥിയായ കെ സി കടമ്പൂരാനെ പരാജയപ്പെടുത്തിയ കടന്നപ്പള്ളി രാമചന്ദ്രൻ 30,672 വോട്ടിന്‌ ജയിച്ചു. 2009 ആഗസ്ത്‌ 17-ന്‌ വി എസ്‌ മന്ത്രിസഭയുടെ പുനസംഘടനാവേളയിലാണ്‌ ആദർശരാഷ്ട്രീയത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന കടന്നപ്പള്ളി ദേവസ്വം, പ്രിന്റിങ്‌ ആന്റ്‌ സ്റ്റേഷനറി വകുപ്പുകളുടെ മന്ത്രിയായി ചുമതലയേറ്റത്‌. കോൺഗ്രസ്‌ എസിന്റെ സംസ്ഥാന പ്രസിഡന്റാണ്‌ കടന്നപ്പള്ളി.

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ നിന്ന് എതിർ സ്ഥാനാർത്ഥിയായ കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയെ പരാജയപ്പെടുത്തി കടന്നപ്പള്ളി വീണ്ടും നിയമസഭയിലെത്തി. തുടർന്ന് 2016 മേയ് 25-ന് അദ്ദേഹം തുറമുഖം, പുരാവസ്തു വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

2021-ലും കണ്ണൂർ നിയമസഭ മണ്ഡലത്തിൽ നിന്നും നാലാം തവണയും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട കടന്നപ്പള്ളി 2023 മുതൽ 2026 വരെ രണ്ടാം പിണറായി സർക്കാരിലെ തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രിയായിരുന്നു. 2026-ൽ വീണ്ടും കണ്ണൂരിൽ നിന്നും വീണ്ടും മത്സരിച്ചെങ്കിലും കോൺഗ്രസിലെ ടി.ഒ.മോഹനനോട് പരാജയപ്പെട്ടു.[5]

പ്രധാന പദവികളിൽ

  • 2023-2026 2016-2021 (2) : സംസ്ഥാന പുരാവസ്തു, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി (3)
  • 2021-2026 : നിയമസഭാംഗം, കണ്ണൂർ (4)
  • 2016-2021 : നിയമസഭാംഗം, കണ്ണൂർ (3)
  • 2009-2011 : സംസ്ഥാന ദേവസ്വം, പ്രിൻറിംഗ് വകുപ്പ് മന്ത്രി (1)
  • 2006-2011 : നിയമസഭാംഗം, എടക്കാട് (2)
  • 1990-തുടരുന്നു : കോൺഗ്രസ്(എസ്), സംസ്ഥാന പ്രസിഡൻറ്
  • 1989-1990 : കോൺഗ്രസ് (എസ്), സംസ്ഥാന ജനറൽ സെക്രട്ടറി
  • 1980-1982 : നിയമസഭാംഗം, ഇരിക്കൂർ (1)
  • 1980-തുടരുന്നു : ഇടതുമുന്നണിയിൽ അംഗം
  • 1978 : കോൺഗ്രസ് (എസ്) പാർട്ടി സ്ഥാപകാംഗം
  • 1977 : ലോക്സഭാംഗം, കണ്ണൂർ (2)
  • 1971 : ലോക്‌സഭാംഗം, കണ്ണൂർ (1)
  • 1969-1971 : സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.എസ്.യു
  • 1964-1964 : സംസ്ഥാന ജനറൽ സെക്രട്ടറി, കെ.എസ്.യു

അവലംബം

[തിരുത്തുക]
  1. https://www.manoramaonline.com/news/latest-news/2026/01/09/kadannappalli-ramachandran-kannur-politics-ldf-candidate.html
  2. https://www.thehindu.com/news/national/kerala/kerala-assembly-elections-2026-mohanan-defeats-kadannapally-by-18551-votes-in-kannur/article70939596.ece
  3. https://www.asianetnews.com/kerala-news/congress-candidate-adv-t-o-mohanan-won-in-kannur-assembly-election-2026-articleshow-7g6m5tr
  4. "ആദർശങ്ങളുടെ കരുത്തിൽ കടന്നപ്പള്ളി". മലയാള മനോരമ. 2009-08-15. Archived from the original on 2009-08-18. Retrieved 2009-08-15.
  5. https://www.manoramanews.com/kerala/politics/2026/05/21/kannur-mla-to-mohanan-see-niyamasabha-first-time-heres-the-story.html