നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി
ചെയർപെഴ്സൺശരദ് പവാർ
രൂപീകരിക്കപ്പെട്ടത്1999
ആസ്ഥാനം10, ബിഷംബർ ദാസ് മാർഗ്, ന്യൂ ഡെൽഹി, 110001
ആശയംപുരോഗമനവാദം
ജനപക്ഷം
മതേതര ജനാധിപത്യം
ഗാന്ധിയൻ മതേതരത്വം
സമത്വം
സാമൂഹിക നീതി
ഫെഡറലിസം
രാഷ്ട്രീയധാരമധ്യപക്ഷം/മധ്യ-ഇടത് പക്ഷം
അന്താരാഷ്ട്ര അംഗത്വംഇല്ല
ഔദ്യോഗികനിറങ്ങൾസമുദ്രനീല(Aqua)     
സഖ്യംഐക്യ പുരോഗമന സഖ്യം
ലോകസഭാ ബലം
9 / 545
രാജ്യസഭാ ബലം
7 / 245
തിരഞ്ഞെടുപ്പ് ചിഹ്നം
NCP Symbol.PNG
വെബ്സൈറ്റ്
http://www.ncp.org.in

ദേശിയപാർട്ടി പദവിയുള്ള ഇന്ത്യയിലെ ഒരു രാഷ്ട്രീയപാർട്ടിയാണ് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ചുരുക്കെഴുത്ത്: എൻ.സി.പി, അപരനാമം: ദേശീയവാദി കോൺഗ്രസ്) (English: Nationalist Congress Party)[1]. പാർട്ടിയുടെ ദേശീയാദ്ധ്യക്ഷൻ ശരദ് പവാർ ആണ്.

രൂപീകരണ ചരിത്രം[തിരുത്തുക]

സോണിയാ ഗാന്ധിയുടെ നേതൃത്വത്തെ എതിർത്തതിനാൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട ശരദ് പവാർ, പി.എ. സാഗ്മ, താരീഖ് അൻവർ എന്നിവർ കോൺഗ്രസ് എസ്സുമായി ചേർന്ന് 1999 മെയ് 25-ന് എൻ.സി.പി രൂപീകരിച്ചു[2]. 15നും 35 നും വയസ്സിൽ ഇടയിൽ പ്രായമുള്ള യുവതികൾക്കായി സംഘടന രൂപികരിച്ച രാജ്യത്തെ ഏക രാഷ്ട്രീയപാർട്ടിയാണ് എൻ.സി.പി. രാഷ്ട്രവാദി യുവതി കോൺഗ്രസ് എന്നാണ് സംഘടനയുടെ പേര് [അവലംബം ആവശ്യമാണ്].

സ്വാധീനമുള്ള സംസ്ഥാനങ്ങൾ[തിരുത്തുക]

ഇന്ത്യയിൽ മുഴുവൻ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, അന്തമാൻ നിക്കോബർ ദ്വീപുകളിലും മറ്റ് കേന്ദ്രഭരണ പ്രദേശങ്ങളിലും എൻ.സി.പിയ്ക്ക് ശക്തമായ കമ്മിറ്റികളുണ്ടെങ്കിലും മഹാരാഷ്ട്രയാണ് പാർട്ടിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രം. 72 എം.എൽ.എമാരുമായി മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി എൻ.സി.പി മാറിയിരുന്നു. എൻ.സി.പി-കോൺഗ്രസ് സഖ്യം തുടർച്ചയായി 10 വർഷം മഹാരാഷ്ട്ര ഭരിച്ചിരുന്നു. ഉപമുഖ്യമന്ത്രി, ആഭ്യന്തരം, പൊതുമരാമത്ത് ഉൾപ്പെടെ മഹാരാഷ്ട്രയിൽ 22 ഓളം മന്ത്രിമാർ ഉണ്ടായിരുന്നു. അജിത് പവാർ, ആർ.ആർ. പാട്ടീൽ എന്നിവർ ഉപമുഖ്യമന്ത്രിമാരായി. എൻ.സി.പി-കോൺഗ്രസ് സംഖ്യം ഗോവ സംസ്ഥാനത്ത് ഭരണം കയ്യാളിയിരുന്നു. മേഘാലയയിൽ എൻ.സി.പി- കോൺഗ്രസ് സംഖ്യം അധികാരത്തിലേറിയപ്പോൾ ധനകാര്യം ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകൾ എൻ.സി.പിക്കായിരുന്നു. കേന്ദ്രത്തിൽ ഒന്നാം യു.പി.എ മന്ത്രിസഭയിലും രണ്ടാം മന്ത്രിയിലും എൻ.സി.പി അംഗമായിരുന്നു. രണ്ട് മന്ത്രിസഭകളിലുമായി നിരവധി വകുപ്പുകൾ പാർട്ടിയുടെ മന്ത്രിമാർ കൈകാര്യം ചെയ്തു. രണ്ടാം യു.പി.എ സർക്കാറിന്റെ കാലത്ത് 9 ലോക്‌സഭാംഗങ്ങളും ഏഴ് രാജ്യസഭാംഗങ്ങളുമടത്തം 16 എം.പിമാർ ഉണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 100 ലേറെ എം.എൽ.എമാരും. രണ്ടാം യു.പി.എ മന്ത്രിസഭയിൽ മൂന്നു ക്യാബിനറ്റ് മന്ത്രിമാർ എൻ.സി.പിക്കുണ്ടായിരുന്നു. ശരത് പവാർ, ഫ്രഫുൽ പട്ടേൽ, താരിഖ് അൻവർ എന്നിവർ. നിലവിൽ 6 ലോക്‌സഭാംഗങ്ങളുണ്ട്. മഹാരാഷ്ട്രയിൽ നിന്ന് 4 പേരും ബിഹാർ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്ന് ഒരു സീറ്റും. കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ള സംഖ്യം ഉപേക്ഷിച്ച എൻ.സി.പി ഒറ്റയ്ക്ക് മൽസരിച്ച് 41 നിയമസഭാ സീറ്റുകൾ നേടി കരുത്തു കാട്ടി. ഒരു കോടിയിലേറെ വോട്ടാണ് പാർട്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തമാക്കിയത്. തൊട്ടുമുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേക്കാൾ സീറ്റുനേടാനും എൻ.സി.പിക്കായി.

രാജ്യത്ത് ലക്ഷദ്വീപിലടക്കം നൂറുകണക്കിന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ എൻ.സി.പി അധികാരത്തിലുണ്ട്. കേരളത്തിൽ പാർട്ടി സി.പി.എം നേതൃത്വം നൽകുന്ന ഇടതുപക്ഷ മുന്നണിയുടെ ഭാഗമാണ്. ഇടതുമുന്നണി മന്ത്രിസഭയിൽ എൻ.സി.പിക്ക് നിരവധി തവണ പ്രാതിനിധ്യം ഉണ്ടായിരുന്നു. നിലവിൽ കേരളത്തിൽ ഭരണപക്ഷത്തുള്ള പാർട്ടിയ്ക്ക് ഒരു മന്ത്രി ഉൾപ്പെടെ രണ്ട് എം.എൽ.എമാരുണ്ട്. എലത്തൂർ നിയോജക മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ശ്രീ. എ. കെ. ശശീന്ദ്രൻ കേരളാമന്ത്രിസഭയിൽ ഗതാഗതവകുപ്പ് മന്ത്രിയാണ് നാഷണലിസ്റ്റ് യുത്ത് കോൺഗ്രസ്(എൻ.വൈ.സി) യുവജന സംഘടനയാണ്. നാഷണലിസ്റ്റ് സ്റ്റുഡന്റ്‌സ് കോൺഗ്രസ് (എൻ.എസ്.സി) വിദ്യാർഥി സംഘടനയാണ്. നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് വനിതവിഭാഗം, നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് തൊഴിലാളി വിഭാഗവുമാണ്.

സംസ്ഥാനഘടകങ്ങൾ[തിരുത്തുക]

കേരളം[തിരുത്തുക]

ഉഴവൂർ വിജയൻറെ മരണത്തെത്തുടർന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷപദവിയിലേക്ക് സമവായം ഉണ്ടാകാത്തതിനെത്തുടർന്ന് പാർട്ടിയുടെ ദേശീയ സെക്രട്ടറിയായ ടി.പി. പീതാംബരൻ മാസ്റ്ററെ എൻ.സി.പിയുടെ സംസ്ഥാന പ്രസിഡണ്ടായി കേന്ദ്ര ഘടകം ചുമതലപ്പെടുത്തി. ഡിസംബറിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും വരെ അദ്ദേഹം തുടരും[3].

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]