Jump to content

പെരിന്തൽമണ്ണ നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെരിന്തൽമണ്ണ നഗരസഭ
അപരനാമം: പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി

പെരിന്തൽമണ്ണ നഗരസഭ
10°58′34″N 76°13′32″E / 10.976026°N 76.225496°E / 10.976026; 76.225496
Map
ഭൂമിശാസ്ത്ര പ്രാധാന്യം നഗരസഭ
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
താലൂക്ക് പെരിന്തൽമണ്ണ
റവന്യൂ വില്ലേജുകൾ * പെരിന്തൽമണ്ണ
  • പാതായ്ക്കര
നിയമസഭാ മണ്ഡലം പെരിന്തൽമണ്ണ
ലോകസഭാ മണ്ഡലം മലപ്പുറം
ഭരണസ്ഥാപനങ്ങൾ പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി
ചെയർപേഴ്സൺ പി.ഷാജി, ചെയർമാൻ
വൈസ് ചെയർപേഴ്സൺ എ.നസീറ
മുനിസിപ്പൽ സെക്രട്ടറി
വിസ്തീർണ്ണം 34.41ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 34 എണ്ണം
ജനസംഖ്യ 87356
ജനസാന്ദ്രത 1134/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
679322
+04933
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ
പെരിന്തൽമണ്ണ നഗരസഭ
നഗരസഭ, നഗരപാലിക, തദ്ദേശ ഭരണ സ്ഥാപനങ്ങൾ
10°58′48″N 76°13′48″E, 10°57′43″N 76°14′18″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം ജില്ല
ജനസംഖ്യ
ജനസംഖ്യ87,356 (2001) Edit this on Wikidata
പുരുഷന്മാർ• 41,619 (2001) Edit this on Wikidata
സ്ത്രീകൾ• 45,737 (2001) Edit this on Wikidata
സാക്ഷരത നിരക്ക്91.76 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 252171
LSG• M100100
SEC• M10044
Map


മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ‌പെടുന്ന മുനിസിപ്പാലിറ്റിയാണ്‌ പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി. 34.41 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണത്തിൽ പെരിന്തൽമണ്ണ, പാതായിക്കര എന്നീ രണ്ടു വില്ലേജുകളിൽ വ്യാപിച്ചുകിടക്കുന്ന ഈ നഗരസഭയിൽ 34 വാർഡുകളുണ്ട്.

1990 ഫെബ്രുവരി 10നാണ് നഗരസഭ രൂപീകൃതമായത്. പി. ഷാജി ആണ് ഇപ്പോഴത്തെ നഗരസഭാ ചെയർമാൻ.

ആമുഖം[തിരുത്തുക]

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിലാണ് പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി സ്ഥിതി ചെയ്യുന്നത്. പെരിന്തൽമണ്ണ, പാതായിക്കര എന്നീ രണ്ടു വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പെരിന്തൽമണ്ണ നഗരസഭയ്ക്ക് 34.41 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. വടക്കുഭാഗത്ത് അങ്ങാടിപ്പുറം, വെട്ടത്തൂർ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് താഴെക്കോട്, ആലിപ്പറമ്പ് പഞ്ചായത്തുകളും, തെക്കുഭാഗത്ത് ഏലംകുളം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് അങ്ങാടിപ്പുറം പഞ്ചായത്തുമാണ് പെരിന്തൽമണ്ണ നഗരസഭയുടെ അതിരുകൾ . ഭൂപ്രകൃതിയനുസരിച്ച് പെരിന്തൽമണ്ണ നഗരസഭയെ ഉയർന്ന സമതലം, ചെറിയ ചെരിവ്, ഇടത്തരം ചെരിവ്, കുത്തനെയുള്ള ചെരിവ്, സമതലം, താഴ്വര, വെള്ളം കയറുന്ന താഴ്ന്ന സ്ഥലം എന്നിങ്ങനെ ഏഴു ഭാഗങ്ങളായി തരം തിരിക്കാം. ചെങ്കല്ല് (ലാറ്ററൈറ്റ്), എക്കൽമണ്ണ്, ഗ്രാനൈറ്റ് എന്നിവയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങൾ . മലപ്പുറം ജില്ലയിൽ അതിദ്രുതം വികസിച്ചുകൊണ്ടിരിക്കുന്ന വാണിജ്യകമ്പോളവും നഗരവുമാണ് പെരിന്തൽമണ്ണ. പുരാതന വള്ളുവനാട് ദേശത്തിന്റെ ഹൃദയമായിരുന്നു പെരിന്തൽമണ്ണ. വള്ളുവകോനാതിരിയുടെ സേനാനായകനായിരുന്ന കക്കൂത്ത് നായരുടെ അധ്യക്ഷതയിൽ പണ്ടുകാലത്ത് വർഷം തോറും ഇവിടെ കായികാഭ്യാസപ്രകടനം അഥവാ പെരുംതല്ല് മത്സരം അരങ്ങേറിയിരുന്നു. ഇന്നത്തെ അങ്ങാടിപ്പുറത്തിന് കിഴക്കുഭാഗത്തായി സ്ഥിചെയ്യുന്ന സ്ഥലത്തായിരുന്നു ഈ കായികാഭ്യാസം (പെരുംതല്ല്) നടന്നിരുന്നത്. “പെരും തല്ല്” നടന്നിരുന്ന സ്ഥലമാണ് പിന്നീട് പെരിന്തൽമണ്ണയായത്.ജ്ഞാനപ്പാനയുടെ കർത്താവായ പൂന്താനം നമ്പൂതിരിയുടെ ഇല്ലവും ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ജന്മസ്ഥലമായ ഏലംകുളവും പെരിന്തൽമണ്ണക്കടുത്താണ്.ആശുപത്രികളുടെ നഗരം എന്ന് പെരിന്തൽമണ്ണ അറിയപ്പെടുന്നു[അവലംബം ആവശ്യമാണ്]. നാല് സൂപ്പർ സ്പെഷ്യാലിറ്റി ആസ്പത്രികൾ പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമേ ഒരു മെഡിക്കൽ കോളേജും ചെറുതും ഇടത്തരവും ആയ നിരവധി ആശൂപത്രികളും ക്ലിനിക്കുകളും ഇവിടെ പ്രവർത്തിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സഹകരണ ആസ്പത്രിയായ ഇ.എം.എസ് സ്മാരക ആശുപത്രി ഇവിടെയാണുള്ളത്. കൂടാതെ രാമദാസ്,അൽശിഫ, മൗലാന, എം ഇ എസ്, ഗവ. ജില്ലാശുപത്രി, അൽസലാമ എന്നിവ സ്ഥിതി ചെയ്യുന്നു.

വാർഡുകൾ[തിരുത്തുക]

പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിൽ 34 വാർഡുകൾ ഉൾക്കൊള്ളുന്നു.വാർഡുകൾ താഴെ കൊടുത്തിരിക്കുന്നു :[1]

വാർഡ് നമ്പർ പേര് വാർഡ് നമ്പർ പേര്
1 ചീരട്ടമണ്ണ 2 മാനത്തുമംഗലം
3 കക്കൂത്ത് 4 വലിയങ്ങാടി
5 കുളിർമല 6 ചെമ്പങ്കുന്ന്
7 കുമരകുളം 8 ലക്ഷം വീട്
9 ഇടുക്കുമുഖം 10 മനഴി സ്റ്റാൻഡ്
11 പഞ്ചമ 12 കുട്ടിപ്പാറ
13 മനപ്പടി 14 പാതയ്ക്കര യുപി സ്കൂൾ
15 കോവിലകംപടി 16 ഒലിങ്കര
17 കിഴക്കേക്കര 18 തെക്കേക്കര
19 അനാതനം 20 പടിഞ്ഞാറേക്കര
21 കുന്നപ്പള്ളി സൗത്ത് 22 കളത്തിലക്കര
23 മാറുകര പറമ്പ് 24 വളയം മൂച്ചി
25 അസാരിക്കര 26 തോട്ടക്കര
27 ജെ എൻ റോഡ് 28 ജെ എൻ റോഡ് സെൻട്രൽ
29 തേക്കിൻകോഡ് 30 കാവുങ്ങൽ പറമ്പ്
31 പുത്തൂർ 32 സംഗീത
33 ആലിക്കൽ 34 ലെമൺ വാലി

അതിരുകൾ[തിരുത്തുക]

വടക്ക് : അങ്ങാടിപ്പുറം വെട്ടത്തൂർ പഞ്ചായത്തുകൾ , കിഴക്ക് : താഴെക്കോട്, ആലിപ്പറമ്പ് പഞ്ചായത്തുകൽ, തെക്ക് : ഏലംകുളം പഞ്ചായത്ത്, പടിഞ്ഞാറ് : അങ്ങാടിപുറം പഞ്ചായത്ത് എന്നിവയാണ് ഈ മുനിസിപ്പാലിറ്റിയുടെ അതിരുകൾ.

അവലംബം[തിരുത്തുക]

  1. "Wards of Perinthalmanna". sec.kerala.gov.in.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പെരിന്തൽമണ്ണ_നഗരസഭ&oldid=3985613" എന്ന താളിൽനിന്ന് ശേഖരിച്ചത്