മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിൽ ഏറനാട്, തിരൂർ, തിരൂരങ്ങാടി താലൂക്കുകളിലായാണ് 174.3 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മലപ്പുറം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1970-ൽ ആണ് മലപ്പുറം ബ്ളോക്ക് രൂപീകൃതമായത്. അറവങ്കര ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കെ.സലീന ടീച്ചറാണ് നിലവിൽ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്.

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - മങ്കട ബ്ളോക്ക്
  • പടിഞ്ഞാറ് - വേങ്ങര ബ്ളോക്ക്
  • വടക്ക് - അരിക്കോട് ബ്ളോക്ക്
  • തെക്ക്‌ - കുറ്റിപ്പുറം ബ്ളോക്ക്

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

  1. കോട്ടക്കൽ ഗ്രാമപഞ്ചായത്ത്
  2. ആനക്കയം ഗ്രാമപഞ്ചായത്ത്
  3. മൊറയൂർ ഗ്രാമപഞ്ചായത്ത്
  4. ഊരകം ഗ്രാമപഞ്ചായത്ത്
  5. പൊന്മള ഗ്രാമപഞ്ചായത്ത്
  6. പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
താലൂക്ക് ഏറനാട്, തിരൂർ
വിസ്തീര്ണ്ണം 174.3 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 187,050
പുരുഷന്മാർ 91,637
സ്ത്രീകൾ 95,413
ജനസാന്ദ്രത 1073
സ്ത്രീ : പുരുഷ അനുപാതം 1041
സാക്ഷരത 82.47%

വിലാസം[തിരുത്തുക]

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്
ഡൌൺ‍ഹിൽ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ - 676519
ഫോൺ : 0483 2734909
ഇമെയിൽ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ : bdompm@yahoo.co.in

അവലംബം[തിരുത്തുക]