പറപ്പൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര ബ്ളോക്കിലാണ് 15.11 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പറപ്പൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പറപ്പൂർ ഗ്രാമപഞ്ചായത്ത് 1956-ൽ ആണ് രൂപീകൃതമാകുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ നിലവിൽ 19 വാർഡുകളുണ്ട്. പറപ്പൂർ, ഇരിങ്ങല്ലൂർ, കുഴിപ്പുറം എന്നീ ഗ്രാമങ്ങൾ ഉൾപെട്ടതാണ് ഗ്രാമ പഞ്ചായത്ത്‌. ഒന്ന് മുതൽ ഏഴു വരെയുള്ള വാർഡുകൾ ഇരിങ്ങല്ലൂരിലും എട്ടു മുതൽ പത്ത് വരെ വാർഡുകൾ കുഴിപ്പുറത്തും ബാക്കി വാർഡുകൾ പറപ്പൂരിലും സ്ഥിതി ചെയ്യുന്നു.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

 1. ഇല്ലിപ്പുലാക്കൽ
 2. എടയാട്ടുപറമ്പ്
 3. സി സി മാട്
 4. കോട്ടപ്പറമ്പ് (അമ്പലമാട്)
 5. പുള്ളാട്ടങ്ങാടി
 6. പാലാണി
 7. കുറ്റിത്തറ
 8. മാട്ടണപ്പാട്
 9. മുണ്ടോത്ത് പറമ്പ്
 10. കുഴിപ്പുറം
 11. ആസാദ് നഗർ കാവും പറമ്പ് എന്നും അറിയപ്പെടും
 12. വീണാലുക്കൽ
 13. കുരിക്കൾ ബസാർ
 14. മുല്ലപ്പറമ്പ്
 15. തെക്കേകുളമ്പ്
 16. പൊട്ടിപ്പാറ
 17. ചോലക്കുണ്ട്
 18. പാറക്കടവ്
 19. വടക്കുംമുറി

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് വേങ്ങര
വിസ്തീര്ണ്ണം 15.11 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 36,270
പുരുഷന്മാർ 16,975
സ്ത്രീകൾ 19,295
ജനസാന്ദ്രത 2,400
സ്ത്രീ : പുരുഷ അനുപാതം 1136
സാക്ഷരത 91.45%

അവലംബം[തിരുത്തുക]