Jump to content

പുളിക്കൽ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുളിക്കൽ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°11′3″N 75°56′22″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം ജില്ല
വാർഡുകൾഅരൂർ, ഒലിക്കുംപുറം, പനച്ചികപള്ളിയാളി, പുതിയേടത്ത്പറമ്പ്, മങ്ങാട്ടുമുറി, വലിയപറമ്പ്, ചെറുമുറ്റം, കലങ്ങോട്, നൂഞ്ഞല്ലൂർ, തലേക്കര, പരപ്പാറ, കൊടികുത്തിപറമ്പ്, ആൽപറമ്പ്, പാണ്ട്യാട്ടുപുറം, ഉണ്ണ്യത്തിപ്പറമ്പ്, കൊട്ടപ്പുറം, മുട്ടയൂർ, പൌരബസാർ, പുളിക്കൽ, ആന്തിയൂർകുന്ന്, മായക്കര
ജനസംഖ്യ
ജനസംഖ്യ28,565 (2001) Edit this on Wikidata
പുരുഷന്മാർ• 14,234 (2001) Edit this on Wikidata
സ്ത്രീകൾ• 14,331 (2001) Edit this on Wikidata
സാക്ഷരത നിരക്ക്90.21 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221521
LSG• G100408
SEC• G10012
Map

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ, കൊണ്ടോട്ടി ബ്ളോക്കിലാണ് 27.95 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പുളിക്കൽ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 21 വാർഡുകളാണുള്ളത്. ഗ്രാമപഞ്ചായത്ത് കാര്യാലയം,വില്ലേജ് ഓഫീസ് എന്നിവ സ്ഥിതി ചെയ്യുന്നത് ആലുങ്കൽ ആണ്. കൃഷി ഭവൻ, കുടുംബാരോഗ്യ കേന്ദ്രം എന്നിവ വലിയപറമ്പിൽ സ്ഥിതി ചെയ്യുന്നു.

പ്രത്യേകതകൾ

[തിരുത്തുക]

ചരിത്ര പ്രസിദ്ധമായ പടയോട്ടങ്ങൾ ഉണ്ടായ പ്രാചീന കടുങ്ങപുരം നാടിന്റെ പുളിക്കലായിരുന്നു. പുരാതനമായ കോഴിക്കോട്-പാലക്കാട് രാജവീഥിയിൽ ഉണ്ടായിരുന്ന സമൃദ്ധമായ പുളിമരങ്ങളുടെ സാന്നിധ്യം കൊണ്ടാവാം ഈ പ്രദേശത്തിനു പുളിക്കൽ എന്ന സ്ഥലനാമം കൈവന്നത്. ഉയർന്നും താഴ്ന്നും നിരപ്പായതുമായ വൈവിധ്യമാർന്ന ഭൂപ്രകൃതിയാണ് ഈ പഞ്ചായത്തിനുള്ളത്. ചെങ്കൽപ്രദേശങ്ങളും, കരിങ്കൽ പാറകളും, കശുവണ്ടി തോട്ടങ്ങളും, കരിമ്പാറക്കെട്ടുകളും, തെങ്ങ്, കവുങ്ങ് എന്നിവ സമൃദ്ധമായി വളരുന്ന പ്രദേശങ്ങളും, വയലേലകളും കൊണ്ട് സമ്പുഷ്ടമാണീ പുളിക്കൽ. പഞ്ചായത്തിന്റെ വടക്കുഭാഗത്ത് മലകളും ചെറുകുന്നുകളും ചെരിവുകളും പാടശേഖരങ്ങളും ,കിഴക്ക്, പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളിൽ ചെറുകുന്നുകളും പറമ്പുകളും വയലുകളുമാണ് .[1]

അതിരുകൾ

[തിരുത്തുക]
  • കിഴക്ക് - കൊണ്ടോട്ടി, ചീക്കോട്, മുതുവല്ലൂർ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് – ചെറുകാവ്, പള്ളിക്കൽ, വാഴയൂർ പഞ്ചായത്തുകൾ
  • തെക്ക്‌ - പള്ളിക്കൽ, കൊണ്ടോട്ടി പഞ്ചായത്തുകൾ
  • വടക്ക് – വാഴക്കാട്, വാഴയൂർ, ചീക്കോട് പഞ്ചായത്തുകൾ

വാർഡുകൾ

[തിരുത്തുക]
  1. അരൂർ
  2. ഒലിക്കുംപുറം
  3. പുതിയേടത്ത് പറമ്പ്
  4. പനച്ചികപ്പളളിയാളി
  5. മങ്ങാട്ടുമുറി
  6. ചെറുമിറ്റം
  7. വലിയപറമ്പ്
  8. നൂഞ്ഞല്ലൂർ
  9. കലങ്ങോട്
  10. പരപ്പാറ
  11. തലേക്കര
  12. ആൽപ്പറമ്പ്
  13. കൊടികുത്തിപ്പറമ്പ്
  14. പാണ്ടിയാട്ടുപ്പുറം
  15. കൊട്ടപ്പുറം
  16. ഉണ്യത്തിപ്പറമ്പ്
  17. മുട്ടയൂർ
  18. പുളിക്കൽ
  19. പൗരബസാർ
  20. ആന്തിയൂർകുന്ന്
  21. മായക്കര

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല മലപ്പുറം
ബ്ലോക്ക് കൊണ്ടോട്ടി
വിസ്തീര്ണ്ണം 27.95 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 28,565
പുരുഷന്മാർ 14,234
സ്ത്രീകൾ 14,331
ജനസാന്ദ്രത 1022
സ്ത്രീ : പുരുഷ അനുപാതം 1007
സാക്ഷരത 90.21%

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-03-23. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)