തിരൂർ നിയമസഭാമണ്ഡലം
Jump to navigation
Jump to search
45 തിരൂർ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
![]() | |
നിലവിൽ വന്ന വർഷം | 1957 |
സംവരണം | ഇല്ല |
വോട്ടർമാരുടെ എണ്ണം | 2,05,287 (2016) |
നിലവിലെ എം.എൽ.എ | സി. മമ്മൂട്ടി |
പാർട്ടി | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് |
മുന്നണി | യു.ഡി.എഫ് |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | മലപ്പുറം ജില്ല |
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ | തിരൂർ നഗരസഭ, ആതവനാട് ഗ്രാമപഞ്ചായത്ത്, കല്പകഞ്ചേരി ഗ്രാമപഞ്ചായത്ത്, തലക്കാട് ഗ്രാമപഞ്ചായത്ത്, തിരുനാവായ ഗ്രാമപഞ്ചായത്ത്, വളവന്നൂർ ഗ്രാമപഞ്ചായത്ത്, വെട്ടം ഗ്രാമപഞ്ചായത്ത് |
മലപ്പുറം ജില്ലയിലെ തിരൂർ നഗരസഭയും തിരൂർ താലൂക്കിലെ ആതവനാട്, കല്പകഞ്ചേരി, തലക്കാട്, തിരുനാവായ, വളവന്നൂർ, വെട്ടം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്ന നിയമസഭാമണ്ഡലമാണ് തിരൂർ നിയമസഭാമണ്ഡലം[1]. മലയാള ഭാഷാ പിതാവായ തുഞ്ചത്ത് എഴുത്തച്ചന്റെ ജന്മം കൊണ്ടു പ്രസിദ്ധമാണ് തിരൂർ. ജില്ലയിലെ പ്രധാനപ്പെട്ട റയിൽവ്വേ സ്റ്റേഷൻ തിരുരിൽ നിന്നു ഉത്തരേന്ത്യയിലേക്കും പാക്കിസഥാനിലേക്കും കയറ്റുമതി ചെയ്യുന്ന വെറ്റില പ്രസിദ്ധമാണ്. മലബാർ കലാപത്തിന്റെ ഒർമ നിലനിർത്തി വാഗൺ ട്രാജഡി സ്മാരകവും തിരൂരിൽ നിലനിൽക്കുന്നു.