ഏറനാട് നിയമസഭാമണ്ഡലം
Jump to navigation
Jump to search
34 ഏറനാട് | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 2011 |
വോട്ടർമാരുടെ എണ്ണം | 166044 (2016) |
നിലവിലെ എം.എൽ.എ | പി.കെ. ബഷീർ |
പാർട്ടി | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് |
മുന്നണി | യു.ഡി.എഫ് |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | മലപ്പുറം ജില്ല |
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചാലിയാർ ഗ്രാമപഞ്ചായത്തും, ഏറനാട് താലൂക്കിലെ അരീക്കോട്, എടവണ്ണ, കാവനൂർ, കീഴുപറമ്പ്, ഊർങ്ങാട്ടിരി, കുഴിമണ്ണ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഏറനാട് നിയമസഭാമണ്ഡലം[1]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1]. 2011 മുതൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പി.കെ. ബഷീറാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.