ആലംകോട് ഗ്രാമപഞ്ചായത്ത്
(ആലക്കോട് എന്ന പേരിലുള്ള ഗ്രാമപഞ്ചായത്തുകളെക്കുറിച്ചു വായിക്കാൻ ആലക്കോട് ഗ്രാമപഞ്ചായത്ത് (വിവക്ഷകൾ) എന്ന താൾ കാണുക).
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ പെരുമ്പടപ്പ് ബ്ളോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമ ഗ്രാമപഞ്ചായത്താണ് ആലംകോട് ഗ്രാമപഞ്ചായത്ത്. ആലംകോട് ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണ്ണം 20.53 ചതുരശ്രകിലോമീറ്റർ ആണ്.
അതിരുകൾ[തിരുത്തുക]
- കിഴക്ക് - പാലക്കാട് ജില്ലയിലെ ചാലിശ്ശേരി, കപ്പൂർ പഞ്ചായത്തുകളും തൃശ്ശൂർ ജില്ലയിലെ കടവല്ലൂർ പഞ്ചായത്തും.
- പടിഞ്ഞാറ് - നന്നംമുക്ക്, എടപ്പാൾ പഞ്ചായത്തുകൾ.
- തെക്ക് - നന്നംമുക്ക് പഞ്ചായത്തും തൃശ്ശൂർ ജില്ലയിലെ കടവല്ലൂർ, കാട്ടകാമ്പാൽ പഞ്ചായത്തുകളും.
- വടക്ക് - എടപ്പാൾ, വട്ടംകുളം, കപ്പൂർ (പാലക്കാട്) പഞ്ചായത്തുകൾ
വാർഡുകൾ[തിരുത്തുക]
കാളാച്ചാൽ, കക്കിടിക്കൽ , കക്കിടിപ്പുറം, തച്ചുപറമ്പ്, മാന്തടം, ആലംകോട്, ഉദിനിപറമ്പ്, ചിയാനൂർ , കോക്കൂർ നോർത്ത്, കോക്കൂർ , കോക്കൂർ വെസ്റ്റ്, പാവിട്ടപ്പുറം, ഒതളൂർ , കിഴിക്കര, പള്ളിക്കുന്ന്, ചങ്ങരംകുളം ഈസ്റ്റ്, ചങ്ങരംകുളം വെസ്റ്റ്, പെരുമുക്ക്, പന്താവൂർ എന്നിങ്ങനെ പത്തൊമ്പത് വാർഡുകൾ ആലംകോട് പഞ്ചായത്തിലുണ്ട്.[1]
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | മലപ്പുറം |
ബ്ലോക്ക് | പെരുമ്പടപ്പ് |
വിസ്തീര്ണ്ണം | 20.53 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 26,927 |
പുരുഷന്മാർ | 13,051 |
സ്ത്രീകൾ | 13,879 |
ജനസാന്ദ്രത | 1312 |
സ്ത്രീ : പുരുഷ അനുപാതം | 1063 |
സാക്ഷരത | 85.49%[2],[3] |
അവലംബം[തിരുത്തുക]
- Census data 2001