ഊരകം ഗ്രാമപഞ്ചായത്ത്

Coordinates: 11°3′0″N 76°0′0″E / 11.05000°N 76.00000°E / 11.05000; 76.00000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഊരകം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഊരകം (വിവക്ഷകൾ) എന്ന താൾ കാണുക. ഊരകം (വിവക്ഷകൾ)
ഊരകം
Map of India showing location of Kerala
Location of ഊരകം
ഊരകം
Location of ഊരകം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) മലപ്പുറം
ഏറ്റവും അടുത്ത നഗരം വേങ്ങര
ലോകസഭാ മണ്ഡലം മലപ്പുറം
നിയമസഭാ മണ്ഡലം വേങ്ങര
സമയമേഖല IST (UTC+5:30)
കോഡുകൾ

11°3′0″N 76°0′0″E / 11.05000°N 76.00000°E / 11.05000; 76.00000

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര ബ്ളോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണു ഊരകം ഗ്രാമപഞ്ചായത്ത്. ഊരകം വില്ലേജുപരിധിയിലുൾപ്പെടുന്ന ഊരകം ഗ്രാമപഞ്ചായത്തിനു 21.65 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്[1].

അതിരുകൾ[തിരുത്തുക]

വടക്ക് മൊറയൂർ, നെടിയിരുപ്പ് പഞ്ചായത്തുകൾ, തെക്ക് ഒതുക്കുങ്ങൾ, പറപ്പൂർ പഞ്ചായത്തുകൾ, കിഴക്ക് മലപ്പുറം മുനിസിപ്പാലിറ്റി, ഒതുക്കുങ്ങൾ പഞ്ചായത്ത് പടിഞ്ഞാറ് വേങ്ങര, കണ്ണമംഗലം പഞ്ചായത്തുകൾ എന്നിവ ചേർന്ന് ഗ്രാമ പഞ്ചായത്തിന്റെ അതിർത്തികൾ പങ്കിടുന്നു.

വാർഡുകൾ[തിരുത്തുക]

  1. നെടുമ്പറമ്പ്
  2. കുറ്റാളൂർ
  3. ഒ കെ എം നഗർ
  4. കരിമ്പിലി
  5. കൊടലിക്കുണ്ട്
  6. യാറംപടി
  7. പുല്ലഞ്ചാൽ
  8. ഊരകം മല
  9. പുത്തൻപീടിക
  10. കാരാത്തോട്
  11. വെങ്കുളം
  12. കോട്ടുമല
  13. പഞ്ചായത്ത് പടി
  14. വടക്കെക്കുണ്ട്
  15. നെല്ലിപ്പറമ്പ്
  16. താഴെ ചാലിൽകുണ്ട്
  17. മേലെ ചാലിൽകുണ്ട്

പഞ്ചായത്ത് രൂപവത്കരണം[തിരുത്തുക]

1963 ഡിസംബർ 20-ന് പഞ്ചായത്ത് നിലവിൽ വന്നു. ഊരകം, മേൽമുറി, കീഴ്മുറി എന്നീ ഗ്രാമങ്ങളുൾകൊള്ളുന്ന പഴയ ഏറനാട് താലൂക്കിന്റെ പടിഞ്ഞാറേയറ്റത്ത് കടലുണ്ടിപുഴയ്ക്കും ഊരകം മലയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഊരകം പഞ്ചായത്ത്.

രാഷ്ട്രീയ പാർട്ടികൾ[തിരുത്തുക]

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് , കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർകിസ്റ്റ്),ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് സോഷ്യൽ ടെമോക്രട്ടിക് പാർട്ടി ഓഫ് ഇന്ത്യ , ഭാരതീയ ജനതാ പാർട്ടി ,

ഭൂപ്രകൃതി[തിരുത്തുക]

മഹാകവി വി.സി.സ്മാരക മന്ദിരം ഊരകം,കീഴ്മുറി

ചെങ്കുത്തായ മലഞ്ചരിവുകളും, ചെങ്കല്ലുകൾ നിറഞ്ഞ കുന്നിൻപ്രദേശങ്ങളും, മലനിരകളിൽ നിന്നും ഒഴുകിവരുന്ന കൊച്ചരുവികളും, പച്ചപ്പട്ടു വിരിച്ച പാടങ്ങളും കൊണ്ടനുഗ്രഹീതമാണ് ഈ പ്രദേശം. ഒരുകാലത്ത് കൊടുംവനമായിരുന്നതും വന്യജീവികളുടെ വിഹാരരംഗമായിരുന്നതുമായ ഈ പ്രദേശങ്ങളിൽ വന്യജന്തുക്കളുടെ പേരിനെ അനുസ്മരിപ്പിക്കുന്ന കരിമ്പീലി, പന്നിപ്പാറ, മുള്ളൻ മടക്കൽ, ആനക്കല്ല് തുടങ്ങിയ ധാരാളം സ്ഥലനാമങ്ങളുണ്ട്. വന്യജീവികളിൽ ഇന്നവശേഷിക്കുന്ന ഏകവർഗ്ഗമായ കുരങ്ങുകളെ ഊരകം മലയിൽ ഇപ്പോഴും അപൂർവ്വമായി കാണാം. “മലമടക്കുകൾക്കകത്ത് കിടന്ന ഊര്” ആയതുകൊണ്ടാവാം ഇവിടം “ഊരകം” ആയതെന്ന് അനുമാനിക്കാം. ഊരകംമല പണ്ടുകാലത്ത് പോരാളികളുടെ ഒളിത്താവളമായിരുന്നു. ഈ പഞ്ചായത്തിന്റെ ഭൂമിശാസ്ത്രസവിശേഷതകളായ കുന്ന്, പാറ, ചാലുകൾ, തോടുകൾ, പറമ്പ് എന്നിവയുമായി ബന്ധപ്പെട്ടാണ് ഒട്ടേറെ സ്ഥലനാമങ്ങൾ ഇന്നും അറിയപ്പെടുന്നത്. ഉയർന്ന മലമ്പ്രദേശങ്ങളും, സമതലങ്ങളും, പാടശേഖരങ്ങളും നിറഞ്ഞതാണ് ഊരകം പഞ്ചായത്ത്.മലയോരത്ത് കൃഷിചെയ്തിരുന്ന കപ്പ( പ്രദേശത്തുകാർ പൂള എന്ന് പേര് പറയും) ബ്രിട്ടീഷുകാർ ഒരു കേന്ദ്രത്തിലെത്തിച്ച് കയറ്റുമതി ചെയ്തിരുന്നു. ആ പ്രദേശമിന്ന് പൂളാപ്പീസ് എന്ന് അറിയപ്പെടുന്നു. സമൃദ്ധമായ പച്ചക്കറി , വാഴ,തണ്ണിമത്തൻ കൃഷികൾ കൊണ്ട് പ്രസിദ്ധമാണ് ഊരകത്തെ കൽപ്പാത്തിപ്പാടം.പഞ്ചായത്തിൻറെ തെക്ക് ഭാഗത്തിലൂടെ കടലുണ്ടിപ്പുഴ പടിഞ്ഞാറ് ഭാഗത്തോഴുകുന്നു. പഞ്ചായത്തിലെ മിക്ക വാർഡുകളിലേക്കും പുഴയിൽ നിന്ൻ ശുദ്ധീകരിച്ച കുടിവെള്ള പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.

ചരിത്രം[തിരുത്തുക]

സാമൂഹ്യ ചരിത്രം[തിരുത്തുക]

പഴയ കാലത്ത് ഓത്തുപള്ളികളിലൂടെയും എഴുത്തുതറകളിലൂടെയും വിദ്യാഭ്യാസം ലഭിച്ച ഒട്ടേറെ പ്രതിഭകൾ ഈ പഞ്ചായത്തിൽ ഉണ്ടായിട്ടുണ്ട്. ഇവരിൽ അദ്വിതീയനായിരുന്നു മഹാകവി വി.സി. ബാലകൃഷ്ണപ്പണിക്കർ. പ്രമുഖ മുസ്ളീം പണ്ഡിതനും ആത്മീയനേതാവുമായിരുന്ന മാട്ടിൽ അലവി മുസ്ളിയാർ 1855-ൽ ഊരകത്താണ് ജനിച്ചത്. കെ.കെ.പൂകോയതങ്ങൾ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ ആത്മീയ രംഗങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു.

കെ.കെ.പൂകോയതങ്ങൾ[തിരുത്തുക]

സയ്യിദ് അബ്ദുള്ള മൻസൂർക്കോയ കുഞ്ഞിക്കോയ തങ്ങളുടെയും ഇംബിച്ചിബീവിയുടെയും മകനായി 1942ജനുവരി 10 വെള്ളിയാഴ്ച ഊരകത്ത് ജനിച്ചു. പ്രാഥമിക വിദ്യഭ്യാസത്തിനുശേഷം ഹോമിയോ പതിയിൽ ട്രൈനിങും പഠനവും പൂർത്തിയാക്കി. 1965ൽ തന്റെ വീട്ടുവളപ്പിൽ ഹോമിയോ ഡിസ്‌പെൻസറി ആരംഭിച്ച് സേവനം തുടങ്ങി. സാമൂഹ്യപ്രവർത്തനരംഗത്ത് താൽപര്യമുണ്ടായിരുന്ന തങ്ങൾ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിലൂടെ രാഷ്ട്രീയ രംഗ്‌ത്തേക്ക് കടന്നുവന്നു. തുടർന്ന് മുസ്ലിം ലീഗിൽ സജീവമായി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട്, മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം, മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ എന്നീ മേഖലകളിൽ പ്രവർത്തിച്ചു. സുന്നി പ്രവർത്തനത്തിലും തങ്ങൾ സജീവമായി. എസ്.വൈ.എസ്, എസ്.എം.എഫ് എന്നീ മേഖലകളിൽ പഞ്ചായത്ത് തലം മുതൽ മണ്ഡലം തലം വരെ തങ്ങൾ ഉയർന്ന് പ്രവർത്തിച്ചു. കോട്ടുമല അബൂബക്കർ മുസ്‌ലിയാർ സമാരക അറബിക് കോളേജ്, വളാഞ്ചേരി മർക്കസുത്തർബിയ്യത്തുൽ ഇസ്ലാമിയ്യ, ദാറുൽ ഹുദാ ഇസ്ലാമിക് അക്കാദമി തുടങ്ങി വിവിധ മതസ്ഥാപനങ്ങളുടെ ഭാരവാഹിത്വവും തങ്ങൾക്കുണ്ടായിരുന്നു. തുടർന്ന് ഭരണരംഗത്തായിരുന്നു തങ്ങളുടെ സേവനം. 1979ൽ ഊരകം പഞ്ചായത്തിലെ 4-ാംവാർഡിൽ നിന്നും പഞ്ചായത്ത് ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തങ്ങൾ അതേ വർഷം തന്നെ പഞ്ചായത്ത് ബോർഡിന്റെ പ്രസിഡണ്ടായി സ്ഥാനമേൽക്കുകയും ചെയ്തു. 1995 വരെ അദ്ദേഹം ഊരകം ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡണ്ട് പദവിയിൽ വിരാജിച്ചു. ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്കും മറ്റും അദ്ദേഹത്തിന്റെ നീണ്ട ഒന്നരപതിറ്റാണ്ടുകാലത്തെ ഭരണം കാരണമായിട്ടുണ്ട്. തങ്ങളുടെ സ്മരണക്കായി നിരവധി സ്ഥാപനങ്ങൾ ഇന്ന് ഊരകം പഞ്ചായത്തിൽ പ്രവർത്തിക്കുന്നുണ്ട്. നെല്ലിപ്പറമ്പിലെ കെ.കെ.പൂക്കോയ തങ്ങൾ സ്മാരക സൗധം, കുറ്റാളൂരിൽ പ്രവർത്തിക്കുന്ന നജാത്ത് വനിത അറബിക് കോളേജ് എന്നിവ അതിൽ പ്രധാനപ്പെട്ടതാണ്. തങ്ങളുടെ സ്മരണക്കായി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി 2009ൽ ആരംഭിച്ച് കെ.കെ.പൂക്കോയ തങ്ങൾ സ്മാരക സേവന പുരസ്‌കാരം ജില്ലയിലെ മികച്ച സാമൂഹ്യപ്രവർത്തകന് നൽകി വരുന്നുണ്ട്. താനൂർ ഓലപ്പീടിക സ്വദേശി പച്ചേരി അപ്പുവിനാണ് 2009ലെ പുരസ്‌കാരം സമർപ്പിച്ചത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് പ്രഥമ അവാർഡ് നൽകിയത്. 2010ലെ സേവന പുരസ്‌കാരം തെന്നല ഹസനിയ്യ യതീംഖാന സ്ഥാപകൻ തലാപ്പിൽ മരക്കാർ ഹാജിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സമ്മാനിച്ചു. 2011ലെ പുരസ്‌കാരം കണ്ണമംഗലം സ്വദേശി പക്കിയൻ യൂസുഫ് മാസ്റ്റർക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് സമ്മാനിച്ചത്. 5000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സി.പി.സൈതലവി അടങ്ങിയ ജ്യൂറിയാണ് അവാർഡ് ജേതാവിനെ പ്രഖ്യാപിക്കുന്നത്. കെ.കെ.അലിഅക്ബർ തങ്ങൾ മകനാണ്.


കെ.കെ.പൂക്കോയ തങ്ങൾ സ്മാരക സേവന പുരസ്‌കാരം

കെ.കെ.പൂക്കോയ തങ്ങളുടെ സമരണ ജില്ലയിലേക്ക് വ്യാപിക്കുക എന്ന ലക്ഷ്യത്തോടുകൂടി 2009ൽ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ കീഴിൽ ഏർപ്പെടുത്തിയ പുരസ്‌കാരമാണിത്. മലപ്പുറം ജില്ലയിലെ മകച്ച സാമൂഹ്യ പ്രവർത്തകനെ കണ്ടെത്തിയാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സി.പി.സൈതലവി അടങ്ങുന്ന ജ്യൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. 5000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. 2009ൽ ആരംഭിച്ച് കെ.കെ.പൂക്കോയ തങ്ങൾ സ്മാരക സേവന പുരസ്‌കാരം ജില്ലയിലെ മികച്ച സാമൂഹ്യപ്രവർത്തകന് നൽകി വരുന്നുണ്ട്. താനൂർ ഓലപ്പീടിക സ്വദേശി പച്ചേരി അപ്പുവിനാണ് 2009ലെ പുരസ്‌കാരം സമർപ്പിച്ചത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് പ്രഥമ അവാർഡ് നൽകിയത്. 2010ലെ സേവന പുരസ്‌കാരം തെന്നല ഹസനിയ്യ യതീംഖാന സ്ഥാപകൻ തലാപ്പിൽ മരക്കാർ ഹാജിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സമ്മാനിച്ചു. 2011ലെ പുരസ്‌കാരം കണ്ണമംഗലം സ്വദേശി പക്കിയൻ യൂസുഫ് മാസ്റ്റർക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് സമ്മാനിച്ചത്. കൂടുതൽ വിവരങ്ങക്ക് (ഊരകം മല) എന്ന് സെർച് ചെയ്യുക

അവാർഡ്‌ ജേതാക്കൾ

Muhss oorakam ഊരകം പഞ്ചായത്തിലെ ഒട്ടേറെ പ്രതിഭകളെ വാർത്തെടുത്ത സ്ഥാഭനമാണ്.പിൽകാലത് IAS ഓഫീസർ ആയി മാറിയ ജുനൈദ്, ഗോകുലം കേരള fc അടക്കമുള്ള പ്രമുഖ ക്ലബ്‌ കൾ ക്ക് വേണ്ടി പന്ത് തട്ടിയ മുഹമ്മദ്‌ ആസിഫ് തുടങ്ങിയവരെല്ലാം muhss വളർത്തിയ പ്രതിഭകളാണ്. ആസിഫ് ഒരു വിദേശ രാജ്യത്തിനു വേണ്ടി AFC Asian cup കളിച്ച ആദ്യത്തെ ഇന്ത്യൻ താരം കൂടിയാണ്.പ്രമുഖ ഇന്ത്യൻ ക്ലബ്‌ Chennayi city fc ക്ക് എതിരെ ആയിരുന്നു താരാത്തിന്റെ അരങ്ങേറ്റം. (Gokulam Kerala set to sign defender Muhammad Asif - Khel Now https://khelnow.com/football/i-league-2020-21-gokulam-kerala-muhammad-asif)

2009 Pacheri Appu 2010 Thalappil Marakkar Haji 2011 Pakkiyan Yusaf Master

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-15. Retrieved 2010-05-02.
"https://ml.wikipedia.org/w/index.php?title=ഊരകം_ഗ്രാമപഞ്ചായത്ത്&oldid=3958206" എന്ന താളിൽനിന്ന് ശേഖരിച്ചത്