പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°41′52″N 75°59′5″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം ജില്ല
വാർഡുകൾപുതിയിരുത്തി ഈസ്റ്റ, പുതിയിരുത്തി വെസ്റ്റ്, കോടത്തൂർ നോർത്ത്, അയിരൂർ ഈസ്റ്റ്, പുത്തൻപളളി, കുഴപ്പുളളി, ചെറവല്ലൂർ ഈസ്റ്റ, തവളക്കുന്ന്, ചെറവല്ലൂർ വെസ്റ്റ, പെരുമ്പടപ്പ്, ചെറായി, വന്നേരി, അയിരൂർ വെസ്റ്റ്, കോടത്തൂർ സൌത്ത്, പൂവാങ്കര, പാലപ്പെട്ടി ഈസ്റ്റ, പാലപ്പെട്ടി വെസ്റ്റ, തട്ടുപറമ്പ്
വിസ്തീർണ്ണം14.28 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ27,204 (2001) Edit this on Wikidata
• പുരുഷന്മാർ • 13,066 (2001) Edit this on Wikidata
• സ്ത്രീകൾ • 14,138 (2001) Edit this on Wikidata
സാക്ഷരത നിരക്ക്84.4 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G101504
പെരുമ്പടപ്പ്‌ ബ്ലോക്കിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയ സൂചനാ ഫലകം.

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ, പെരുമ്പടപ്പ് ബ്ളോക്കിലാണ് 14.92 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1968-ൽ ഈ പഞ്ചായത്ത് രൂപീകൃതമായി. ഈ ഗ്രാമപഞ്ചായത്തിന് 18 വാർഡുകളാണുള്ളത്.

അതിരുകൾ[തിരുത്തുക]

ചരിത്രം[തിരുത്തുക]

ഈ പഞ്ചായത്തിലെ വന്നേരിയിലുള്ള ചിത്രകൂടം എന്ന സ്ഥലമായിരുന്നു പെരുമ്പടപ്പ് സ്വരൂപത്തിൻറെ ആദ്യ തലസ്ഥാനം. ഇവിടം ഈ പഞ്ചായത്തിലാണ്. രാജപരമ്പരകളോടനുബന്ധിച്ച് പണ്ട് നിലനിന്നിരുന്ന അയിരൂർമന, കൊരട്ടിക്കരമന, ചേരിയത്ത് ചേമംഗലമന എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു. പെരുമ്പടപ്പ് സ്വരൂപം നിലനിന്നിരുന്നതിനാലാണ്, പെരുമ്പടപ്പ് എന്ന പേർ ഉൽഭവിച്ചത്. 1930-40 കളിൽ ഇവിടെയും സ്വാതന്ത്ര്യ പ്രസ്ഥാനം സജീവമായി. മാക്കാലിക്കൽ കുമാരൻ മാസ്റ്റർ, കുവ്യക്കാട്ടിൽ കുത്തുമോൻ തുടങ്ങിയവർ ആദ്യകാല കോൺഗ്രസ് പ്രവർത്തകരായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയും ഇക്കാലത്തുതന്നെ പ്രവർത്തനമാരംഭിച്ചു [1].

പെരുമ്പടപ്പ് സ്വരൂപത്തിൻറെ മേൽക്കോയ്മാ സ്ഥാനവും കൊച്ചിരാജാക്കന്മാരുടെ പട്ടാഭിഷേകവും നടന്നത് ഇവിടെ വച്ചായിരുന്നു. രാജപരമ്പരകളോടനുബന്ധിച്ച് ഒരുകാലത്ത് നിലനിന്നിരുന്ന അയിരൂർമന, കൊരട്ടിക്കരമന, ചേരിയത്ത് ചേമംഗലമന എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു.

സ്ഥലോല്പത്തി[തിരുത്തുക]

പെരുമ്പടപ്പ് സ്വരൂപം നിലനിന്നിരുന്നതിനാലാണ്, പെരുമ്പടപ്പ് എന്ന പേർ ഉൽഭവിച്ചത്

സ്വാതന്ത്രസമര പ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികൾ, സംഭവങ്ങൾ[തിരുത്തുക]

1930 - 40 കളിൽ സ്വാതന്ത്ര്യ പ്രസ്ഥാനം സജീവമായി. മാക്കാലിക്കൽ കുമാരൻ മാസ്റ്റർ, കുവ്യക്കാട്ടിൽ കുത്തുമോൻ തുടങ്ങിയവർ ആദ്യകാല കോൺഗ്രസ് പ്രവർത്തകരായിരുന്നു.

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങൾ[തിരുത്തുക]

പുത്തൻപള്ളിമൂപ്പർ പുത്തൻപള്ളിക്കു സമീപം സ്ഥാപിച്ച എൽ.പി. സ്കൂളാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം. ഈ പഞ്ചായത്തിൽ 1930 - 40 കളിൽ കമ്യൂണിസ്റ്റ് പാർട്ടി സജീവമായി.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികൾ[തിരുത്തുക]

1968 ൽ പെരുമ്പടപ്പ് ബോർഡ് വിഭജിച്ച് പെരുമ്പടപ്പ്, എരമംഗലം പഞ്ചായത്തുകളായി. എ.എസ്. ഹസ്സൻകുട്ടിയായിരുന്നു ആദ്യത്തെ പഞ്ചായത്ത് പ്രസിഡൻറ്.


വാർഡുകൾ[തിരുത്തുക]

 1. പുതിയിരുത്തി വെസ്റ്റ്
 2. പുതിയിരുത്തി ഈസ്റ്റ്
 3. അയിരൂർ ഈസ്റ്റ്
 4. കോടത്തൂർ നോർത്ത്
 5. പുത്തൻപള്ളി
 6. കൊഴപ്പുള്ളി
 7. ചെറവല്ലൂർ വെസ്റ്റ്
 8. ചെറവല്ലൂർ ഈസ്റ്റ്
 9. തവളക്കുന്ന്
 10. പെരുമ്പടപ്പ്
 11. വന്നേരി
 12. ചെറായി
 13. കോടത്തൂർ സൗത്ത്
 14. അയിരൂർ വെസ്റ്റ്
 15. പാലപ്പെട്ടി ഈസ്റ്റ്
 16. പൂവാങ്കര
 17. പാലപ്പെട്ടി വെസ്റ്റ്
 18. തട്ടുപറമ്പ്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് പെരുമ്പടപ്പ്
വിസ്തീര്ണ്ണം 14.92 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 27,204
പുരുഷന്മാർ 13,066
സ്ത്രീകൾ 14,138
ജനസാന്ദ്രത 1811
സ്ത്രീ : പുരുഷ അനുപാതം 1082
സാക്ഷരത 84.4%

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

പുത്തൻപള്ളിമൂപ്പർ പുത്തൻപള്ളിക്കു സമീപം സ്ഥാപിച്ച എൽ.പി. സ്കൂളാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം[1].

അവലംബം[തിരുത്തുക]

 1. 1.0 1.1 പെരുമ്പടപ്പിന്റെ ചരിത്രം