ആതവനാട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമ പ്രദേശമാണ് ആതവനാട്. തിരുന്നാവായ, വളാഞ്ചേരി, പുത്തനത്താണി, കുറ്റിപ്പുറം എന്നിവയാണ് സ്മീപ പ്രദേശങൾ‌. കാട്ടിലങ്ങാടി, കഞ്ഞിപ്പുര, കുറുംബത്തൂർ, കൂടശ്ശേരിപ്പാറ, മണ്ണേക്കര, പൂളമംഗലം തുടങ്ങിയവ പ്രധാന സ്ഥലങ്ങൾ.

കൂടുതലും ഗൾഫിനെ ആശ്രയിച്ചു കഴിയുന്നവരാണ് ഇവിടത്തെ സമൂഹം[അവലംബം ആവശ്യമാണ്]. അടുത്ത റയിൽവേ സ്റ്റേഷനുകൾ കുറ്റിപ്പുറം, തിരുന്നാവായ, തിരൂർ എന്നിവ. അടുത്ത വിമാനത്താവളം കരിപ്പൂർ(കോഴിക്കോട്)).

ആതവനാട് പഞ്ചായത്തിലെ പ്രധാനസ്ഥലങ്ങൾ[തിരുത്തുക]

വെട്ടിച്ചിറ[തിരുത്തുക]

തൃശൂർ - കോഴിക്കോട് ദേശീയപാതയിൽ മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കും പുത്തനത്താണിക്കുമിടയിൽ ആതവനാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ്‌ വെട്ടിച്ചിറ. കാടാമ്പുഴ ഭഗവതിക്ഷേത്രത്തിലേക്ക് ഇവിടെ നിന്ന് ഏകദേശം 2.5 കിലോമീറ്റർ ദൂരമാണുള്ളത്. കാട്ടിലങ്ങാടി പി.എം.എസ്.എ. യത്തീംഖാന, വളാഞ്ചേരി മർക്കസ്‌ എന്നിവ ഇവിടുത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. മേല്പത്തൂർ സ്മാരകവും ഇവിടെ നിർമ്മിക്കപ്പെട്ടിട്ടുണ്ട്[1].

മേൽപ്പത്തൂർ സ്മാരകം[തിരുത്തുക]

ആതവനാട് ഗ്രാമ പഞ്ചായത്തിൽ കുറുമ്പത്തൂരിനടുത്ത് ജീവിച്ചിരുന്ന പ്രാചീന കാലത്തെ മഹാകവിയാണു മേൽപ്പത്തൂർ നാരായണ ഭട്ടത്തിരി.ഗുരുവായൂരപ്പന്റെ വലിയ ആരാധകനായിരുന്നു ഇദ്ദേഹം.ഇദ്ദേഹം തന്റെ നാരായണീയം എന്ന കാവ്യം ഗുരുവായൂരപ്പനു സമർപ്പിക്കുകയും അതുവഴി തന്നെ അലട്ടിയിരുന്ന വാത രോഗത്തിനു ശമനം ലഭിച്ചു എന്നും പറയപ്പെടുന്നു.ഇദ്ദേഹത്തിനു ആതവനാട് പഞ്ചായത്തിലെ ചന്ദനക്കാവ് പ്രദേശത്ത് സ്മാരകമുണ്ട്.കേരളത്തിന്റെ പലഭാഗത്തുനിന്നും ഭാഷാസ്നേഹികൾ ഈ സ്മാരകം സന്ദർശിക്കാറുണ്ട്.

വാർഡുകൾ[തിരുത്തുക]

 1. പുത്തനത്താണി
 2. പുന്നത്തല
 3. ചെറക്കൽ
 4. വെട്ടിച്ചിറ
 5. കമ്പിവളപ്പ്
 6. കരിപ്പോൾ
 7. പട്ടർക്കല്ല്
 8. ചോറ്റൂർ
 9. പാറപ്പുറം
 10. പരിധി
 11. കാവുങ്ങൽ
 12. കാട്ടിലങ്ങാടി
 13. മണ്ണേക്കര
 14. എ.കെ.കെ.നഗർ
 15. യത്തീംഖാന നഗർ
 16. കുറുമ്പത്തൂർ
 17. കാട്ടാംകുന്ന്
 18. കൂടശ്ശേരി
 19. കരുവാംപടി
 20. ചെലൂർ
 21. കുട്ടികളത്താണി
 22. പളളിപ്പാറ[2]

അവലംബം[തിരുത്തുക]