തുവ്വൂർ ഗ്രാമപഞ്ചായത്ത്
[[പ്രമാണം:|ലഘുചിത്രം|Tuvvur, Nilambur]]
തുവ്വൂർ ഗ്രാമപഞ്ചായത്ത് | |
11°07′33″N 76°18′32″E / 11.1258°N 76.30896°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | വണ്ടൂർ |
ലോകസഭാ മണ്ഡലം | വയനാട് |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ വണ്ടൂർ ബ്ലോക്ക് പരിധിയിൽ വരുന്ന പഞ്ചായത്താണ് 31.38 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തുവ്വൂർ ഗ്രാമപഞ്ചായത്ത്. 1962-ലാണ് ഈ പഞ്ചായത്ത് രൂപീകൃതമാകുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 17 വാർഡുകളാണുള്ളത്. 1963 ഡിസംബർ 27-ന് നടന്ന പഞ്ചായത്തിന്റെ ആദ്യത്തെ തെരഞ്ഞെടുപ്പിൽ ടി.മുഹമ്മദ് (കുഞ്ഞാപ്പു ഹാജി) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പഴയ വള്ളുവനാട് താലൂക്കിലെ തുവയൂർ എന്ന സ്ഥലമാണ് തുവ്വൂർ ആയി മാറിയതെന്നാണ് പറയപ്പെടുന്നത്. ആമപ്പൊയിൽ സ്കൂൾ അധ്യാപകനായിരുന്ന വളക്കോട്ടിൽ നാരായണൻ മാസ്റ്റർ ഈ പഞ്ചായത്തിലെ പ്രധാന സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. 1912-ൽ തുവ്വൂർ അധികാരിയായിരുന്ന കുരിയാടി നാരായണൻ നായർ പഞ്ചായത്തിലെ ആദ്യത്തെ സ്കൂൾ (ഇന്നത്തെ തറക്കൽ യു.പി.സ്കൂൾ) സ്ഥാപിച്ചു.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത്
- തെക്ക് - എടപ്പറ്റ, കരുവാരകുണ്ട് ഗ്രാമപഞ്ചായത്തുകൾ
- വടക്ക് - കാളികാവ് ഗ്രാമപഞ്ചായത്ത്
വാ. നം. | പേർ | മെമ്പർ | പാർട്ടി | ലീഡ് |
---|---|---|---|---|
1 | അരിക്കുഴി | നിർമ്മല | കോൺഗ്രസ് | 174 |
2 | പാലക്കൽവെട്ട | മുഹമ്മദ് സാലിം (സാലിം ബാപ്പുട്ടി) | മുസ്ലിം ലീഗ് | 262 |
3 | ആമപൊയിൽ | സജ് ല | മുസ്ലിം ലീഗ് | 69 |
4 | നരിയക്കംപൊയിൽ | നീലിയോട്ടിൽ രജനി | കോൺഗ്രസ് | 527 |
5 | നീലാഞ്ചേരി | സുജാത | കോൺഗ്രസ് | 13 |
6 | ഊത്താലക്കുന്ന് | മുഹമ്മദ് അബ്ദുൽ മുനീർ | കോൺഗ്രസ് | 85 |
7 | കിളികുന്ന് | അബ്ദുൽ ജലീൽ | മുസ്ലിം ലീഗ് | 87 |
8 | കക്കറ | ജസീന ടീച്ചർ | മുസ്ലിം ലീഗ് | 194 |
9 | തരിപ്രമുണ്ട | മുഹമ്മദ് | കോൺഗ്രസ് | 40 |
10 | മാമ്പുഴ | മുനീറ ടീച്ചർ | മുസ്ലിം ലീഗ് | 11 |
11 | അക്കരപ്പുറം | നിഷാന്ത് (കണ്ണൻ) | മുസ്ലിം ലീഗ് | 159 |
12 | മാതോത്ത് | സുബൈദ ടീച്ചർ | മുസ്ലിം ലീഗ് | 377 |
13 | തെക്കുംപുറം | മിനി | സ്വ | 129 |
14 | മരുതത്ത് | അബ്ദുൽനാസർ (കുഞ്ഞു) | സ്വ | 103 |
15 | തുവ്വൂർ | ജ്യോതി | കോൺഗ്രസ് | 23 |
16 | പായിപുല്ല് | ശിഹാബുദ്ദീൻ മാസ്റ്റർ | മുസ്ലിം ലീഗ് | 84 |
17 | അക്കരകുളം | കെ കെ സുരേന്ദ്രൻ | കോൺഗ്രസ് | 378 |
ഗതാഗതം
[തിരുത്തുക]ടിപ്പു സുൽത്താന്റെ കാലഘട്ടത്തിലാണ് പഞ്ചായത്തിലെ ആദ്യകാല റോഡുകൾ നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. പഞ്ചായത്തിലൂടെ കടന്നുപോകുന്ന എസ്.എച്ച് 396 സ്റ്റേറ്റ് ഹൈവെയാണ് പഞ്ചായത്തിലെ പ്രധാന റോഡ്. പഞ്ചായത്തിലൂടെ റയിൽവേ പാതയും കടന്ന് പോകുന്നുണ്ട്. കൂടാതെ ഷൊർണ്ണൂർ-നിലമ്പൂർ റെയിൽപ്പാതയും മൂന്നര കിലോമീറ്റർ തുവ്വൂർ പഞ്ചായത്തിലൂടെ കടന്നു പോകുന്നു. പഞ്ചായത്തിന്റെ തെക്ക്-വടക്ക് അതിരുകളെ ബന്ധിപ്പിച്ചുകൊണ്ട് ടിപ്പുസുൽത്താൻ റോഡ് 9 കിലോമീറ്റർ ദൈർഘ്യത്തിൽ നീണ്ടു കിടക്കുന്നു.
ആരാധനാലയങ്ങൾ
[തിരുത്തുക]കാട്ടമ്പലം ശിവക്ഷേത്രം, തുവ്വൂർ വേട്ടക്കൊരുമകൻ ക്ഷേത്രം,ചെമ്മന്തട്ട വിഷ്ണുക്ഷേത്രം, തുവ്വൂർ വലിയ ജുമാഅത്ത് പള്ളി, നീലാഞ്ചേരി ജുമാഅത്ത് പള്ളി, വെള്ളോട്ടുപാറ ആർ.സി.ച തോട്ട് വാടി ജുമാ മസ്ജിദ് എന്നിവയാണ് ഇവിടുത്തെ പ്രധാന ആരാധനാലയങ്ങൾ.
അലി ഹസ്സൻ മുസ്ലിയാർ മഖ്ബറ സ്ഥിതി ചെയ്യുന്ന മാമ്പുഴ ജുമാ മസ്ജിദ് പഞ്ചായത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രമാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- ഗവ. ഹയർസെക്കൻഡറി സ്കൂൾ, തുവ്വൂർ
- ഗവ. ഹൈസ്ക്കൂൾ, നീലാഞ്ചേരി
- തറക്കൽ എ.യു. പി. സ്കൂൾ, തുവ്വൂർ
- ഗവ. എൽ. പി. സ്കൂൾ, തുവ്വൂർ
- ഗവ. എം. എൽ. പി. സ്കൂൾ, മാമ്പുഴ
- ഗവ. എം. എൽ. പി. സ്കൂൾ,മുണ്ടക്കോട്
- ഗവ. എം. എൽ. പി. സ്കൂൾ, അക്കരക്കുളം
- എ. എൽ. പി. സ്കൂൾ, അക്കരപ്പുറം
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | മലപ്പുറം |
ബ്ലോക്ക് | വണ്ടൂർ |
വിസ്തീര്ണ്ണം | 31.38 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 26,786 |
പുരുഷന്മാർ | 12,975 |
സ്ത്രീകൾ | 13,811 |
ജനസാന്ദ്രത | 882 |
സ്ത്രീ : പുരുഷ അനുപാതം | 1064 |
സാക്ഷരത | 80.24% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/tuvvurpanchayat Archived 2013-11-30 at the Wayback Machine.
- Census data 2001
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-03-09. Retrieved 2020-12-25.