തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത്

തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത്
11°02′29″N 75°55′59″E / 11.0413514°N 75.9330475°E / 11.0413514; 75.9330475
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് അബ്ദുൾ റഹീം അരീക്കാടൻ
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 17.73ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 43465
ജനസാന്ദ്രത 2462/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
676306
+0494
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ തിരൂരങ്ങാടി ബ്ളോക്കിൽ സ്ഥിതി ചെയ്തിരുന്ന ഒരു ഗ്രാമപഞ്ചായത്തായിരുന്നു തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് . തിരൂരങ്ങാടി വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന തിരൂരങ്ങാടി ഗ്രാമപഞ്ചായത്തിനു 17.73 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ടായിരുന്നു. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് മൂന്നിയൂർ, എ.ആർ.നഗർ, വേങ്ങര പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് വേങ്ങര, തെന്നല പഞ്ചായത്തുകളും, തെക്കുഭാഗത്ത് നന്നമ്പ്ര, തെന്നല പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പരപ്പനങ്ങാടി, നന്നമ്പ്ര പഞ്ചായത്തുകളുമായിരുന്നു. തിരൂരങ്ങാടി, തൃക്കുളം വില്ലേജുകൾ ചേർന്നാണ് 1962 ജനുവരി ഒന്നിന് തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് ബോർഡ് നിലവിൽ വന്നത്. 2015 ജനുവരിയിൽ തിരൂരങ്ങാടി പഞ്ചായത്തിനെ നഗരസഭയാക്കി ഉയർത്തിക്കൊണ്ട് വിജ്ഞാപനം ഇറക്കി. തുടർന്ന് ആ വർഷം നവംബറിൽ പുതിയ നഗരസഭയിലേയ്ക്ക് തിരഞ്ഞെടുപ്പ് നടന്നു.

=ഡിവിഷൻ

  1. തൃക്കുളം പാലത്തിങ്ങൽ
  2. കാരയിൽ
  3. പന്താരങ്ങാടി
  4. കാരിപറമ്പ്
  5. ചെമ്മാട്
  6. തിരൂരങ്ങാടി ഈസ്റ്റ്
  7. സൗദാബാദ്
  8. കാച്ചടി
  9. വെന്നിയൂർ
  10. കപ്രാട്ട്
  11. ചുളളിപ്പാറ
  12. കൊടിമരം
  13. കരിമ്പിൽ
  14. കക്കാട്
  15. തിരുരങ്ങാടി മേലെചിന
  16. തിഴെചിന തിരുരങ്ങാടി
  17. തിരൂരങ്ങാടി ടൗൺ
  18. ആസാദ് നഗർ
  19. സി.കെ നഗർ
  20. വെഞ്ചാലി
  21. കിസാൻ കേന്ദ്രം
  22. കോട്ടുവാലക്കാട്
  23. തൃക്കുളം അട്ടകുളങ്ങര

ഇതും കാണുക[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]