പൊന്മള ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൊന്മള ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°0′0″N 76°3′41″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം ജില്ല
വാർഡുകൾപൊന്മള, പള്ളിയാലിൽ, പൂവാട്, വട്ടപ്പറമ്പ്, മണ്ണഴി, മേൽമുറി, ചാപ്പനങ്ങാടി, കോൽക്കളം, ചൂനൂർ, ചേങ്ങോട്ടൂർ, ആക്കപ്പറമ്പ്, പറങ്കിമൂച്ചിക്കൽ, തലകാപ്പ്, കൂരിയാട്, വടക്കേകുളമ്പ്, പൂക്കുന്ന്, പാറമ്മൽ, മാണൂർ
വിസ്തീർണ്ണം21.85 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ23,505 (2001) Edit this on Wikidata
• പുരുഷന്മാർ • 11,398 (2001) Edit this on Wikidata
• സ്ത്രീകൾ • 12,107 (2001) Edit this on Wikidata
സാക്ഷരത നിരക്ക്8,740 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G100603

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ മലപ്പുറം ബ്ളോക്കിലാണ് 21.65 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പൊൻമള ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ 18 വാർഡുകളുണ്ട്.

പഴയ കാലത്ത് സാമൂതിരി രാജാവിന്റെ നെടിയിരുപ്പ് സ്വരൂപത്തിൽ ഉൾപ്പെടുന്നതായിരുന്നു ഈ പ്രദേശങ്ങൾ. ഈ പ്രദേശത്തെ ജൻമി-നാടുവാഴി സമ്പ്രദായത്തിന് പന്ത്രണ്ടു നൂറ്റാണ്ടുകാലത്തെ പഴക്കമുണ്ടെന്നാണ് ചരിത്രപഠനങ്ങൾ സൂചിപ്പിക്കുന്നത്. പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഈ ഗ്രാമം ബ്രിട്ടീഷ് ആധിപത്യത്തിനു തൊട്ടുമുമ്പുവരെ സാമൂതിരി രാജാവിന്റെ അധീനതയിലായിരുന്നു. പൊൻമളയുടെ ചില ഭാഗങ്ങൾ അന്നത്തെ ഗ്രാമ മുൻസിഫായിരുന്ന ചണ്ണഴി ഇല്ലത്തെ കുമാരൻ മൂസ്സത് എന്നയാളുടെ അധികാരപരിധിയിലായിരുന്നു. രാജഭരണത്തിന്റെയും, ബ്രിട്ടീഷ് സാമ്രാജ്യവാഴ്ചയുടെയും, ഫ്യൂഡൽ പ്രഭുവർഗ്ഗ സർവ്വാധിപത്യത്തിന്റെയും കയ്പുനീർ ഏറെ കുടിച്ചവരാണ് ഈ നാട്ടിലെ അടിസ്ഥാനവർഗ്ഗം.

പഞ്ചായത്തിന്റെ വടക്കുഭാഗത്ത് പൊൻമള ഉൾപ്പെടുന്ന പ്രദേശങ്ങളിലും, തെക്കുഭാഗത്തെ മണ്ണഴി, ചേങ്ങോട്ടൂർ, കുരിയാട് പ്രദേശങ്ങളിലും പാടശേഖരങ്ങൾ കാണപ്പെടുന്നു. ചാപ്പനങ്ങാടി, പറങ്കിമൂച്ചിക്കൽ, കുന്നംകുറ്റി, ചൂനൂർ എന്നിവയാണ് പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങൾ. ഈ പ്രദേശങ്ങളിലെ പ്രധാനകൃഷികൾ തെങ്ങ്, കശുമാവ്, കവുങ്ങ് എന്നിവയാണ്. സാക്ഷരതാരംഗത്ത് ഒരു വൻമുന്നറ്റം തന്നെ ഉണ്ടാക്കുവാൻ കഴിഞ്ഞ പഞ്ചായത്താണിത്..

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - കോഡൂർ, കുറുവ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് – കോട്ടക്കൽ, ഒതുക്കുങ്ങൽ പഞ്ചായത്തുകൾ
  • തെക്ക്‌ - മാറാക്കര, കുറുവ, കോട്ടക്കൽ പഞ്ചായത്തുകൾ
  • വടക്ക് – കോഡൂർ, ഒതുക്കുങ്ങൽ പഞ്ചായത്തുകളും, മലപ്പുറം മുനിസിപ്പാലിറ്റിയും

വാർഡുകൾ[തിരുത്തുക]

  1. പൂവ്വാട്
  2. പൊൻമള
  3. പളളിയാലിൽ
  4. മേൽമുറി
  5. ചാപ്പനങ്ങാടി
  6. വട്ടപ്പറമ്പ്
  7. മണ്ണഴി
  8. ചേങ്ങോട്ടൂർ
  9. ആക്കപ്പറമ്പ്
  10. കോൽക്കളം
  11. ചൂനൂർ
  12. തലകാപ്പ്
  13. കൂരിയാട്
  14. പറങ്കിമൂച്ചിക്കൽ
  15. പാറമ്മൽ
  16. വടക്കേകുളമ്പ്
  17. പൂക്കുന്ന്
  18. മാണൂർ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് മലപ്പുറം
വിസ്തീര്ണ്ണം 21.65 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 23,505
പുരുഷന്മാർ 11,398
സ്ത്രീകൾ 12,107
ജനസാന്ദ്രത 1088
സ്ത്രീ : പുരുഷ അനുപാതം 1062
സാക്ഷരത 87.4%

അവലംബം[തിരുത്തുക]