വേങ്ങര നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വേങ്ങര എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വേങ്ങര (വിവക്ഷകൾ) എന്ന താൾ കാണുക. വേങ്ങര (വിവക്ഷകൾ)

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ വേങ്ങര , കണ്ണമംഗലം ,എ.ആർ നഗർ ,ഊരകം , പറപ്പൂർ , ഒതുക്കുങ്ങൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുത്തി പുതുതായി നിലവിൽ വന്ന നിയമസഭാമണ്ഡലമാണു വേങ്ങര നിയമസഭാമണ്ഡലം[1][2]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1]. 2011 ഏപ്രിൽ മാസത്തിലാണ് ഈ മണ്ഡലത്തിൽ തിരഞെടുപ്പ് നടന്നത്, പ്രഥമ തിരഞെടുപ്പിൽ മുസ്ലിം ലീഗിലെ പി.കെ. കുഞ്ഞാലി കുട്ടി ഇടതുപക്ഷ സ്വതന്ത്രൻ കെ.പി. ഇസ്മായിൽ എസ്.ഡി.പി.ഐ. പ്രതിനിധി അബ്ദുൽ മജീദ് ഫൈസി എന്നിവരായിരുന്നു പ്രമുഖ സ്ഥാനാർഥികൾ.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [3]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2017 അഡ്വ: കെ.എൻ. എ. ഖാദർ മുസ്ലീം ലീഗ് യു.ഡി.എഫ്. അഡ്വ: പി.പി. ബഷീർ എൽ.ഡി.എഫ്
2016 പി.കെ. കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗ് യു.ഡി.എഫ്. അഡ്വ: പി.പി. ബഷീർ എൽ.ഡി.എഫ്
2011 പി.കെ. കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗ് യു.ഡി.എഫ്. കെ.പി. ഇസ്മയിൽ സ്വതന്ത്ര സ്ഥാനാർത്ഥി എൽ.ഡി.എഫ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 Changing Face of Electoral India Delimitation 2008 - Volume 1 Page 723
  2. http://malappuram.nic.in/election.html
  3. http://www.ceo.kerala.gov.in/electionhistory.html
"https://ml.wikipedia.org/w/index.php?title=വേങ്ങര_നിയമസഭാമണ്ഡലം&oldid=3314773" എന്ന താളിൽനിന്ന് ശേഖരിച്ചത്