ദേവികുളം നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
88
ദേവികുളം
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
സംവരണംസംവരണമണ്ഡലം, എസ്.സി
വോട്ടർമാരുടെ എണ്ണം169309 (2021)
ആദ്യ പ്രതിനിഥിറോസമ്മ പുന്നൂസ് സി.പി.ഐ
നിലവിലെ അംഗംഎ. രാജ
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലഇടുക്കി ജില്ല

കേരളത്തിലെ ഇടുക്കി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് ദേവികുളം നിയമസഭാമണ്ഡലം. ദേവികുളം താലൂക്കിൽ ഉൾപ്പെടുന്ന അടിമാലി, കാന്തല്ലൂർ, മറയൂർ, മാങ്കുളം, മൂന്നാർ, വട്ടവട, വെള്ളത്തൂവൽ, ദേവികുളം, പള്ളിവാസൽ, ഇടമലക്കുടി എന്നീ പഞ്ചായത്തുകളും; ഉടുമ്പഞ്ചോല താലൂക്കിൽ ബൈസൺ വാലി, ചിന്നക്കനാൽ എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ദേവികുളം നിയമസഭാമണ്ഡലം.

പട്ടിക ജാതി സംവരണ മണ്ഡലമാണ്.

Map
ദേവികുളം നിയമസഭാമണ്ഡലം

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2021 എ.രാജ സി.പി.ഐ.എം., എൽ.ഡി.എഫ്. ഡി.കുമാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എസ്.ഗണേശൻ സ്വത
2016 എസ്. രാജേന്ദ്രൻ സി.പി.ഐ.എം., എൽ.ഡി.എഫ്. എ.കെ. മണി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ആർ.എം. ധനലക്ഷ്മി എ.ഐ.ഡി.എം.കെ.
2011 എസ്. രാജേന്ദ്രൻ സി.പി.ഐ.എം., എൽ.ഡി.എഫ്. എ.കെ. മണി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എസ്. രാജഗോപാൽ ബി.ജെ.പി., എൻ.ഡി.എ.
2006 എസ്. രാജേന്ദ്രൻ സി.പി.ഐ.എം., എൽ.ഡി.എഫ്. എ.കെ. മണി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ആർ. കനിരാജ് ബി.ജെ.പി., എൻ.ഡി.എ.
2001 എ.കെ. മണി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ. ബാലസുബ്രമണ്യൻ സി.പി.ഐ.എം., എൽ.ഡി.എഫ്. പി. ദുരൈ പാണ്ടി ബി.ജെ.പി.
1996 എ.കെ. മണി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എസ്. സുന്ദര മാണിക്യം സി.പി.ഐ.എം., എൽ.ഡി.എഫ്. സുബ്രമണ്യൻ ബി.ജെ.പി.
1991 എ.കെ. മണി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എസ്. സുന്ദര മാണിക്യം സി.പി.ഐ.എം., എൽ.ഡി.എഫ്.
1987 എസ്. സുന്ദര മാണിക്യം സി.പി.ഐ.എം., എൽ.ഡി.എഫ്. കുമാർ ഗണപതി കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.
1982 ജി. വരദൻ സി.പി.ഐ.എം., എൽ.ഡി.എഫ്. കുമാർ ഗണപതി കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.
1958* (1) റോസമ്മ പുന്നൂസ് സി.പി.ഐ. ബി.കെ. നായർ കോൺഗ്രസ് (ഐ.)
1957 റോസമ്മ പുന്നൂസ് സി.പി.ഐ.
1957 (എസ്.സി.) ഗണപതി എൻ. ഇന്ത്യൻ നാഷണൽ കോൺഗ്രസ്


  • (1) 1957-ൽ ദേവികുളം എം.എൽ.എ. റോസമ്മ പുന്നൂസിന്റെ തിരഞ്ഞെടുപ്പ് ട്രിബ്യൂണൽ റദ്ദാക്കി (അന്ന് ട്രിബ്യൂണലായിരുന്നു കേസ് പരിഗണിച്ചത്. പിന്നീടാണ് ഈ ചുമതല ഹൈക്കോടതിക്ക് നൽകിയത്). 1957 നവംബർ 14-ന് ആയിരുന്നു വിധി. 1958 ലെ ദേവികുളം ഉപതിരഞ്ഞെടുപ്പിലൂടെ വീണ്ടും വിജയിച്ച റോസമ്മ പുന്നൂസ് 1958 ജൂൺ 30-ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.

അവലംബം[തിരുത്തുക]