വൈക്കം നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് വൈക്കം നിയമസഭാമണ്ഡലം. വൈക്കം താലൂക്കിൽ ഉൾപ്പെടുന്ന വൈക്കം മുനിസിപ്പാലിറ്റിയെക്കൂടാതെ; ചെമ്പ്, കല്ലറ, മറവൻതുരുത്ത് , ടി.വി. പുരം, തലയാഴം, തലയോലപ്പറമ്പ്, ഉദയനാപുരം, വെച്ചൂർ, വെള്ളൂർ എന്നീ പഞ്ചായത്തുകളും ചേർന്ന നിയമസഭാമണ്ഡലമാണ്[1]. എം.കെ. കേശവൻ നാലു തവണയും പി.എസ്. ശ്രീനിവാസൻ മൂന്നു തവണയും പി. നാരായണനും കെ. അജിത്തും രണ്ട് തവണ വീതവും ഇവിടെ നിന്നും കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി വിജയിച്ചു.

വൈക്കത്തിന്റെ നിയമസഭാ സാമാജികർ[തിരുത്തുക]

നിയമസഭ കാലയളവ് എം.എൽ.എ. പാർട്ടി കുറിപ്പുകൾ
1 1957 - 1959 കെ.ആർ. നാരായണൻ കോൺഗ്രസ്
2 1960 - 1964 പി.എസ്. ശ്രീനിവാസൻ സി.പി.ഐ
- 1965 പി. പരമേശ്വരൻ കോൺഗ്രസ് നിയമസഭയിൽ ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ രാഷ്ട്രപതി ഭരണം[2]
3 1967 - 1970 പി.എസ്. ശ്രീനിവാസൻ സി.പി.ഐ
4 1970 - 1977 പി.എസ്. ശ്രീനിവാസൻ സി.പി.ഐ
5 1977 - 1979 എം.കെ. കേശവൻ സി.പി.ഐ
6 1980 - 1982 എം.കെ. കേശവൻ സി.പി.ഐ
7 1982 - 1987 എം.കെ. കേശവൻ സി.പി.ഐ
8 1987 - 1991 പി.കെ. രാഘവൻ സി.പി.ഐ
9 1991 - 1996 കെ.കെ. ബാലകൃഷ്ണൻ കോൺഗ്രസ്
10 1996 - 1997 എം.കെ. കേശവൻ സി.പി.ഐ 10 ജൂലൈ 1997-ൽ മരണം
10 1998 - 2001 പി. നാരായണൻ സി.പി.ഐ 2 മാർച്ച് 1998-ൽ തിരഞ്ഞെടുക്കപ്പെട്ടു
11 2001-2006 പി. നാരായണൻ സി.പി.ഐ
12 2006-2011 കെ. അജിത് സി.പി.ഐ
13 2011- കെ. അജിത് സി.പി.ഐ

[3] [4]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വൈക്കം_നിയമസഭാമണ്ഡലം&oldid=2338138" എന്ന താളിൽനിന്ന് ശേഖരിച്ചത്