കാട്ടാക്കട നിയമസഭാമണ്ഡലം
138 കാട്ടാക്കട | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 2011 |
വോട്ടർമാരുടെ എണ്ണം | 195827 (2021) |
നിലവിലെ അംഗം | ഐ.ബി. സതീഷ് |
പാർട്ടി | സി.പി.എം. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | തിരുവനന്തപുരം ജില്ല |
കേരളത്തിന്റെ തലസ്ഥാനജില്ലയായ തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് കാട്ടാക്കട നിയമസഭാമണ്ഡലം. കാട്ടാക്കട താലൂക്കിൽ ഉൾപ്പെട്ട നേമം നിയമസഭാമണ്ഡലത്തിന്റെ ചില ഭഗങ്ങൾ ഒഴിവാക്കി പുനഃസംഘടിപ്പിച്ച മണ്ഡലമാണിത്. കാട്ടാക്കട നിയമസഭാമണ്ഡലം ആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ്.
പ്രദേശങ്ങൾ
[തിരുത്തുക]കാട്ടാക്കട, മലയിൻകീഴ്, മാറനല്ലൂർ, പള്ളിച്ചൽ, വിളപ്പിൽ, വിളവൂർക്കൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്ന നിയമസഭാമണ്ഡലമാണിത്. നേമം നിയമസഭാമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ബാലരാമപുരം നേമം എന്നീ പഞ്ചായത്തുകൾ ഒഴിവാക്കി മലയിൻകീഴ്, പള്ളിച്ചൽ എന്നീ പഞ്ചായത്തുകൾ പുതിയതായ് ചേർത്ത് 2011-ൽ വികസിപ്പിച്ച നിയമസഭാമണ്ഡലമാണിത്[1].
സമ്മതിദായകർ
[തിരുത്തുക]2011 ലെ നിയമസഭാതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ വോട്ടർ പട്ടികയിൽ 164036 പേർ സമ്മതിദായകരായി ഉണ്ട്. അതിൽ 86234 പേർ സ്ത്രീ സമ്മതിദായകരും; 77802 പേർ പുരുഷ സമ്മതിദായകരുമാണ്[1].
പ്രതിനിധികൾ
[തിരുത്തുക]- ഐ.ബി. സതീഷ് 2016- തുടരുന്നു[2]
- എൻ. ശക്തൻ 2011- 2016[3]
അംഗങ്ങൾ വോട്ടുവിവരങ്ങൾ
[തിരുത്തുക]വർഷം | ആകെ | പോളിംഗ് | ഭൂരി പക്ഷം | വിജയി | വോട്ട് | പാർട്ടി | എതിരാളി | പാർട്ടി | വോട്ട് | എതിരാളി 2 | പാർട്ടി | വോട്ട് |
---|---|---|---|---|---|---|---|---|---|---|---|---|
2021[5] | 195827 | 145916 | 23231 | ഐ.ബി. സതീഷ് | 66293 | സി.പി.എം | മലയിൻകീഴ് വേണുഗോപാൽ | 43062 | ഐ.എൻസി | പി.കെ. കൃഷ്ണദാസ് | 34542 | ബിജെപി |
2016[6] | 187392 | 143653 | 849 | ഐ.ബി. സതീഷ് | 51614 | സി.പി.എം | എൻ. ശക്തൻ | 50765 | ഐ.എൻസി | പി.കെ. കൃഷ്ണദാസ് | 38700 | ബിജെപി |
2011[7] | 166306 | 117362 | 12916 | എൻ. ശക്തൻ | 52368 | ഐ.എൻ.സി | എം.വി. ജയദാലി | 39452 | എൽ.ഡി എഫ് | പി.കെ. കൃഷ്ണദാസ് | 22550 | ബിജെപി |
കുറിപ്പുകൾ
[തിരുത്തുക]2011 മുതൽ 2016 വരെ കാട്ടാക്കട നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച എൻ. ശക്തൻ, പതിമൂന്നാം കേരളനിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുകയും സ്പീക്കർ ജി.കാർത്തികേയന്റെ മരണശേഷം സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.[8]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 http://www.mathrubhumi.com/election/trivandrum/kattakkada-nemom/index.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.niyamasabha.org/codes/14kla/Members-Eng/112%20I%20B%20Satheesh.pdf
- ↑ http://www.niyamasabha.org/codes/members/m84.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-12-07.
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=138
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2016&no=138
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=138
- ↑ https://www.thehindu.com/news/cities/Thiruvananthapuram/n-sakthan-elected-kerala-assembly-speaker/article6985822.ece