Jump to content

ധർമ്മടം നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
12
ധർമ്മടം
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം2011
വോട്ടർമാരുടെ എണ്ണം193486 (2021)
നിലവിലെ അംഗംപിണറായി വിജയൻ
പാർട്ടിസി.പി.എം.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകണ്ണൂർ ജില്ല


Map
ധർമ്മടം നിയമസഭാമണ്ഡലം

കണ്ണൂർ ജില്ലയിലെ എട്ടു ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണ് ധർമ്മടം നിയമസഭാമണ്ഡലം. എടക്കാട് ബോക്കിൽ ഉൾപ്പെടുന്ന ചെമ്പിലോട്, കടമ്പൂർ, പെരളശ്ശേരി, തലശ്ശേരി ബ്ലോക്കിൽ ഉൾപ്പെടുന്ന ധർമ്മടം, പിണറായി, മുഴപ്പിലങ്ങാട്, വേങ്ങാട്, അഞ്ചരക്കണ്ടി എന്നിവയാണ് ഈ പഞ്ചായത്തുകൾ. ഈ പ്രദേശങ്ങൾ നേരത്തെ നിലവിൽ ഉണ്ടായിരുന്ന എടക്കാട് നിയമസഭാ മണ്ഡലത്തിലെയും തലശ്ശേരി നിയമസഭാ മണ്ഡലത്തിലെയും ഭാഗങ്ങൾ ആയിരുന്നു[1]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1]. 2016 മുതൽ പിണറായി വിജയൻ നിയമസഭയിൽ പ്രതിനിധീകരിക്കുന്നു.മണ്ഡലത്തിൻറെ ആകെ വിസ്തൃതി 129.8 ച.കീ.മി. ആണ്. 2011 ലെ സെൻസസ് പ്രകാരം മണ്ഡലത്തിലെ ആകെ ജനസംഖ്യ 2,32,260 ഉം ജനസാന്ദ്രത 1790 ഉം സാക്ഷരതാനിരക്ക്‌ 97.09 ഉം ആണ്.[2]

മണ്ഡലത്തിൻറെ അതിരുകൾ, കിഴക്ക് മട്ടന്നൂർ, കൂത്തുപറമ്പ് എന്നീ നിയമസഭാമണ്ഡലങ്ങളും പടിഞ്ഞാറ് അറബിക്കടലും വടക്ക് കണ്ണൂർ നിയമസഭാമണ്ഡലവും തെക്ക് തലശ്ശേരി നിയമസഭാമണ്ഡലവും ആണ്. മണ്ഡലത്തിൻറെ പടിഞ്ഞാറുഭാഗത്തുകൂടെ റെയിൽവേ ലൈനും സമാന്തരമായി നാഷണൽ ഹൈവേ 66 ഉം കടന്നുപോകുന്നു. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ തലശ്ശേരി റെയിൽവേ സ്റ്റേഷൻ ആണ്.

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2021 പിണറായി വിജയൻ സി.പി.എം, എൽ.ഡി.എഫ്. സി. രഘുനാഥൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2016 പിണറായി വിജയൻ സി.പി.എം, എൽ.ഡി.എഫ്. മമ്പറം ദിവാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2011 കെ.കെ. നാരായണൻ സി.പി.എം, എൽ.ഡി.എഫ്. മമ്പറം ദിവാകരൻ കോൺഗ്രസ് (ഐ.)*, യു.ഡി.എഫ്.
  • 2011-ൽ കെ.പി.സി.സി. പ്രസിഡന്റിന്റെ കത്ത് സമയത്തിന് ഹാജരാക്കാത്തതുകൊണ്ട് മമ്പറം ദിവാകരനെ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചത്.

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [5]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും ലഭിച്ച വോട്ടുകൾ പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും ലഭിച്ച വോട്ടുകൾ മറ്റു പ്രധാന എതിരാളികൾ
2011 163674 136351 കെ.കെ. നാരായണൻ സി.പി.എം. (എൽ.ഡി.എഫ്) 72354 മമ്പറം ദിവാകരൻ സ്വതന്ത്ര സ്ഥാനാർത്ഥി* (1‌), യു.ഡി.എഫ് 57192 സി.പി. സംഗീത
2016 182266 152243 പിണറായി വിജയൻ സി.പി.എം (എൽ.ഡി.എഫ്.) 87329 മമ്പറം ദിവാകരൻ കോൺഗ്രസ് (യു.ഡി.എഫ്) 50424 മോഹനൻ മാനതേരി
2021[6] 193486 160247 പിണറായി വിജയൻ സി.പി.എം (എൽ.ഡി.എഫ്.) 95522 സി. രഘുനാഥൻ കോൺഗ്രസ് (യു.ഡി.എഫ്) 45399 സി.കെ. പദ്മനാഭൻ
  • (1)പത്രിക സമർപ്പിക്കാനുള്ള സമയത്തിന് മുൻപ് കെ.പി.സി.സി പ്രസിഡന്റിന്റെ അംഗീകാരമുള്ള കത്ത് ലഭിക്കാത്തതുകൊണ്ട് മമ്പറം ദിവാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് പത്രിക സമർപ്പിച്ചത്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Changing Face of Electoral India Delimitation 2008 - Volume 1 Page 719
  2. ധർമ്മടം നിയമസഭാമണ്ഡലം വികസന രേഖ-2017, പേജ് 13
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-04-16.
  4. http://www.keralaassembly.org
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-04-16.
  6. http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2021/012.pdf
"https://ml.wikipedia.org/w/index.php?title=ധർമ്മടം_നിയമസഭാമണ്ഡലം&oldid=4070900" എന്ന താളിൽനിന്ന് ശേഖരിച്ചത്