പെരളശ്ശേരി ഗ്രാമപഞ്ചായത്ത്
| പെരളശ്ശേരി ഗ്രാമപഞ്ചായത്ത് | |
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല(കൾ) | കണ്ണൂർ |
| പഞ്ചായത്ത് പ്രസിഡന്റ് |
ടി. സുനീഷ് |
| ജനസംഖ്യ • ജനസാന്ദ്രത |
29,107 (2011[update]) • 1,500/km2 (3,885/sq mi) |
| സ്ത്രീപുരുഷ അനുപാതം | 0.931 ♂/♀ |
| സമയമേഖല | IST (UTC+5:30) |
| വിസ്തീർണ്ണം | 19.4 km2 (7 sq mi) |
11°50′N 75°29′E / 11.83°N 75.48°E
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്താണ് പെരളശ്ശേരി. പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എ.കെ. ഗോപാലന്റെ ജന്മദേശം കൂടിയാണിവിടം. കണ്ണൂർ-കൂത്തുപറമ്പ് സംസ്ഥാന പാതയിൽ കണ്ണൂർ നഗരത്തിൽ നിന്ന് ഏകദേശം 14 കിലോമീറ്ററും കൂത്തുപറമ്പിൽ നിന്ന് 10 കിലോമീറ്ററും ദൂരെയാണ് പെരളശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. അഞ്ചരക്കണ്ടിപ്പുഴയോരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.
കേരളത്തിന്റെ മറ്റ് പ്രദേശങ്ങൾക്ക് മാതൃകയായി, കണ്ണൂർ ജില്ലയിലെ 100% ജൈവ മാലിന്യ സംസ്കരണം കൈവരിച്ച ഹരിത ഗ്രാമപഞ്ചായത്തുകളിലൊന്നാണിത്. മറ്റൊന്ന് കീഴല്ലൂർ ഗ്രാമപഞ്ചായത്താണ്. ഇത് സംസ്ഥാനത്തിന്റെ വികേന്ദ്രീകൃത ശുചിത്വ പ്രവർത്തനങ്ങളിൽ ഒരു പ്രധാന നാഴികക്കല്ലായി കണക്കാക്കുന്നു.[1]
രാഷ്ട്രീയം
[തിരുത്തുക]ഇടതുപക്ഷ രാഷ്ട്രീയത്തിന് സ്വാധീനം കൂടുതലുള്ള പ്രദേശമാണ് പെരളശ്ശേരി.
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- എ.കെ.ജി. സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ,പെരളശ്ശേരി
- എകെജി മെമ്മോറിയൽ co-op നഴ്സിങ് കോളേജ്, മാവിലായി
- വടക്കുമ്പാട് എൽ പി സ്കൂൾ, വടക്കുമ്പാട്
- ഷൺമുഖവിലാസം എൽ പി സ്കൂൾ
- അടികുന്നുമ്മൽ എൽപി സ്കൂൾ, കോട്ടം
പ്രധാന ആരാധനാലയങ്ങൾ
[തിരുത്തുക]- പെരളശ്ശേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രം
- പെരളശ്ശേരി നാരോത്ത് ശ്രീ മഹാവിഷ്ണുക്ഷേത്രം
- മാവിലാക്കാവ്
- രാങ്ങോത്ത് ഭഗവതി ക്ഷേത്രം
- മക്രേരി സുബ്രഹ്മണ്യ-ഹനുമാൻ ക്ഷേത്രം
- ഐവർക്കുളം ശിവ-വിഷ്ണുക്ഷേത്രം
- പൊതുവാച്ചേരി ജുമുഅഃമസ്ജിദ്
- മക്രെരി ജുമുഅമസ്ജിദ്
- തളി ശ്രീ പരമേശ്വര ക്ഷേത്രം
പ്രധാന ആശുപത്രികൾ
[തിരുത്തുക]എ കെ ജി സ്മാരക സഹകരണ ആശുപത്രി, പെരളശ്ശേരി
മൃഗാശുപത്രി, മൂന്നുപെരിയ
പ്രൈമറി ഹെൽത്ത് സെന്റർ, പിലാഞ്ഞി
വാർഡുകൾ
[തിരുത്തുക]- പൊതുവാച്ചേരി
- മുണ്ടയോട്
- കുഴിക്കിലായി
- മക്രേരി
- ബാവോട്
- ബാവോട് ഈസ്റ്റ്
- കിലാലൂർ
- പിലാഞ്ഞി
- വടക്കുമ്പാട്
- പെരളശ്ശേരി
- കോട്ടം നോർത്ത്
- കോട്ടം സൗത്ത്
- മുണ്ടലൂർ
- മുണ്ടലൂർ വെസ്റ്റ്
- ചെറുമാവിലായി
- മോച്ചേരി
- ഒടുങ്ങോട്
- മാവിലായി
- കീഴറ [2]
2025 തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ
[തിരുത്തുക]താഴെ കൊടുത്തിരിക്കുന്ന ഗ്രാമപഞ്ചായത്ത് വാർഡ് അടിസ്ഥാനത്തിലുള്ള വിജയികളെ പ്രാദേശിക തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ഔദ്യോഗിക വെബ് സൈറ്റിൽ നിന്നാണ് എടുത്തിരിക്കുന്നത്.[3]
| വാർഡ്
നമ്പർ |
വാർഡിന്റെ പേര് | ജനപ്രതിനിധി | മുന്നണി | പാർട്ടി | വോട്ട് | രണ്ടാം സ്ഥാനം | വോട്ട് | പാർട്ടി | സംവരണം |
|---|---|---|---|---|---|---|---|---|---|
| 1 | പൊതുവാച്ചേരി | സുബൈദ പുന്നക്കൽ | യു.ഡി.എഫ്. | ലീഗ് | 851 | പി. ഭവാനി | 288 | സി.പി.എം. | വനിത |
| 2 | മുണ്ടയോട് | ജയറാം പൊതുവാച്ചേരി | യു.ഡി.എഫ്. | കോൺഗ്രസ് | 585 | പി.പി. പ്രകാശൻ | 459 | സി.പി.എം. | ജനറൽ |
| 3 | കുഴിക്കിലായി | സത്യൻ ഇ. | എൽ.ഡി.എഫ് | സി.പി.എം. | 574 | ശ്രീനാഥ് വി.ഒ. | 250 | കോൺഗ്രസ് | ജനറൽ |
| 4 | മക്രേരി | രജിത കെ.വി. | യു.ഡി.എഫ്. | കോൺഗ്രസ് | 576 | സി.കെ. സൗമിനി | 531 | സി.പി.എം. | വനിത |
| 5 | ബാവോട് | കെ.വി. ശോഭന | എൽ.ഡി.എഫ് | സി.പി.ഐ. | 457 | ശരണ്യ വി.പി. | 378 | കോൺഗ്രസ് | വനിത |
| 6 | ബാവോട് ഈസ്റ്റ് | സുരേഷ്ബാബു തണ്ടാരത്ത് | യു.ഡി.എഫ്. | കോൺഗ്രസ് | 530 | കെ.വി. രതീശൻ | 517 | സി.പി.എം. | ജനറൽ |
| 7 | കിലാലൂർ | ഐ.പി. വേലായുധൻ | എൽ.ഡി.എഫ് | സി.പി.എം. | 590 | എം. രജീഷ് | 567 | കോൺഗ്രസ് | ജനറൽ |
| 8 | പിലാഞ്ഞി | കെ.കെ. സുനീഷ് | എൽ.ഡി.എഫ് | സി.പി.എം. | 548 | ടി. സുരേശൻ | 399 | കോൺഗ്രസ് | ജനറൽ |
| 9 | വടക്കുമ്പാട് | എം.കെ. ബിന്ദു | എൽ.ഡി.എഫ് | സി.പി.എം. | 688 | സത്യവതി പി. | 288 | കോൺഗ്രസ് | വനിത |
| 10 | പെരളശ്ശേരി | രേഷ്മ സി. | എൽ.ഡി.എഫ് | സി.പി.എം. | 761 | നിഷ പി.പി. | 189 | കോൺഗ്രസ് | വനിത |
| 11 | കോട്ടം നോർത്ത് | രാഗസുധ എം.സി. | എൽ.ഡി.എഫ് | സി.പി.എം. | 737 | വി.കെ. സുമ | 553 | കോൺഗ്രസ് | വനിത |
| 12 | കോട്ടം സൗത്ത് | ഷീന സരേഷ് | എൽ.ഡി.എഫ് | സി.പി.എം. | 731 | യു.കെ. ജലജ | 424 | കോൺഗ്രസ് | വനിത |
| 13 | മുണ്ടലൂർ | ടി. സുനീഷ് (പ്രസിഡന്റ്) | എൽ.ഡി.എഫ് | സി.പി.എം. | 796 | റീജ കെ. | 169 | ബി.ജെ.പി. | ജനറൽ |
| 14 | മുണ്ടലൂർ വെസ്റ്റ് | ഷീജ | എൽ.ഡി.എഫ് | സി.പി.എം. | 1005 | പി. കെ. ശ്യാമള | 129 | ബി.ജെ.പി. | വനിത |
| 15 | ചെറുമാവിലായി | എം. സജില (വൈസ് പ്രസിഡന്റ്) | എൽ.ഡി.എഫ് | സി.പി.എം. | 997 | രേഖ ഒ. | 204 | കോൺഗ്രസ് | വനിത |
| 16 | മോച്ചേരി | അനിമ എം.കെ. | എൽ.ഡി.എഫ് | സി.പി.എം. | 628 | ദിവ്യ എ.സി. | 516 | കോൺഗ്രസ് | വനിത |
| 17 | ഒടുങ്ങോട് | പി.കെ. പവിത്രൻ | എൽ.ഡി.എഫ് | സി.പി.എം. | 724 | അനൂപ് കുമാർ എ.കെ. | 138 | കോൺഗ്രസ് | ജനറൽ |
| 18 | മാവിലായി | ഷാജി വി. | എൽ.ഡി.എഫ് | സി.പി.എം. | 619 | സുരേഷ് ബാബു എൻ.പി. | 224 | കോൺഗ്രസ് | പട്ടികജാതി |
| 19 | കീഴറ | കെ. കരുണൻ മാസ്റ്റർ | എൽ.ഡി.എഫ് | സി.പി.എം. | 747 | പി. ടി. പ്രിയേഷ് | 266 | കോൺഗ്രസ് | ജനറൽ |
അവലംബങ്ങൾ
[തിരുത്തുക]- ↑ "Two Kannur panchayats set the bar for Kerala with 100 per cent biowaste management".
- ↑ "ട്രെന്റ് കേരളാ വെബ്സൈറ്റ്". Archived from the original on 2019-09-02. Retrieved 2020-09-29.
- ↑ "Local Body Election Results 2025 – Kerala". State Election Commission, Kerala. Retrieved 13 January 2026.