കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത്
Kerala locator map.svg
Red pog.svg
കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത്
12°05′12″N 75°17′55″E / 12.0865552°N 75.2985924°E / 12.0865552; 75.2985924
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം കല്ല്യാശ്ശേരി[1]
ലോകസഭാ മണ്ഡലം കാസർഗോഡ്
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് സുലജ ടി.
വിസ്തീർണ്ണം 53.75ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 19535
ജനസാന്ദ്രത 363/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+04985
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിലെ പയ്യന്നൂർ ബ്ളോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ്‌ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് .കടന്നപ്പള്ളി, പാണപ്പുഴ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ഗ്രാമപഞ്ചായത്തിനു 53.75 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് എരമം-കുറ്റൂർ പഞ്ചായത്തും, കിഴക്കുഭാഗത്ത് ചപ്പാരപ്പടവ്, പരിയാരം പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ചെറുതാഴം പഞ്ചായത്തും, പയ്യന്നൂർ മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത് ചെറുതാഴം പഞ്ചായത്തുമാണ്.

വാർഡുകൾ[തിരുത്തുക]

 1. ചന്ദപ്പുര
 2. കണ്ടോംതാർ
 3. പാണപുഴ
 4. മൂടെങ്ങ
 5. പറവൂർ
 6. ആലക്കാട്
 7. എര്യം
 8. കണരാംവയൽ
 9. ചെരുവിച്ചേരി
 10. കിഴക്കേക്കര
 11. തെക്കേക്കര
 12. മെഡിക്കൽ കോളേജ്
 13. വിളയാംകോട്
 14. ചിട്ടന്നുർ
 15. പടിഞ്ഞരെകര

[2] ചന്തപ്പുരയാണ് കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിന്റെ തലസ്ഥാനം. ഇവിടെയാണ് പഞ്ചായത്ത് കാര്യാലയം, കടന്നപ്പള്ളി വില്ലേജ് കാര്യാലയം, കടന്നപ്പള്ളി-പാണപ്പുഴ സർവ്വീസ് സഹകരണബാങ്കിന്റെ പ്രധാന കാര്യാലയം മുതലായവ പ്രവർത്തിക്കുന്നത്. പഞ്ചായത്തിലെ ഒരേയൊരു ഗവഃ ഹയർ സെക്കണ്ടറി സ്കൂൾ ചന്തപ്പുരയിൽ നിന്ന് 900 മീറ്റർ അകലെ പരിയാരം റോഡിൽ സ്ഥിതി ചെയ്യുന്നു. സ്കൂളിന് ഹയർ സെക്കണ്ടറി പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നടന്നു. കെട്ടിടം പൂർണ്ണമായും പ്രവർത്തനയോഗ്യമായിട്ടില്ല. എന്നാൽ ഏതാനും ക്ലാസ്സ് മുറികളിൽ ക്ലാസ്സ് തുടങ്ങിയിട്ടുണ്ട്. ചന്തപ്പുരയിൽ നിന്ന് ഹൈസ്കൂൾ വഴി കടന്നുപോകുന്ന പരിയാരം റോഡീന്റെ വീതി കൂട്ടി താറിടലിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നുവരുന്നുണ്ട്. എന്നാൽ ചന്തപ്പുര-കടന്നപ്പള്ളി-പരിയാരം റൂട്ടിൽ ബസ്സ് സർവ്വീസ് തീരെ കുറവാണ്.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. http://www.ceokerala.com/hpc_map/KASARAGOD.jpg
 2. "ട്രെന്റ് കേരളാ വെബ്സൈറ്റ്". മൂലതാളിൽ നിന്നും 2019-09-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-09-29.