പയ്യന്നൂർ നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


പയ്യന്നൂർ നഗരസഭ
Kerala locator map.svg
Red pog.svg
പയ്യന്നൂർ നഗരസഭ
12°06′N 75°12′E / 12.1°N 75.2°E / 12.1; 75.2
ഭൂമിശാസ്ത്ര പ്രാധാന്യം നഗരസഭ
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
നിയമസഭാ മണ്ഡലം പയ്യന്നൂർ നിയമസഭാമണ്ഡലം
ലോകസഭാ മണ്ഡലം കാസർകോട് ലോകസഭാമണ്ഡലം
ഭരണസ്ഥാപനങ്ങൾ നഗരസഭ
ചെയർപേഴ്സൺ
വിസ്തീർണ്ണം 54.63ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 68711
ജനസാന്ദ്രത 1172/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
670xxx
+04982
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നഗരമുൾക്കൊള്ളുന്ന നഗരസഭയാണ് പയ്യന്നൂർ നഗരസഭ. 54.63 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള[1] ഈ നഗരസഭയിൽ ആകെ 41 വാർഡുകളാണുള്ളത്. ആകെ ജനസംഖ്യ 68711. ആണ്[1].

സ്ഥലനാമ ചരിത്രം[തിരുത്തുക]

പ്രസിദ്ധമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാൽ പയ്യന്റെ ഊര് എന്ന അർത്ഥത്തിലാണ് ഈ പേരു വന്നത്. സുബ്രഹ്മണ്യനെ പയ്യൻ എന്നും വിശേഷിപ്പിക്കാറുണ്ട്. [2] രണ്ടാം ബർ​ദോളി എന്നും പയ്യന്നൂർ അറിയപ്പെടുന്നു.

അതിരുകൾ‍[തിരുത്തുക]

പയ്യന്നൂർ നഗരസഭയുടെ കിഴക്ക് കടന്നപ്പള്ളി-പാണപ്പുഴ, എരമം-കുറ്റൂർ പഞ്ചായത്തുകളും, പടിഞ്ഞാറ് തൃക്കരിപ്പൂർ‍(കാസർഗോഡ് ജില്ല) , വലിയപറമ്പ പഞ്ചായത്തുകളും, തെക്ക് രാമന്തളി, കുഞ്ഞീമംഗലം, ചെറുതാഴം പഞ്ചായത്തുകളും, വടക്ക് കരിവെള്ളൂർ ‍-പെരളം, കങ്കോൽ‍ -ആലപ്പടമ്പ്, എരമം-കുറ്റൂർ പഞ്ചായത്തുകളും സ്ഥിതി ചെയ്യുന്നു. പയ്യന്നൂർ നഗരസഭയിൽ കോറോം, വെള്ളൂർ, പയ്യന്നൂർ വില്ലേജുകൾ ഉൾപ്പെടുന്നു.[3]

നഗരസഭാ രൂപീകരണം/ചരിത്രം[തിരുത്തുക]

പയ്യന്നൂർ പഞ്ചായത്ത് രൂപം കൊള്ളുന്ന കാലത്ത് സ്വന്തമായി ഭൂസ്വത്തുള്ളവർക്കും ഇരുപത്തൊന്ന് വയസ്സ് തികഞ്ഞവർക്കും മാത്രമേ വോട്ടവകാശം ഉണ്ടായിരുന്നുള്ളൂ. 1935ൽ ഈ മാനദണ്ഡമനുസരിച്ച് തെരഞ്ഞെടുപ്പ് നടന്നു. ശ്രീ. വി.ജി നായർ ആദ്യത്തെ പഞ്ചായത്ത് പ്രസിഡണ്ടായി. 1954 ലാണ് രണ്ടാമത്തെ തെരഞ്ഞെടുപ്പ് ഉണ്ടായത്. ശ്രീ.അയിക്കമോത്ത് നാരായണനായരാണ് അന്നു പ്രസിഡണ്ടായത്. പഞ്ചായത്തിലെ വോട്ടർമരെ വിളിച്ചുവരുത്തി കൈ പൊക്കി വോട്ട് ചെയ്യുന്ന സമ്പ്രദായമാണ് അന്ന് നിലനിന്നത്. പ്രസിഡണ്ടിന് ന്യായാധിപന്റെ അധികാരമുണ്ടായിരുന്ന കാലമാണത്. 1964ൽ സ്വാതന്ത്ര്യസമരസേനാനിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ശ്രീ.എൻ. സുബ്രഹ്മണ്യഷേണായി പ്രസിഡണ്ടായി. 1988ലാണ് പിന്നീട് തെരഞ്ഞെടുപ്പ് നടന്നത്. അന്നു ശ്രീ.വി. നാരായണൻ പ്രസിഡന്റായി. പയ്യന്നൂർ പഞ്ചായത്ത് നഗരസഭയായത് 1990ലാണ്. സ്പെഷൽ ഓഫീസറായിരുന്നു 1995വരെ ഭരണം നടത്തിയിരുന്നത്. 1995ൽ ആദ്യ തെരഞ്ഞെടുപ്പ് നടന്നു. ആദ്യത്തെ മുനിസിപ്പൽ ചെയർപേഴ്സണായി ശ്രീമതി. എസ്. ജ്യോതി തിരഞ്ഞെടുക്കപ്പെട്ടു. 2005ൽ ചെയർമാനായി ശ്രീ. ജി. ഡി. നായർ തിരഞ്ഞെടുക്കപ്പെട്ടു. 2010ൽ ശ്രീമതി.കെ.വി.ലളിതയെ ചെയർപേഴസണായും. ശ്രീ.കെ.കെ.ഗംഗാധരനെ വൈസ് ചെയർമാനായും തിരഞ്ഞെടുത്തു. [4]

സ്വാതന്ത്ര്യ സമര പ്രസ്ഥാനം[തിരുത്തുക]

സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പയ്യന്നൂരിനു സവിശേഷ പ്രധാന്യമുണ്ട്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചവരിൽ പ്രമുഖരായിരുന്നു സി.എച്ച്. ഗോവിന്ദൻ നമ്പ്യാർ, ടി. സുബ്രമഹ്ണ്യം തിരുമുമ്പ്, ലക്ഷ്മണ ഷേണായി, മാക്കുനി ശങ്കരൻ നമ്പ്യാർ, പി.സി.കെ. അടിയോടി, മൊയാരത്തു ശങ്കരൻ തുടങ്ങിയവർ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തു കൊണ്ട് കെ.വി. ശേഖര പൊതുവാൾ, എ.വി. ശ്രീകണ്ഠപൊതുവാൾ തുടങ്ങി നിരവധി പേർ അറസ്റ്റു വരിച്ചു.[5] 1928ൽ ജവഹർലാൽ നെഹറു പങ്കെടുത്ത കോൺഗ്രസ് സമ്മേളനം ഇവിടെ നടന്നു. പൂർണ്ണ സ്വാതന്ത്ര്യ പ്രമേയം ആ സമ്മേളനം അംഗീകരിച്ചു. ഇന്നത്തെ പയ്യന്നൂർ ഗവ: ആശുപത്രിക്ക് തൊട്ടുണ്ടായിരുന്ന മൈതാനത്താണ് സമ്മേളനം നടന്നത്. 1928 മെയ് 25, 26, 27- തീയതികളിലായിരുന്നു സമ്മേളനം. കെ. മാധവൻ നായർ ‍, മഞ്ചേരിരാമയ്യർ ‍, എം ഗോവിന്ദക്കുറുപ്പ്, കെ.കേളപ്പൻ , സി.എച്ച്. ഗോവിന്ദൻ നമ്പ്യാർ‍ , മൊയ്യാരത്ത് ശങ്കരൻ ‍, ടി.വി. ചാത്തുക്കുട്ടി നായനാർ ‍, വി.ആർ‍ .നായനാർ ‍, സി. എച്ച്. കുഞ്ഞപ്പ തുടങ്ങി ഒട്ടേറെ പേർ അതിൽ സംബന്ധിച്ചു. മഹാകവി കുട്ടമത്ത്, വള്ളത്തോൾ‍‍ , നാലാപാട്ട് നാരായനമേനോൻ ‍, വിദ്വാൻ പി കേളുനായർ ‍, പി കുഞ്ഞിരാമൻ നായർ ‍, കരിപ്പത്ത് കമ്മാരനെഴുത്തഛൻ‍ , ടി. സുബ്രഹ്മണ്യ തിരുമുമ്പ് തുടങ്ങിയ സഹിത്യകാരന്മാരും പങ്കെടുത്തു. രണ്ടാം ബർ​ദോളി ഏന്നാണ് പയ്യന്നൂർ സ്വാതന്ത്ര്യസമര ചരിത്രത്തിൽ അറിയപ്പെടുന്നത്. ഗാന്ധിജിയുടെ ഉപ്പ് സത്യാഗ്രഹത്തിന് സമാന്തരമായി കെ.കേളപ്പന്റെ നേതൃത്വത്തിൽ പയ്യന്നൂരിലെ ഉളിയത്ത് പുഴക്കരയിൽ ഉപ്പ് സമരം നടന്നു. ഉപ്പ് മണ്ണ് വാരിയെടുത്ത് സംസ്കരിച്ച് പാക്കറ്റുകളിലാക്കി ലേലം ചെയ്തു വിൽക്കുകയായിരുന്നു. ഉപ്പ് സത്യാഗ്രഹ ജാഥ കോഴിക്കോടു നിന്നാണാരംഭിച്ചത്.1934ൽ ഹരിജൻ ഫണ്ട് ഏറ്റുവാങ്ങുന്നതിനായി ഗാന്ധിജി പയ്യന്നൂരിൽ വരികയുണ്ടായി.[6]

കാർഷിക രംഗം[തിരുത്തുക]

നെൽകൃഷി, തെങ്ങ് കൃഷി, കവുങ്ങ് കൃഷി, കശുമാവ് കൃഷി, കുരുമുളക് കൃഷി, വാഴകൃഷി, പച്ചക്കറി കൃഷി, റബ്ബർ എന്നിവയാണ് ഈ പ്രദേശത്തെ പ്രമുഖ കൃഷികൾ. നഗരസഭാ പ്രദേശത്ത് 1987ലാണ് കൃഷിഭവൻ നിലവിൽ വന്നത്. ഒരു കൃഷി ഓഫീസറുടെയും മൂന്ന് കൃഷി അസിസ്റ്റന്റുമാരുടെയും സേവനം ഇവിടെ ലഭ്യമാണ്. കൃഷിഭവന്റെ ആഭിമഖ്യത്തിൽ 16 പാടശേഖര സമിതികളും ഒരു കേരവികസന സമിതിയും ഒരു കുരുമുളക് വികസന സമിതിയും നഗരസഭാ പരിധിക്കുള്ളിൽ പ്രവർത്തിച്ചു വരുന്നു. [7]

പുറമേ നിന്നുള്ള കണ്ണികൾ[തിരുത്തുക]

http://www.payyanurmunicipality.in

അവലംബം[തിരുത്തുക]

  1. 1.0 1.1 http://www.payyanurmunicipality.in/go/generaldetails.aspx?lbid=220
  2. http://www.payyanurmunicipality.in/
  3. http://payyannur.entegramam.gov.in/category/categories/%E0%B4%A8%E0%B4%97%E0%B4%B0%E0%B4%B8%E0%B4%AD/%E0%B4%85%E0%B4%9F%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8-%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D[പ്രവർത്തിക്കാത്ത കണ്ണി]
  4. http://www.payyanurmunicipality.in/council
  5. http://www.payyanurmunicipality.in/ml/history
  6. http://payyannur.entegramam.gov.in/content/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B8%E0%B4%AE%E0%B4%B0%E0%B4%B5%E0%B5%81%E0%B4%82-%E0%B4%95%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B7%E0%B4%95-%E0%B4%B8%E0%B4%AE%E0%B4%B0-%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%81%E0%B4%82[പ്രവർത്തിക്കാത്ത കണ്ണി]
  7. http://payyannur.entegramam.gov.in/category/categories/%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B7%E0%B4%BF%E0%B4%95%E0%B4%82[പ്രവർത്തിക്കാത്ത കണ്ണി]


"https://ml.wikipedia.org/w/index.php?title=പയ്യന്നൂർ_നഗരസഭ&oldid=3636199" എന്ന താളിൽനിന്ന് ശേഖരിച്ചത്