കണ്ണൂർ കോർപ്പറേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കണ്ണൂർ കോർപ്പറേഷൻ
കണ്ണൂർ, അഴീക്കോട്
വിഭാഗം
വിഭാഗം
നേതൃത്വം
സീറ്റുകൾ55
തെരഞ്ഞെടുപ്പുകൾ
Last election
2020

കേരളത്തിൽ പുതുതായി രൂപം കൊണ്ട മുൻസിപ്പൽ കോർപ്പറേഷനാണ് കണ്ണൂർ കോർപ്പറേഷൻ. 2015-ലാണ് ഈ കോർപ്പറേഷൻ രൂപം കൊണ്ടത്. അതുവരെ നിലവിലുണ്ടായിരുന്ന കണ്ണൂർ നഗരസഭയോട് പള്ളിക്കുന്ന്, പുഴാതി, എളയാവൂർ, എടക്കാട്, ചേലോറ എന്നീ ഗ്രാമപഞ്ചായത്തുകളും ചേർത്താണു ഈ കോർപ്പറേഷൻ രൂപീകരിച്ചിരിക്കുന്നത്[1]. 73 ചതുരശ്ര കിലോമീറ്ററാണു കണ്ണൂർ കോർപ്പറേഷന്റെ വിസ്തൃതി[1] 2015 നവംബറിൽ കോർപ്പറേഷനിലേയ്ക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്നു. തിരഞ്ഞെടുപ്പിൽ സി.പി.എമ്മും കോൺഗ്രസും 27 വീതം സീറ്റുകൾ നേടി. ഒരു സീറ്റ് കോൺഗ്രസ് വിമതൻ നേടി. എന്നാൽ സി.പി.ഐ.എമ്മിലെ ഇ.പി. ലതയാണ് കണ്ണൂരിന്റെ ആദ്യ മേയറായത്.[2]

Wards of Kannur Corp

വാർഡുകൾ[തിരുത്തുക]

  1. പള്ളിയാംമൂല
  2. കുന്നാവ്
  3. കൊക്കേൻപാറ
  4. പള്ളിക്കുന്ന്
  5. തളാപ്പ്
  6. ഉദയംകുന്ന്
  7. പൊടിക്കുണ്ട്
  8. കൊറ്റാളി
  9. അത്താഴക്കുന്ന്
  10. കക്കാട്
  11. തുളിച്ചേരി
  12. കക്കാട് നോർത്ത്
  13. ശാദുലിപ്പള്ളി
  14. പള്ളിപ്രം
  15. വാരം
  16. വലിയന്നൂർ
  17. ചേലോറ
  18. മാച്ചേരി
  19. പള്ളിപ്പൊയിൽ
  20. കാപ്പാട്
  21. എളയാവൂർ നോർത്ത്
  22. എളയാവൂർ സൗത്ത്
  23. മുണ്ടയാട്
  24. എടച്ചൊവ്വ
  25. അതിരകം
  26. കാപ്പിച്ചേരി
  27. മേലേച്ചൊവ്വ
  28. താഴേച്ചൊവ്വ
  29. കിഴുത്തള്ളി
  30. തിലാന്നൂർ
  31. ആറ്റടപ്പ
  32. ചാല
  33. എടക്കാട്
  34. ഏഴര
  35. ആലിൽ
  36. കിഴുന്ന
  37. തോട്ടട
  38. ആദികടലായി
  39. കുറുവ
  40. പടന്ന
  41. വൈത്തിലപ്പള്ളി
  42. നീർച്ചാൽ
  43. അറയ്ക്കൽ
  44. ചൊവ്വ
  45. താണ
  46. സൗത്ത് ബസാർ
  47. ടെമ്പിൾ
  48. തായത്തെരു
  49. കസാനക്കോട്ട
  50. ആയിക്കര
  51. കാനത്തൂർ
  52. താളിക്കാവ്
  53. പയ്യാമ്പലം
  54. ചാലാട്
  55. പഞ്ഞിക്കയിൽ[3][4]

മേയർമാർ[തിരുത്തുക]

കണ്ണൂർ കോർപ്പറേഷൻ മേയർമാരും ഭരണ കാലാവധിയും
1 ഇ. പി. ലത എൽ.ഡി.എഫ് (സി പി എം ) 2015 - 2019 Aug
2 സുമാ ബാലകൃഷ്ണൻ യു.ഡി.എഫ് (കോൺഗ്രസ്) 2019 Sep 4 തുടരുന്നു

അവലംബം[തിരുത്തുക]

  1. 1.0 1.1 "കണ്ണൂർ കോർപ്പറേഷൻ:വികസനത്തിനു പുതിയ അദ്ധ്യായം". ശേഖരിച്ചത് 14 ഒക്ടോബർ 2015.
  2. CPI(M) rides to power in five of six corporations in Kerala
  3. ""Localbody: C13006 : Kannur"". മൂലതാളിൽ നിന്നും 2016-03-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 ഒക്ടോബർ 2015.
  4. "കണ്ണൂർ കോർപ്പറേഷൻ സ്ഥാനാർത്ഥികൾ". മാതൃഭൂമി. മൂലതാളിൽ നിന്നും 2015-10-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 ഒക്ടോബർ 2015.
"https://ml.wikipedia.org/w/index.php?title=കണ്ണൂർ_കോർപ്പറേഷൻ&oldid=3734335" എന്ന താളിൽനിന്ന് ശേഖരിച്ചത്