കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂർ ജില്ലയിലെ കണ്ണൂർ, പയ്യന്നൂർ താലൂക്കുകളിലായി സ്ഥിതിചെയ്യുന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. 2010-ലാണ് ഈ ബ്ലോക്ക് രൂപം കൊണ്ടത്. മുമ്പുണ്ടായിരുന്ന തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ ചില ഭാഗങ്ങൾ കൂട്ടിച്ചേർത്താണ് ഈ ബ്ലോക്ക് പഞ്ചായത്ത് രൂപവത്കരിച്ചത്. ഈ ബ്ലോക്കിൽ എട്ട് ഗ്രാമപഞ്ചായത്തുകളുണ്ട്. അവ ഇതൊക്കെയാണ്:

  1. ചെറുകുന്ന് ഗ്രാമപഞ്ചായത്ത്
  2. കല്യാശ്ശേരി ഗ്രാമപഞ്ചായത്ത്
  3. കണ്ണപുരം ഗ്രാമപഞ്ചായത്ത്
  4. നാറാത്ത് ഗ്രാമപഞ്ചായത്ത്
  5. ചെറുതാഴം ഗ്രാമപഞ്ചായത്ത്
  6. ഏഴോം ഗ്രാമപഞ്ചായത്ത്
  7. മാടായി ഗ്രാമപഞ്ചായത്ത്
  8. മാട്ടൂൽ ഗ്രാമപഞ്ചായത്ത്