കണ്ണപുരം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കണ്ണപുരം ഗ്രാമപഞ്ചായത്ത്
Kerala locator map.svg
Red pog.svg
കണ്ണപുരം ഗ്രാമപഞ്ചായത്ത്
11°58′47″N 75°18′47″E / 11.9797985°N 75.3130817°E / 11.9797985; 75.3130817
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം കല്ല്യാശ്ശേരി[1]
ലോകസഭാ മണ്ഡലം കാസർഗോഡ്
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് ശ്യാമള.എം.
വിസ്തീർണ്ണം 14.39ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 18568
ജനസാന്ദ്രത 1262/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
670301
+0497
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ തളിപ്പറമ്പ് ബ്ളോക്ക് പരിധിയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് കണ്ണപുരം ഗ്രാമപഞ്ചായത്ത്. കണ്ണപുരം വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തായ കണ്ണപുരത്തിനു 14.39 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ചെറുകുന്ന്, പട്ടുവം പഞ്ചായത്തുകൾ, കിഴക്ക് പട്ടുവം, കല്ല്യാശ്ശേരി പഞ്ചായത്തുകൾ, തളിപ്പറമ്പ് മുനിസിപ്പാലിറ്റി, തെക്ക് കല്ല്യാശ്ശേരി , മാട്ടൂൽ പഞ്ചായത്തുകൾ, പടിഞ്ഞാറ് മാട്ടൂൽ‍, ചെറുകുന്ന്പഞ്ചായത്തുകൾ എന്നിവയാണ്. പഴയ മദിരാശി സംസ്ഥാനത്തിലെ മലബാർ ജില്ലയിലെ ചിറക്കൽ താലൂക്കിൽ ഉൾപ്പെട്ടിരുന്ന ഭൂപ്രദേശമായിരുന്നു കണ്ണപുരം. 1950-ലെ മദ്രാസ് വില്ലേജ് പഞ്ചായത്ത് ആക്ട് പ്രകാരം 1954-ലോടു കൂടി കണ്ണപുരം പഞ്ചായത്ത് രൂപീകൃതമായി. [2].

വാർഡുകൾ[തിരുത്തുക]

 1. അമ്പലപ്പുറം
 2. കണ്ണപുരം ടൌൺ
 3. കണ്ണപുരം സെൻട്രൽ
 4. ചുണ്ട വയൽ
 5. ചുണ്ട
 6. കയറ്റീൽ
 7. കീഴറ
 8. ചെമ്മരവയൽ
 9. മൊട്ടമ്മൽ
 10. തൃക്കോത്ത്
 11. കണ്ണപുരം സൌത്ത്
 12. ഇടക്കെപ്പുറം കിഴക്ക്
 13. ഇടക്കെപ്പുറം തെക്ക്
 14. അയ്യോത്ത്

ഇതും കാണുക[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. http://www.ceokerala.com/hpc_map/KASARAGOD.jpg
 2. കണ്ണപുരം ഗ്രാമപഞ്ചായത്ത്