ഇരിക്കൂർ ഗ്രാമപഞ്ചായത്ത്
ഇരിക്കൂർ (ഗ്രാമപഞ്ചായത്ത്) | |
അപരനാമം: ഫർക്ക് | |
11°59′13″N 75°33′04″E / 11.986894°N 75.551048°E | |
![]() | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | {{{താലൂക്ക്}}} |
നിയമസഭാ മണ്ഡലം | ഇരിക്കൂർ |
ലോകസഭാ മണ്ഡലം | കണ്ണൂർ |
ഭരണസ്ഥാപനങ്ങൾ | ഗ്രാമപഞ്ചായത്ത് |
പ്രസിഡന്റ് | നസീർ KT |
വിസ്തീർണ്ണം | 11.38ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | {{{വാർഡുകൾ}}} എണ്ണം |
ജനസംഖ്യ | 13,820 |
ജനസാന്ദ്രത | 1214/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
670593 +0460 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | മാമാനം അമ്പലം,നിലാമുറ്റം മഖാം |
കണ്ണൂർ ജില്ലയിലെ ഇരിക്കൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് ഇരിക്കൂർ. ഇത് കണ്ണൂർ ലോകസഭാമണ്ഡലത്തിലും,ഇരിക്കൂർ നിയമസഭാമണ്ഡലത്തിലും ഉൾപ്പെടുന്നു.
ചരിത്രം[തിരുത്തുക]
ഏകദേശം എ.ഡി 1323 നു മുമ്പു തന്നെ ഇരിക്കൂർ ചരിത്രത്താളുകളിൽ സ്ഥാനം പിടിച്ചിരുന്നുവെന്നതിന്റെ തെളിവാണ് നിലാമുറ്റത്തിനടുത്ത് ശിലാലിഖിതങ്ങൾ. ബ്രട്ടീഷുകാരുടെ പ്രധാന ഭരണ സിരാകേന്ദ്രമായിരുന്നു ഇരിക്കൂർ. 1896 ൽ ബ്രട്ടീഷുകാരാൽ സ്ഥാപിക്കപ്പെട്ട രജിസ്‌ട്രാർ ഓഫീസ് ഇതിന്റെ തെളിവാണ്.[1]
പേരിനു പിന്നിൽ[തിരുത്തുക]
നദിയുടെ ഇരുകരയിലും താമസിക്കുന്നവർ എന്ന അർത്ഥത്തിൽ "ഇരുകരക്കാരും", പിന്നീട് 'ഇരുകര ഊരുകാരും' അത് പിന്നീട് ലോപിച്ച് ഇരിക്കൂറായി മാറിയെന്നു പറയപ്പെടുന്നു. സാമൂഹ്യ രാഷ്‌ട്രീയ സാംസ്‌ക്കാരിക പ്രസ്ഥാനങ്ങൾ സ്വാതന്ത്ര്യ സമര പ്രസ്ഥാനം ജന്മിത്തത്തിനെതിരെയുള്ള പോരാട്ടം, മറ്റു സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനങ്ങൾ എന്നിവയിലെല്ലാം പങ്കെടുത്തവരിവിടെയുണ്ട്. കല്ല്യാട് താഴത്ത്വീട് എന്ന ജന്മിമാരുടെ അധീനതയിലായിരുന്നു ഈ പ്രദേശം.പഴയ മദിരാശി സ്റ്റേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഫർക്ക ഇരിക്കൂർ ആയിരുന്നു. ജന്മി-കുടിയാൻ വ്യവസ്ഥക്കെതിരെ പോരാട്ടങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും എടത്തുപറയത്തക്ക പേരുകൾ ലഭ്യമല്ല.[1]
വാണിജ്യ-ഗതാഗത പ്രാധാന്യം[തിരുത്തുക]
മലബാർ പ്രദേശത്തെ പ്രധാന വാണിജ്യ നഗരമായിരുന്നു ഇരിക്കൂർ. ഇവിടെ നിന്നു കുരുമുളക് ചുക്ക്, ഏലം മുതലായ സുഗന്ധ വ്യഞ്‌ജനങ്ങളും കയറ്റി അയച്ചിരുന്നു. ഇരിക്കൂർ പുഴവഴി ജലഗതാഗത മാർഗ്ഗമായിരുന്നു മുൻകാലങ്ങളിൽ നിലനിന്നിരുന്നത്. ഇരിക്കൂറിൽ നിന്ന് കണ്ണൂരുമായി കരമാർഗ്ഗം ഇരിക്കൂർ പാലത്തിന്റെ നിർമ്മിതി സഹായകമായി. തളിപ്പറമ്പ് - ഇരിട്ടി സംസ്ഥാനപാത (36) ഇരിക്കൂർ ടൗണിലൂടെ കടന്നുപോകുന്നു. തോണികളും, വണ്ടിക്കാളകളും മോട്ടോർ വാഹനങ്ങൾക്ക് വഴിമാറിക്കൊടുക്കുകയും മെസൂർ, ഇരിട്ടി, ശ്രീകണ്‌ഠപുരം, തളിപ്പറമ്പ്, കണ്ണൂർ എന്നീ പ്രദേശങ്ങളിലേക്ക് വഴിതുറന്നു കിട്ടുകയും ചെയ്‌തതോടെ വാണിജ്യം സജീവമായി. സമീപപ്രദേശങ്ങളിലെ സമ്പുഷ്‌ടമായ മലയോരങ്ങളിൽ വിളയുന്ന സുഗന്ധ വിഭവങ്ങളുടെ വാണിജ്യം ത്വരിതപ്പെട്ടു.[1]
പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ[തിരുത്തുക]
1955 ലാണ് ഇരിക്കൂർ പഞ്ചായത്ത് ആദ്യമായി രൂപംകൊണ്ടത്. വി. ഉസ്സൻകുട്ടി ഹാജിയായിരുന്നു പ്രസിഡന്റ്. 1963 മുതൽ 1968 വരെ മലപ്പട്ടം, ഇരിക്കൂർ വില്ലേജ് പഞ്ചായത്തുകൾ സംയോജിച്ച പഞ്ചായത്തായിരുന്നു. എ കുഞ്ഞിക്കണ്ണനായിരുന്നു ആ കാലത്തെ പ്രസിഡണ്ട്. 1968 ൽ വീണ്ടും മലപ്പട്ടം, ഇരിക്കൂർ എന്നീ പഞ്ചായത്തുകളായി വിഭജിക്കുകയും പി. അഹമ്മദ്‌കുട്ടി പ്രസിഡണ്ടാവുകയും ചെയ്‌തു. [1] കേരള ച രിത്രത്തിലാദ്യമായി ഒരു പഞ്ചായത്ത് പ്രസിഡണ്ട് അഴിമതിക്കേസിൽ വിജിലൻസ് അന്വേഷണത്തെതുടർന്ന് മൂന്നു വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടത് 2000 മുതൽ 2010 വരെ പഞ്ചായത്ത്പ്രസിഡന്റായിരുന്ന കെ.പി.അബ്ലുൽ അസീസ് ആണ് ശിക്ഷിവിധിക്കപ്പെട്ടത്.
വാർഡുകൾ[തിരുത്തുക]
- മോടക്കൈ
- പെരുവളത്തുപറമ്പ്
- പയസായി
- സിദ്ദിക്ക് നഗർ
- കുന്നുമ്മൽ
- പാട്ടീൽ
- പട്ടുവം
- നിടുവള്ളൂർ
- ഇരിക്കൂർ ടൌൺ
- നിലാമുറ്റം
- കുളിഞ്ഞ
- കുട്ടാവ്
- ചേടിചേരി[2]
അതിരുകൾ[തിരുത്തുക]
തെക്ക്: വളപട്ടണം പുഴ വടക്ക് കിഴക്ക്:പടിയൂർ കല്യാട് പഞ്ചായത്ത് വടക്കുപടിഞ്ഞാറ്:ശ്രീകണ്‌ഠപുരം പഞ്ചായത്ത്, മലപ്പട്ടം പഞ്ചായത്ത്
ഇരിക്കൂർ ഗ്രാമപഞ്ചായത്തിലെ ചില പ്രധാനസ്ഥങ്ങൾ[തിരുത്തുക]
പെരുവളത്തുപറമ്പ്[തിരുത്തുക]
ഇരിക്കൂർ ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് പെരുവളത്തുപറമ്പ്. ഇരിക്കൂർ പട്ടണത്തിൽ നിന്നു് 3 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.
നിടുവള്ളൂർ[തിരുത്തുക]
ചേടിച്ചേരി[തിരുത്തുക]
ഇരിക്കൂറിൽ നിന്നും 7 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഇരിക്കൂർ ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് ചേടിച്ചേരി.
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 1.3 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (ഇരിക്കൂർ (ഗ്രാമപഞ്ചായത്ത്)
- ↑ "ട്രെന്റ് കേരളാ വെബ്സൈറ്റ്". മൂലതാളിൽ നിന്നും 2019-09-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-09-29.