ശ്രീകണ്ഠാപുരം നഗരസഭ
ശ്രീകണ്‌ഠാപുരം നഗരസഭ | |
---|---|
നഗരസഭ, നഗരപാലിക, തദ്ദേശ ഭരണ സ്ഥാപനങ്ങൾ | |
11°51′36″N 75°20′44″E, 12°3′19″N 75°31′58″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ ജില്ല |
വിസ്തീർണ്ണം | 68.3 ചതുരശ്ര കിലോമീറ്റർ (2019) ![]() |
പുരുഷന്മാർ | • |
സ്ത്രീകൾ | • |
കോഡുകൾ • തപാൽ | • |
![]() | |
LSG കോഡ് | M130600 |
LGD കോഡ് | 272884 |
ശ്രീകണ്‌ഠാപുരം നഗരസഭ | |
11°51′36″N 75°20′44″E / 11.86°N 75.34546°E | |
![]() | |
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരസഭ |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
നിയമസഭാ മണ്ഡലം | ഇരിക്കൂർ |
ലോകസഭാ മണ്ഡലം | കണ്ണൂർ |
ഭരണസ്ഥാപനങ്ങൾ | |
ചെയർപേഴ്സൺ | ഡോ.കെ.വി ഫിലോമിന ടീച്ചർ |
വിസ്തീർണ്ണം | 69ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 30 എണ്ണം |
ജനസംഖ്യ | 33,489 |
ജനസാന്ദ്രത | 485/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
670631 +0460 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | കോട്ടൂർ ശ്രീമഹാവിഷ്ണു ക്ഷേത്രം, അമ്മകോട്ടം ദേവി ക്ഷേത്രം, |
കണ്ണൂർ ജില്ലയിലെ ഇരിക്കൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു നഗരസഭയാണ് ശ്രീകണ്‌ഠാപുരം. ഇത് കണ്ണൂർ ലോകസഭാമണ്ഡലത്തിലും,ഇരിക്കൂർ നിയമസഭാമണ്ഡലത്തിലും ഉൾപ്പെടുന്നു.[1]
ചരിത്രം[തിരുത്തുക]
മൂഷിക രാജാക്കന്മാരിൽ 118-മാനായ ശ്രീകണ്ഠമൂഷികൻറെ തലസ്ഥാനമായിരുന്നു ഈ പ്രദേശം. ശ്രീകണ്ഠൻറെ കാലശേഷം ശ്രീകണ്‌ഠാപുരം എന്നറിയപ്പെട്ടു തുടങ്ങി. ചരിത്രത്തിൽ സിരവുപട്ടണം, ചിരുകണ്ടിടം, ജരഫത്താൻ, ശരഫട്ടൻ തുടങ്ങി പലപേരുകളിൽ ഈ പ്രദേശം അറിയപ്പെട്ടിരുന്നു.
എ.ഡി. 9 നൂറ്റാണ്ടിൽ മാലിക് ഇബാനുദിനാർ[2] മത പ്രചാരണത്തിനായി സ്ഥാപിച്ച പള്ളികളിൽ മൂന്നാമത്തേത് ശ്രീകണ്‌ഠാപുരം ഗ്രാമപഞ്ചായത്തിലെ പഴയങ്ങാടി എന്ന സ്ഥലത്തായിരുന്നു.
ചരിത്രാതീത കാലം മുതൽ വനവിഭവങ്ങളുടെ വിപണന കേന്ദ്രമായിരുന്നു ശ്രീകണ്‌ഠാപുരം പഞ്ചായത്തിലെ കൂട്ടുമുഖം. കുടക്കിൽ നിന്നുള്ള വനവിഭവങ്ങൾ ഇത് വഴിയായിരുന്നു കൊണ്ടുപോയിരുന്നത്.
നൂറ്റാണ്ടിൻറെ മധ്യ കാലഘട്ടങ്ങളിൽ കേരളത്തിൽ നടന്ന കാർഷിക കലാപങ്ങളിൽ ശ്രീകണ്‌ഠാപുരവും ഭാഗഭാക്കായിരുന്നു. ചരിത്ര പ്രസിദ്ധമായ കാവുമ്പായി കാർഷിക കലാപം ശ്രീകണ്‌ഠാപുരം ഗ്രാമപഞ്ചായത്തിലെ കാവുമ്പായി എന്ന പ്രദേശത്ത് നടന്നിട്ടുള്ളതാണ്.
മൂഷിക രാജാക്കന്മാരും കോലത്തിരികളും ഹൈദരാലിയും ടിപ്പുസുൽത്താനും ശ്രീകണ്‌ഠാപുരം ഭരിച്ചിരുന്നു. 1792ൽ ടിപ്പുസുൽത്താൻറെ പരാജയത്തെ തുടർന്നു ഈസ്റ്റിന്ത്യ കമ്പനി അധികാരം ഏറ്റെടുത്തു. 1858ൽ ഇന്ത്യാ ഭരണം കമ്പനിയിൽ നിന്ന് ബ്രിട്ടീഷ് പാർലമെൻറ് ഏറ്റെടുത്തു. ഈ പ്രദേശം മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായി. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ൽ നടപ്പിലാക്കിയ മദ്രാസ് വില്ലേജ് പഞ്ചായത്ത് ആക്റ്റ് അനുസരിച്ച് ശ്രീകണ്‌ഠാപുരം, നിടിയെങ്ങ, കാഞ്ഞിലേരി എന്നീ വില്ലേജ് പഞ്ചായത്തുകളിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവിൽ വന്നു1955-ലാണ് ശ്രീകണ്‌ഠപുരം പഞ്ചായത്ത് രൂപംകൊണ്ടത്. ജനാബ് അബ്‌ദുൾ റഹ്മാൻ സാഹിബായിരുന്നു ആദ്യത്തെ പ്രസിഡന്റ്. 1960 ൽ വില്ലേജുകളുടെ പുനരേകീകരണ നിയമം മൂലം ശ്രീകണ്‌ഠപുരം, നിടിയേങ്ങ എന്നിവ ചേർന്ന് ഇപ്പോഴത്തെ പഞ്ചായത്ത് രൂപീകൃതമായി.[1]
മടമ്പം[തിരുത്തുക]
ശ്രീകണ്‌ഠാപുരം പഞ്ചായത്തിലെ തൃക്കടമ്പ് എന്ന സ്ഥലത്തു നിന്നു 5 മിനിറ്റ് നടന്നാൽ മടമ്പത്ത് എത്താം. തൃക്കടമ്പ് ബസ്സ് സ്റ്റോപ്പ് മടമ്പം എന്ന പേരിലും അറിയപ്പെടുന്നു. പി.കെ.എം. ബി.എഡ് കോളേജ് ഇവിടെ സ്ഥിതി ചെയ്യുന്നു. ഈ കോളേജിന് അല്പം പുറകിലായി കപ്പൂച്ചിൻ അച്ഛന്മാരുടെ പള്ളിയുണ്ട്. തൃക്കടമ്പ് ബസ്സ് സ്റ്റോപ്പിൽ നിന്ന് കോളേജ് റോഡ് വഴി മുന്നോട്ട് പോയാൽ മടമ്പം റഗുലേറ്റർ കംബ്രിഡ്ജും, അവിടെനിന്നു നോക്കിയാൽ കോട്ടയം അതിരൂപതയുടെ കീഴിലുള്ള മടമ്പം ഫോറോന പള്ളിയും കാണാം. മേരിലാന്റ് ഹൈസ്കൂൾ ഇവിടെ സ്ഥിതി ചെയ്യുന്നു.
വാർഡുകൾ[തിരുത്തുക]
ശ്രീകണ്ഠപുരം നഗരസഭയിലെ 30 വാർഡുകൾ ചുവടെ കൊടുത്തിരിക്കുന്നവയാണ്:
- ചെമ്പന്തൊട്ടി
- കൊരങ്ങോട്
- കരയത്തുംചാൽ
- കട്ടായി
- അമ്പഴത്തുംചാൽ
- കംബാലരി
- കാനപ്രം
- പഴയങ്ങാടി
- പന്ന്യാൽ
- കാവുമ്പായി
- പുള്ളിമാൻകുന്ന്
- ഐച്ചേരി
- എള്ളരിഞ്ഞി
- കൈതപ്രം
- മടമ്പം
- ചേരിക്കോട്
- നെടുങ്ങോം
- ചുണ്ടപ്പറമ്പ്
- കാഞ്ഞിലേരി
- ബാലങ്കരി
- വയക്കര
- കണിയാർവയൽ
- കോട്ടൂർ
- പഞ്ചമൂല
- ആവണക്കോൽ
- ശ്രീകണ്ഠാപുരം
- ചേപ്പറമ്പ്
- നിടിയേങ്ങ
- പെരുവഞ്ചി
- നിടിയേങ്ങ കവല [3]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (ശ്രീകണ്ഠാപുരം (ഗ്രാമപഞ്ചായത്ത്) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "പേർ" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ "പദ്ധതിക്ക് ശ്രീകണ്ഠാപുരം ഗ്രാമപഞ്ചായത്ത് ചരിത്രം". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-07-24.
- ↑ "ട്രെന്റ് കേരളാ വെബ്സൈറ്റ്". മൂലതാളിൽ നിന്നും 2019-09-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-09-29.