ചൊക്ലി ഗ്രാമപഞ്ചായത്ത്
ചൊക്ലി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°43′14″N 75°33′41″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ ജില്ല |
വാർഡുകൾ | നിടുമ്പ്രം വയലിൽ പീടിക, നിടുമ്പ്രം, ആണ്ടിപ്പീടിക, കുറുന്താളി പീടിക, റജിസ്ട്രർ ഓഫീസ്, മാരാങ്കണ്ടി, കാഞ്ഞിരത്തിൻ കീഴിൽ, മത്തിപ്പറമ്പ്, കുറ്റിയിൽ പീടിക, മേക്കുന്നു, മേക്കരവീട്ടിൽ താഴെ, കവിയൂർ ഈസ്റ്റ്, നാരായണൻ പറമ്പ്, ഒളവിലം, നിടുമ്പ്രം ഇല്ലത്ത് പീടിക, കവിയൂർ, ചൊക്ലി |
ജനസംഖ്യ | |
ജനസംഖ്യ | 25,849 (2001) |
പുരുഷന്മാർ | • 11,866 (2001) |
സ്ത്രീകൾ | • 13,983 (2001) |
സാക്ഷരത നിരക്ക് | 94.77 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221248 |
LSG | • G130802 |
SEC | • G13061 |
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ പാനൂർ ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് ചൊക്ലി ഗ്രാമപഞ്ചായത്ത്[1] ചൊക്ലി വില്ലേജിന്റെ ചെറിയ ഭാഗം ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു. 2006-ൽ പെരിങ്ങളം നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ഈ ഗ്രാമപഞ്ചായത്ത്, അടുത്ത തിരഞ്ഞെടുപ്പുമുതൽ തലശ്ശേരി നിയോജകമണ്ഡലത്തിലാണ് ഉൾപ്പെടുന്നത്.[2]
വാണിജ്യ-ഗതാഗത പ്രാധാന്യം
[തിരുത്തുക]തലശ്ശേരി-നാദാപുരം റോഡ്, പാനൂർ-മാഹി റോഡ് എന്നിവ ചൊക്ലി ഗ്രാമപഞ്ചായത്തിലൂടെയാണ് കടന്നുപോവുന്നത്kannur ഏറ്റവുമടുത്ത വിമാനത്താവളം. പാലത്തായി, തൃപ്പങ്ങോട്ടൂർ, പാനൂർ, കല്ലിക്കണ്ടി, പൊയിലൂർ എന്നീ സ്ഥലങ്ങളിൽനിന്നും കാർഷികോല്പ്പന്നങ്ങളും മലഞ്ചരക്കുകളും വിറ്റഴിച്ചിരുന്നത് ചൊക്ലിയിൽ ആയിരുന്നു. ചൊക്ലി ഒരു തടിവ്യവസായകേന്ദ്രവുമാണ്.
ഗ്രാമ പഞ്ചായത്ത് വാർഡുകൾ
[തിരുത്തുക]സി.പി.ഐ(എം)-ലെ സി കെ രമ്യ ആണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.[3] ചൊക്ലി ഗ്രാമപഞ്ചായത്തിൽ 17 വാർഡുകളാണുള്ളത്.[4]
- നിടുമ്പ്രം
- വയലിൽ പീടിക
- രജിസ്റ്റർ ഓഫീസ്
- സീ. പി. റോഡ്
- ആണ്ടിപീടിക
- കുറുംതാളിൽ പീടിക
- കുറ്റിയിൽ പീടിക
- മേക്കുന്ന്
- കാഞ്ഞിരത്തിൻ കീഴിൽ
- മത്തിപ്പറമ്പ്
- നാരായണൻ പറമ്പ്
- ഒളവിലം
- മെക്കാറവീട്ടീൽ താഴെ
- കവിയൂർ ഈസ്റ്റ്
- കവിയൂർ
- ചൊക്ലി ടൗൺ
- നിടുമ്പ്രം ഇല്ലത്ത് പീടിക
അതിരുകൾ
[തിരുത്തുക]- വടക്ക്:പന്ന്യന്നൂർ, പെരിങ്ങളം
- പടിഞ്ഞാറ്: ന്യൂ മാഹി, മയ്യഴി (പുതുച്ചേരി സംസ്ഥാനം)
- കിഴക്ക്: പാനൂർ-മോന്താൽ റോഡ്, പെരിങ്ങളം, കരിയാട്
- തെക്ക്: മയ്യഴിപ്പുഴ, കരിയാട് , അഴിയൂർ
ഭൂപ്രകൃതി
[തിരുത്തുക]പഞ്ചായത്തിന്റെ 95% സമതലപ്രദേശമാണ്. പുഴയോരങ്ങളിൽ കറുത്ത പശമരാശി മണ്ണ്, കുന്നിൻപ്രദേശങ്ങളിൽ ചുവന്ന ചരൽ കലർന്ന മണ്ണ് എന്നിവയാണ് പ്രധാന മണ്ണിനങ്ങൾ.
ജലപ്രകൃതി
[തിരുത്തുക]മയ്യഴിപ്പുഴ പഞ്ചായത്തിന്റെ തെക്കുകിഴക്ക് ഭാഗത്തുകൂടി കടന്നു പോകുന്നു.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]വിസ്തീർണ്ണം(ച.കി.മി) | വാർഡുകൾ | ആകെ ജനസംഖ്യ | ആകെ പുരുഷന്മാർ | ആകെ സ്ത്രീകൾ | ജനസാന്ദ്രത | സ്ത്രീ പുരുഷ അനുപാതം | ആകെ സാക്ഷരത | സാക്ഷരരായ പുരുഷന്മാർ | സാക്ഷരരായ സ്ത്രീകൾ | |
---|---|---|---|---|---|---|---|---|---|---|
11.98 | 16 | 25849 | 11866 | 13983 | 2158 | 1178 | 94.77 | 97.73 | 92.33 |
പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ
[തിരുത്തുക]1964-ൽ മേനപ്രം, ഒളവിലം പഞ്ചായത്തുകൾ യോജിപ്പിച്ച് ചൊക്ലി പഞ്ചായത്ത് രൂപവത്കരിച്ചു. 1979-ൽ പെരിങ്ങാടി, പള്ളിപ്രം പ്രദേശങ്ങൾ ഉൾപ്പെടുത്തി ന്യൂ മാഹി പഞ്ചായത്ത് രൂപവത്കരിച്ചു. [5]
ഇതും കാണുക
[തിരുത്തുക]കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക
അവലംബം
[തിരുത്തുക]- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -ചൊക്ലി ഗ്രാമപഞ്ചായത്ത്
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2008-11-01.
- ↑ http://www.lsg.kerala.gov.in/htm/inner.asp?ID=1150&intId=5
- ↑ സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -ചൊക്ലി ഗ്രാമപഞ്ചായത്തിലെ വാർഡുകൾ
- ↑ http://www.lsg.kerala.gov.in/htm/history.asp?ID=1149&intId=5