കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം​
കോഴിക്കോട് വിമാനത്താവളം.jpg
Summary
എയർപോർട്ട് തരംPublic
ഉടമഎ.എ.ഐ
പ്രവർത്തിപ്പിക്കുന്നവർഎയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
Servesകോഴിക്കോട്
മലപ്പുറം
വയനാട്
സ്ഥലംകരിപ്പൂർ, മലപ്പുറം, കേരളം, ഇന്ത്യ
Hub forഎയർ ഇന്ത്യ എക്സ്പ്രസ്സ്‌
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം104 m / 342 ft
നിർദ്ദേശാങ്കം11°08′N 75°57′E / 11.14°N 75.95°E / 11.14; 75.95Coordinates: 11°08′N 75°57′E / 11.14°N 75.95°E / 11.14; 75.95
വെബ്സൈറ്റ്aai.aero/allAirports/calicut_general.jsp
Runways
Direction Length Surface
m ft
10/28 2,860 9,383 Asphalt
Statistics (April 2018 - March 2019)
Passenger movements33,60,847(Increase7.1%)
Aircraft movements26,738(Increase7.3%)
Cargo tonnage17,283(Decrease −8.4%)
Source: AAI[1][2][3]

കേരളത്തിലെ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭയിലെ കരിപ്പൂരിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളമാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം. ഗേറ്റ്​വേ ഓഫ്​ മലബാർ എന്ന പേരിലും അറിയപ്പെടുന്നു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു. അന്തർ ദേശീയ യാത്രക്കാരുടെ കണക്ക്‌ എടുത്തു നോക്കുമ്പോൾ ഇന്ത്യയിലെ തിരക്കുള്ള ഏഴാമത്തെ വിമാനത്താവളവും മൊത്തം യാത്രക്കാരുടെ കണക്ക്‌ എടുത്തു നോക്കുമ്പോൾ ഇന്ത്യയിലെ തിരക്കുള്ള 12-മത്തെ വിമാനത്താവളവുമാണ് കരിപ്പൂർ. കേരളത്തിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളം. [4]

ചരിത്രം[തിരുത്തുക]

1988 ഏപ്രിൽ 13-നാണ്​ പ്രവർത്തനം ആരംഭിച്ചത്​. തുടക്കത്തിൽ ബോം​ബെയിലേക്ക്​ മാത്രമായിരുന്നു സർവീസ്. 1992 ഏപ്രിൽ 23-നാണ്​ ആദ്യ അന്താരാഷ്​​ട്ര സർവീസ് തുടങ്ങിയത്​. ഷാർജയിലേക്ക്​ എയർ ഇന്ത്യയാണ്​ ആദ്യഅന്താരാഷ്​ട്ര സർവീസ്​ നടത്തിയത്. 2006 ഫെബ്രുവരി 2-ന്​ കരിപ്പൂർ വിമാനത്താവളത്തിന്​ യു.പി.എ സർക്കാർ അന്താരാഷ്​ട്ര പദവി നൽകിയത്​. തുടർന്ന്​ കൂടുതൽ അന്താരാഷ്​ട്ര കമ്പനികൾ കരിപ്പൂരിലേക്ക്​ സർവീസ്​ ആരംഭിച്ചു. ലോകത്തെ മികച്ച വിമാനകമ്പനികളായ എമിറേറ്റ്​സ്​, ഖത്തർ എയർവേസ്​, ഇത്തിഹാദ്​ എയർ, സൗദി എയർലൈൻസ്​, എയർ അറേബ്യ തുടങ്ങിയ കമ്പനികളെല്ലാം കരിപ്പൂരിൽ നിന്ന്​ സർവീസ്​ ആരംഭിച്ചു. 2002 മുതൽ ബി 747 ഉപയോഗിച്ച്​ കരിപ്പൂരിൽ നിന്ന്​ ഹജ്ജ്​ സർവീസ്​ നടന്നുവരുന്നു. 2015ൽ റൺവേ റീകാർപ്പറ്റിങ്​ ആൻറ്​ സ്​ട്രങ്​ത്തനിങിനായി വിമാനത്താവള റൺ​വേ അടക്കാൻ തീരുമാനിച്ചത്​ വിമാനത്താവളത്തിന്​ തിരിച്ചടിയായി. തുടർന്ന്​ എയർ ഇന്ത്യ, എമിറേറ്റ്​സ്​, സൗദി എയർ​ൈ​ലൻസ്​ വലിയ വിമാനങ്ങളുടെ സർവീസുകൾ നിർത്തി. 2017-18 ലെ കണക്ക്​ അനുസരിച്ച്​ രാജ്യ​ത്ത്​ അന്താരാഷ്​ട്ര യാത്രക്കാരുടെ എണ്ണത്തിൽ കരിപ്പൂരിന്​ ഏഴാം സ്ഥാനമാണ്​. 92 കോടിയാണ്​ 2017-18 സാമ്പത്തിക വർഷത്തിലെ പ്രവർത്തന ലാഭം. 2860 മീറ്റർ റൺവേ നീളമുളള കോഴിക്കോട്​ വിമാനത്താവളത്തിന്​ നിലവിൽ കോഡ്​ ഡി ലൈസൻസാണ്​ വ്യോമയാന മന്ത്രാലയം നൽകിയിരിക്കുന്നത്​. നിലവിൽ (2018 ആഗസ്​റ്റ്​) ബി 737-800 ആണ്​ കരിപ്പൂരിൽ നിന്നും സർവീസ്​ നടത്തുന്ന ഏറ്റവും വലിയ വിമാനം. എയർഇന്ത്യ എക്​സ്​പ്രസാണ്​ കരിപ്പൂരിൽ നിന്നും കൂടുതൽ സർവീസുകൾ നടത്തുന്ന വിമാനകമ്പനി.

Aircraft Parking Ground
Parking Bay

വൈഡ് ബോഡി വിമാന നിയന്ത്രണങ്ങൾ[തിരുത്തുക]

2015 മെയ്​ ഒന്നിന്​ റൺവേ നവീകരണത്തി​ന്റെ പേരിൽ കോഴിക്കോട്​ വിമാനത്താവളത്തിൽ നിന്നും നിർത്തലാക്കിയ വലിയ വിമാനങ്ങളുടെ സർവീസുകൾ മൂന്നര വർഷത്തിന് ശേഷം പുനരാരംഭിച്ചു. 2018 ഡിസംബർ അഞ്ച്​ മുതലാണ്​ വലിയ വിമാനങ്ങൾ തിരിച്ചെത്തിയത്​. സൗദി എയർലൈൻസിന്റെ കോഡ്​ ഇയിലെ എ 330-300 എന്ന വിമാനമാണ്​ കരിപ്പൂരിൽ വീണ്ടും സർവീസ്​ ആരംഭിക്കുന്നത്​. 2019 മാർച്ച്​ മുതൽ സൗദി എയർലൈൻസ്​ 341 പേർക്ക്​ സഞ്ചരിക്കാവുന്ന ബി 777-200 ഇ.ആർ എന്നീ വിമാനങ്ങളും ഈ സെക്​ടറിൽ ഉപയോഗിക്കുന്നുണ്ട്​. ഇന്ത്യയിലെ ഏറ്റവും വലിയ യാത്ര വിമാനമായ ബി 747-400 ഉപയോഗിച്ച്​ സർവീസ്​ ആരംഭിക്കുന്നതിനുളള നടപടികൾ എയർഇന്ത്യ ആരംഭിച്ചിട്ടുണ്ട്​. ഫ്ലൈ ദുബൈ 2019 ഫെബ്രുവരി ഒന്ന്​ മുതൽ ദുബൈയിലേക്കുളള സർവീസുകൾ ആരംഭിച്ചു. എയർഇന്ത്യ 2020 ഫെബ്രുവരി മുതൽ വലിയ വിമാനസർവീസുകൾ ആരംഭിച്ചു. ഇതിന്​ പിറകെ എമിറേറ്റ്​സിനും ഖത്തർ എയർവേസിനും വലിയ വിമാനങ്ങൾക്ക്​ അനുമതി ലഭിച്ചിട്ടുണ്ട്​.

Air India Express Landing at Calicut


വിമാന സേവനങ്ങൾ[തിരുത്തുക]

Night view of Parking Bay
കിങ്ങ് ഫിഷർ ‌‌ATR 72 വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺ‌വേയിയിൽ
വിമാനകമ്പനിലക്ഷ്യസ്ഥാനം
എയർ അറേബ്യഷാർജ[5]
എയർ ഇന്ത്യഡൽഹി,[6][7] ദുബായ്-ഇന്റർനാഷണൽ, കണ്ണൂർ, ഛത്രപതി ശിവാജി അന്താരാഷ്ട്രവിമാനത്താവളം, റിയാദ്, ജിദ്ദ, ഷാർജ
എയർ ഇന്ത്യ എക്സ്പ്രസ്സ്‌Abu Dhabi, Al Ain, Bahrain, Dammam, Doha, Dubai-International, Kochi, Kuwait, Muscat, Ras Al Khaimah, Riyadh, Salalah, Sharjah, Thirichirapalli, cochin, Vijayawada, Thiruvananthapuram[8]
ഇത്തിഹാദ് എയർവേയ്സ്Abu Dhabi[9]
flydubaiDubai–International[10][11]
FlynasRiyadh (resumes 16 October 2019)[12]
Gulf AirBahrain[13]
IndiGoAbu Dhabi, Bengaluru, Chennai, Delhi, Doha, Dubai-International, Riyadh, Jeddah, Mumbai[14]
Oman AirMuscat[15]
ഖത്തർ എയർവേയ്സ്Doha[16]
SaudiaJeddah, Riyadh[17]
Seasonal: Medina (Hajj)[18]
SpiceJetBengaluru, Dubai-International,Mumbai, Jeddah[19]
Salam AirMuscat[20] Salalah[21]
Air Arabia Abu DhabiAbu Dhabi
Etihad Airways at Calicut Airport
Saudi Airlines (HZ-AOL)

ഗതാഗത സംവിധാനം[തിരുത്തുക]


റോഡ്

രണ്ട് ദേശീയപാതകൾക്കിടയിലാണ് കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം. ഏറ്റവും അടുത്തുള്ളത് 2.3 കിലോമീറ്റർ അകലെയുള്ള ദേശീയപാത 966 (എൻ‌എച്ച് -966) ആണ്, മറ്റൊന്ന് ദേശീയപാത 66 (എൻ‌എച്ച് -66), വിമാനത്താവളത്തിൽ നിന്ന് 8 കിലോമീറ്റർ അകലെയാണ്. വിമാനത്താവളത്തിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള രാമനാട്ടുകരയിൽ എൻ‌എച്ച് -966 എൻ‌എച്ച് -66 ൽ ചേരുന്നു. ഈ സംയോജിത റോഡ് ശൃംഖല വടക്ക് കോഴിക്കോട്, കണ്ണൂർ, വയനാട് എന്നിവിടങ്ങളിലേക്കും തെക്ക് മലപ്പുറം, പാലക്കാട്, തൃശ്ശൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കും തടസ്സമില്ലാത്ത പോകുവാൻ സഹായിക്കുന്നു.

ബസുകൾ

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട് നഗരത്തിലേക്ക് ഫ്ലൈബസ് (ലോ-ഫ്ലോർ എസി ബസ്) സർവീസുകൾ നടത്തുന്നു.[22] നഗരത്തിലേക്ക് യാത്ര ചെയ്യാൻ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ ഓപ്ഷനുകളിൽ ഒന്നാണിത്. ഈ സേവനങ്ങളിൽ വിരലിലെണ്ണാവുന്നതിനാൽ യാത്രയ്ക്ക് വിലകുറഞ്ഞ മറ്റൊരു ഓപ്ഷനുകൾ തേടുന്ന യാത്രക്കാർക്ക് ഓട്ടോ റിക്ഷയിൽ എയർപോർട്ട് ജംഗ്ഷനിലേക്ക് (2.8 കിലോമീറ്റർ അകലെ) പോയാൽ കോഴിക്കോട്, മലപ്പുറം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസുകൾ ലഭ്യമാണ്.

റെയിൽ

ഫറോക്ക് റെയിൽവേ സ്റ്റേഷൻ (വിമാനത്താവളത്തിൽ നിന്ന് 18 കിലോമീറ്റർ അകലെ), പരപ്പനങ്ങടി റെയിൽവേ സ്റ്റേഷൻ (വിമാനത്താവളത്തിൽ നിന്ന് 20 കിലോമീറ്റർ അകലെ), താനൂർ റെയിൽവേ സ്റ്റേഷൻ (വിമാനത്താവളത്തിൽ നിന്ന് 28 കിലോമീറ്റർ അകലെ), കോഴിക്കോട് റെയിൽവേ സ്റ്റേഷൻ (28 കിലോമീറ്റർ അകലെ) എയർപോർട്ട്), തിരുർ റെയിൽ‌വേ സ്റ്റേഷൻ (ഏകദേശം 34 കിലോമീറ്റർ അകലെ), ഇവ ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു.

കാർ

പ്രീ-പെയ്ഡ് ടാക്സി സേവനങ്ങൾ വിമാനത്താവളത്തിൽ ലഭ്യമാണ്.[23] കാലിക്കറ്റ് നഗരത്തിലേക്കും മറ്റുള്ള നഗരത്തിലേക്കുള്ള യാത്രകൾക്കുമായി വിവിധ ഓപ്ഷനുകൾ നൽകുന്ന ഓൺലൈൻ ക്യാബ് അഗ്രഗേറ്ററുകൾ, ഉബർ, ഓല കാബ്സ് എന്നിവയും വിമാനത്താവളത്തിൽ സേവനം നൽകുന്നു.

അപകടങ്ങളും സംഭവങ്ങളും[തിരുത്തുക]

കരിപ്പൂരിൽ ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മഴകാരണം റൺവേയിൽ നിന്നും തെന്നി മാറി 35 അടി താഴേക്ക് വീണു. കനത്ത മഴനിമിത്തം ആദ്യ ലാൻഡിംഗ് പരാജയപ്പെടുകയും രണ്ടാംലാൻഡിങ്ങിനിടെ ദുരന്തം സംഭവിക്കുകയും ചെയ്തു . അപകടത്തിൽ വിമാനം രണ്ടായി പിളർന്നു.7 ആഗസ്റ്റ് 2020 രാത്രി 8 മണിയോടെയാണ് സംഭവം. കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്.

177 യാത്രക്കാർ ഉൾപ്പെടെ 190 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.  . ലാൻഡിങ്ങിനിടെ റൺവേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ടേബിൾ ടോപ് റൺവേയിൽനിന്നു താഴേക്കു വീഴുകയായിരുന്നു. പൈലറ്റും സഹപൈലറ്റും കുഞ്ഞുങ്ങൾ ഉൾപ്പെടെ 18 പേർ അപകടത്തിൽ മരിച്ചു.


എയർ ഇന്ത്യയുടെ ‌‌എ‌310-300 വിമാനം 'പമ്പ' കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺ‌വേയിയിൽ

ഇതുകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 4. http://www.iloveindia.com/indian-airports/calicut-airport.html
 5. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 6. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 7. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 8. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 9. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 10. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 11. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 12. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 13. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 14. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 15. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 16. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 17. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 18. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 19. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 20. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 21. https://en.wikipedia.org/wiki/Salalah_International_Airport
 22. https://www.thehindu.com/news/cities/Thiruvananthapuram/fly-bus-services-launched/article24324568.ece
 23. https://www.kozhikodeairport.com/taxi.php

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]