Jump to content

ഭൂതത്താൻകെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂതത്താൻകെട്ട് അണക്കെട്ട്
ഭൂതത്താൻകെട്ട് അണക്കെട്ട്
സ്ഥലംകോതമംഗലം,എറണാകുളം ജില്ല, കേരളം,ഇന്ത്യ
നിർദ്ദേശാങ്കം10°8′11.8″N 76°39′44″E / 10.136611°N 76.66222°E / 10.136611; 76.66222
പ്രയോജനംജലസേചനം , വൈദ്യുതി നിർമ്മാണം
നിർമ്മാണം പൂർത്തിയായത്1967
പ്രവർത്തിപ്പിക്കുന്നത്കേരള സംസ്ഥാന ജലസേചന വകുപ്പ്
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദിപെരിയാർ
ഉയരം11.79 m (39 ft)
നീളം210.92 m (692 ft)
സ്പിൽവേകൾ15
റിസർവോയർ
Creates ഭൂതത്താൻകെട്ട് റിസർവോയർ
Power station
Operator(s)KSEB
Commission dateOngoing Project
Turbines3 x 8 Megawatt (Pelton-type)
Installed capacity24 MW
Annual generation83.5 MU
പെരിയാർ നദിതട ജനസേചനപദ്ധതി , ഭൂതത്താൻകെട്ട് പവർ ഹൗസ്

കേരളത്തിലെ എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിലെ പിണ്ടിമന ഗ്രാമപഞ്ചായത്തിലെ ഭൂതത്താൻകെട്ടിൽ പെരിയാറിന് കുറുകെയുള്ള ഒരു അണക്കെട്ട് ആണ് ഭൂതത്താൻ കെട്ട്(പെരിയാർ അണക്കെട്ട്)[1]. കോതമംഗലം - തട്ടേക്കാട് വഴിയിൽ കീരംപാറ കവലയിൽ നിന്ന് ഇടത്തോട്ട് ഇടമലയാർ വഴിയിൽ 5 കിലോമീറ്റർ അകലെയാണ്[2] ഭൂതത്താൻ കെട്ട് സ്ഥിതി ചെയ്യുന്നത്.

പേരിനു പിന്നിൽ[തിരുത്തുക]

ഭൂതത്താൻ എന്നത് ശിവന്റെ ഭൂതഗണങ്ങൾ ആനെന്ന് വിശ്വസിക്കപ്പെടുന്നു. ബുദ്ധമതത്തിനേക്കാൾ മുൻപേ ഉള്ള ഐതിഹ്യമാണിത്. ബുദ്ധൻ എന്നത്തിന്റെ ഗ്രാമ്യ രൂപമാണ് ഭൂതൻ എന്ന് ചിലർ സൂചിപിക്കുന്നു എങ്കിലും അതിനു തക്ക തെളിവുകൾ ഇല്ല. മാത്രമല്ല ഹിന്ദു വിശ്വാസപ്രകാരമുള്ള പേരുകളിൽ എല്ലാം ബുദ്ധപേരുകൾ ചേർക്കുക എന്നത് വിനോദമക്കപെട്ടമായതിനാൽ ഇത് അടുത്തിടെ മാത്രം പറഞ്ഞുണ്ടാക്കിയ ബുദ്ധ സ്വാധീനം ആനെന്നും വീക്ഷിക്കാം. ഭൂതം കെട്ടിയത് എന്ന് അർത്ഥത്തിലാണു ഭൂതതാൻ കെട്ടായത്.

ഭൂമിശാസ്ത്രം[തിരുത്തുക]

ഭൂതത്താൻ കെട്ടിൽ നിന്ന് പെരിയാർ നദി

കുട്ടമ്പുഴ പ്രദേശത്ത് നിന്ന് വരുന്ന പൂയംകുട്ടിപുഴയും  ഇടമലയാറും കൂടിച്ചേർന്ന പെരിയാറിന്റെ കൈവഴിയും ചാരുപാറ - ഇഞ്ചത്തൊട്ടി പ്രദേശത്ത് നിന്ന് വരുന്ന പെരിയാറും തട്ടേക്കാട് പ്രദേശത്ത് കൂടിച്ചേർന്നതിനുശേഷമാണ് ഭൂതത്താൻ കെട്ട് . കോതമംഗലം പട്ടണത്തിൽ നിന്ന് 11 കിലോമീറ്റർ[3] ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രകൃതിദത്തമായ വെള്ളം കെട്ടി നിൽക്കുന്ന ഒരു അണക്കെട്ട് മുൻപേ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇതിന് ഭൂതത്താൻകെട്ട് എന്ന പേരുവന്നത്. രണ്ട് വലിയ പാറകെട്ടുകൾക്ക് നടുവിലായി കുറെ വലിയ കല്ലുകൾ കൂട്ടിയിട്ടിരിക്കുന്നതുപോലെയുള്ള കുറെ ഭാഗങ്ങളിവിടെ കാണാവുന്നതാണ്. ഈ അണക്ക് സമീപത്തായി സർക്കാർ ഇന്നത്തെ അണക്കെട്ട് പണിതു.[4]

നിർമ്മാണം[തിരുത്തുക]

പെരിയാർ നദിതട ജനസേചനപദ്ധതി[5],[6],[7],[8] ,[9] എന്ന പേരിൽ 1957 ൽ ഭൂതത്താൻകെട്ട് അണക്കെട്ട് പണി തുടങ്ങി. 1964 ൽ കമീഷൻ ചെയ്ത അണക്കെട്ടിന്റെ രൂപ കല്പനയും നിർമ്മാണവും നടത്തിയത് സംസ്ഥാനസർക്കാരിന്റെ കീഴിലുള്ള P.W.D ആണ്.

ഐതിഹ്യം[തിരുത്തുക]

ഭൂതത്താൻകെട്ടിൽ നിന്ന് കഷ്ടിച്ച് 10 കിലോമീറ്റർ മാത്രം അകലെയുള്ള തൃക്കാരിയൂർ മഹാദേവക്ഷേത്രം വെള്ളം കയറ്റി നശിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടി ഭൂതങ്ങൾ പെരിയാറിന് കുറുകെ വമ്പൻ കല്ലുകൾ നിരത്തി അണക്കെട്ട് പണിയാനാരംഭിച്ചു എന്നാൽ ഇതു മനസ്സിലാക്കിയ പരമശിവൻ ഒരു കോഴിയുടെ രൂപം സ്വീകരിച്ച് അണക്കെട്ടിന്റെ പണിപൂർത്തിയാകുന്നതിന് മുൻപേ കൂവുകയും ഭൂതങ്ങൾ പ്രഭാതമായി എന്നു വിചാരിച്ച് ഓടി മറയുകയും ചെയ്തു എന്നാണ് ഐതിഹ്യം[10]

ഇപ്പോഴത്തെ ഭൂതത്താൻ കെട്ട് അണക്കെട്ടിൽ നിന്ന് വനത്തിലൂടെ നടന്ന് ഭൂതത്താന്മാർ കെട്ടിയെന്ന് കരുതുന്ന പ്രദേശത്തേക്ക് വരാവുന്നതാണ്. റോഡിന് കുറുകെയുള്ള കവാടത്തിലും ഉദ്യാനത്തിലും മറ്റും ഐതിഹ്യത്തിനനുസരിച്ച് ഭൂതത്താൻന്മാർ കല്ല് ചുമക്കുന്ന ചിത്രങ്ങളും പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്.

വൈദ്യുതി ഉത്പാദനം[തിരുത്തുക]

നദിയുടെ വലതു വശത്തായി കെഎസ്ഇബിയുടെ ഉപയോഗിച്ച് 24 മെഗാവാട്ട് (8 മെഗാവാട്ടിന്റെ 3 ടർബൈനുകൾ) വൈദ്യുതി ഉത്പാദിപ്പിക്കാൻ ഉള്ള ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നു[11] . ശ്രീ ശ്രാവണ എഞ്ചിനീയറിംഗ് ഭവാനി ആണ് ഇതിന്റെ നിർമ്മാണ പ്രവർത്തനം നടത്തുന്നത് [12] .

സമീപ പ്രദേശങ്ങൾ[തിരുത്തുക]

ബോട്ടപകടം[തിരുത്തുക]

2007 ഫെബ്രുവരി 20 ന് ഒരു അദ്ധ്യാപകനും മറ്റ് വിദ്യാർത്ഥികളുമടക്കം ഇവിടേക്ക് വിനോദസഞ്ചാരത്തിനു വന്ന 18 പേർ ഇവിടെ തട്ടേക്കാടിനടുത്ത് മുങ്ങി മരിച്ചു. ഇത് അവർ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങിയാണ് സംഭവിച്ചത്. എറണാകുളം ജില്ലയിലെ സെ. ആന്റണീസ് യു.പി സ്കൂൾ ഇളവൂരിലെ വിദ്യാർത്ഥികളായിരുന്നു.[13][14][15]

ചിത്രശാല[തിരുത്തുക]

കൂടുതൽ കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "Bhoothathankettu /Periyar Barrage B00462 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
 2. "ഗൂഗിൾ മാപ്സ് - കീരമ്പാറ മുതൽ ഭൂതത്താൻകെട്ട് വരെ". Retrieved 19 ഏപ്രിൽ 2013.
 3. "ഗൂഗിൾ മാപ്സ്". Retrieved 19 ഏപ്രിൽ 2013.
 4. "Bhoothathankettu". KeralaTourism.org. Archived from the original on 2010-07-29. Retrieved 2009-04-30.
 5. "Periyar Valley Major Irrigation Project JI02670-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
 6. "Periyar Valley Scheme-". www.irrigation.kerala.gov.in. Archived from the original on 2019-12-20. Retrieved 2018-10-09.
 7. "PERIYAR VALLEY IRRIGATION PROJECT -". www.idrb.kerala.gov.in. Archived from the original on 2021-10-27. Retrieved 2018-10-09.
 8. "Idamalayar Major Irrigation Project JI02689-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
 9. "Idamalayar Irrigation Scheme -". www.irrigation.kerala.gov.in. Archived from the original on 2019-12-20. Retrieved 2018-10-07.
 10. "ഐതിഹ്യങ്ങൾ ഉറങ്ങുന്ന ഭൂതത്താൻകെട്ടിലേയ്‌ക്കൊരു യാത്ര". വീക്ഷണം. 29 ഓഗസ്റ്റ് 2014. Archived from the original (പത്രലേഖനം) on 2014-10-21. Retrieved 21 ഒക്ടോബർ 2014.
 11. "Bhoothathankettu SHEP-". www.kseb.in.
 12. "Bhoothathankettu SHEP-". www.sseb.in/index.php.
 13. "Thattekkad boat tragedy victims remembered". New Indian Express.[പ്രവർത്തിക്കാത്ത കണ്ണി]
 14. "Tearful adieu to boat tragedy victims". The Hindu. Archived from the original on 2007-02-23. Retrieved 2009-04-30.
 15. "Boat drowned; 18 school children killed in Kerala". Salem voice."https://ml.wikipedia.org/w/index.php?title=ഭൂതത്താൻകെട്ട്&oldid=3993685" എന്ന താളിൽനിന്ന് ശേഖരിച്ചത്