ഉള്ളടക്കത്തിലേക്ക് പോവുക

ഇഞ്ചത്തൊട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇഞ്ചത്തൊട്ടി
ഗ്രാമം
ഇഞ്ചത്തൊട്ടി is located in Kerala
ഇഞ്ചത്തൊട്ടി
ഇഞ്ചത്തൊട്ടി
കേരളത്തിലെ സ്ഥാനം
Coordinates: 10°04′58″N 76°45′40″E / 10.082822803404904°N 76.761044031983°E / 10.082822803404904; 76.761044031983
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം
താലൂക്ക്കോതമംഗലം
പഞ്ചായത്ത് കുട്ടമ്പുഴ
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
 • പ്രാദേശികംമലയാളം,
സമയമേഖലUTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം)
പിൻകോഡ്
686681
ഇഞ്ചത്തൊട്ടി

കേരളത്തിലെ എറണാകുളം ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് ഇഞ്ചത്തൊട്ടി. നേര്യമംഗലം, തട്ടേക്കാടു, കോതമംഗലം എന്നീ സ്ഥലങ്ങളുടെ സമീപത്തായാണ് ഇഞ്ചത്തൊട്ടി സ്ഥിതിചെയ്യുന്നത്. 183 മീറ്റർ നീളവും 1.2 മീറ്റർ വീതിയുമുള്ള കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കമുള്ള പാലമായി കണക്കാക്കപ്പെടുന്ന ഇഞ്ചത്തൊട്ടി തൂക്കുപാലം ഇവിടെയാണ്.[1]

തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്ന് 10 കിലോമീറ്ററും മൂന്നാറിൽ നിന്ന് 60 കിലോമീറ്ററും അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഭൂതത്താൻകെട്ട് അണക്കെട്ടിലേക്കും പാർക്കിലേക്കും ഏകദേശം 11 കിലോമീറ്റർ ദൂരമുണ്ട്.

ചരിത്രം

[തിരുത്തുക]

കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ഈ പ്രദേശം, ഇടുക്കി ജില്ല രൂപീകരിച്ചപ്പോൽ അതിന്റെ ഭാഗമായി. പിന്നീട് ഇഞ്ചത്തൊട്ടി എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ ലയിപ്പിക്കുകയായിരുന്നു.

1967-ൽ ഇടുക്കി പദ്ധതിയിൽ നിന്നും കുടിയിറക്കിയ കൃഷിക്കാരെ ഇഞ്ചത്തൊട്ടി ഒന്നാം ബ്ളോക്കിൽ കുടിയിരുത്തുകയുണ്ടായി. ഇഞ്ചത്തൊട്ടിയിൽ കാണപ്പെടുന്ന മുനിയറകൾ ഈ പ്രദേശത്ത് പുരാതനകാലത്ത് ഒരു ജനസമൂഹം നിലനിന്നിരുന്നതായി സൂചിപ്പിക്കുന്നു.[2]

ഗതാഗതസൗകര്യം

[തിരുത്തുക]

കീരംപാറ പഞ്ചായത്തിലെ ചാരുപ്പാറയിൽ നിന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയിലേയ്ക്ക് ഒരു നടപ്പാലമുണ്ട്. റോഡുമാർഗ്ഗം നേര്യമംഗലത്തും എത്താൻ സാധിക്കും.

സ്ഥാപനങ്ങൾ

[തിരുത്തുക]

ഇവിടെ രണ്ടു ക്രിസ്ത്യൻ പള്ളികളും രണ്ട് ക്ഷേത്രങ്ങളുമുണ്ട്[3]. ഒരു പ്രാഥമികാരോഗ്യകേന്ദ്രവും ഈ വാർഡിലുണ്ട്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Inchathotty Hanging Bridge – Inchathotty, Ernakulam, Kerala". Travellers Routes - Blog. Retrieved 25 October 2017.
  2. "കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്". എൽ.എസ്.ജി. കേരള. Archived from the original on 2013-10-20. Retrieved 2013 സെപ്റ്റംബർ 21. {{cite web}}: Check date values in: |accessdate= (help)
  3. "ഇഞ്ചത്തൊട്ടി കുംഭപൂര ഉത്സവം". മാതൃഭൂമി. Archived from the original on 2013-09-21. Retrieved 2013 സെപ്റ്റംബർ 21. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഇഞ്ചത്തൊട്ടി&oldid=4572462" എന്ന താളിൽനിന്ന് ശേഖരിച്ചത്