ചെങ്ങമനാട് ഗ്രാമപഞ്ചായത്ത്
ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് | |
10°55′48″N 76°12′08″E / 10.93°N 76.2022°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | ആലുവ |
ലോകസഭാ മണ്ഡലം | ചാലക്കുടി |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | ജയ മുരളീധരൻ |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 14.41ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 25249 |
ജനസാന്ദ്രത | 1621/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
683578 +0484 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | മുനിക്കൽ ഗുഹാലയം, കണ്ടൻ തുരുത്ത് |
എറണാകുളം ജില്ലയിലെ പാറക്കടവ് ബ്ലോക്കിലെ ഒരു പ്രകൃതിരമണീയമായ പഞ്ചായത്താണ് ചെങ്ങമനാട്. വടക്ക്-നെടുമ്പാശ്ശേരി പഞ്ചായത്ത്, കിഴക്ക്-ശ്രീമൂലനഗരം പഞ്ചായത്ത്, അങ്കമാലി മുനിസിപ്പാലിറ്റി പടിഞ്ഞാറ്- നെടുമ്പാശ്ശേരി പഞ്ചായത്ത്, ആലുവ മുനിസിപ്പാലിറ്റി തെക്ക് ആലുവ മുനിസിപ്പാലിറ്റി എന്നിവയാണ് ചെങ്ങമനാട് ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ. പ്രസിദ്ധമായ ആലുവാ ശിവരാത്രി മണപ്പുറം ഈ പഞ്ചായത്തിന്റെ തെക്കുഭാഗത്തായി ആണ് സ്ഥിതി ചെയ്യുന്നത്. പഴയ തിരുവിതാംകുറിന്റെ അതിരുകളിൽ രൂപം കൊണ്ട പഞ്ചായത്തുകളിൽ ഒന്നായ ചെങ്ങമനാട് 1954-ൽ രൂപം കൊള്ളുമ്പോൾ, ഇന്നത്തെ നെടുമ്പാശ്ശേരി ചെങ്ങമനാടിന്റെ ഭാഗമായിരുന്നു.
ഏറ്റവും അടുത്ത വിമാനത്താവളം നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം. റെയിൽവേ സ്റ്റേഷൻ അങ്കമാലി. ഇപ്പോൾ പഞ്ചായത്ത് പ്രസിഡണ്ട് സെഭാ മുഹമ്മദാലിയും വൈസ് പ്രസിഡണ്ട് ഷാജൻ എബ്രഹാമുമാണ്.
ചരിത്രം
[തിരുത്തുക]എ.ഡി.1090 മുതൽ1102 വരെ കുലശേഖരചക്രവർത്തിമാരുടെ അധികാരത്തിൻ കീഴിലായിരുന്നു ഈ പ്രദേശം. ഭരണസൗകര്യത്തിനായി ഈ നാട്ടുരാജ്യത്തിനെ പല പ്രവിശ്യകളായി തിരിച്ചിരുന്നു. അതിൽ കാൽക്കരെനാടിൽ പെട്ട സ്ഥലമായിരുന്നു ചെങ്ങമനാട്. [1].
പതിനെട്ടര ചേരികൾ
[തിരുത്തുക]പഴയകാല ചെങ്ങമനാടിന്റെ ഭാഗമായിരുന്നത്രെ പതിനെട്ട് ചേരികൾ. ഇതിൽ അര എന്നത് രാജകീയമായ ഒന്നിനെയാണ് ഉദ്ദേശിക്കുന്നത്(ഉദാ: പതിനെട്ടരക്കവികൾ, പതിനെട്ടര ക്ഷേത്രങ്ങൾ) താഴെപ്പറയുന്നവയാണ് അവ
- നെടുമ്പാശ്ശേരി
- അടുവാശ്ശേരി
- പാലപ്രശ്ശേരി
- കപ്രശ്ശേരി
- കോടുശ്ശേരി
- മള്ളുശ്ശേരി
- പടപ്പശ്ശേരി
- കുറുമശ്ശേരി
- കണ്ണംകുഴിശ്ശേരി
- പൂവത്തുശ്ശേരി
- കുന്നപ്പിള്ളിശ്ശേരി
- തുരുത്തുശ്ശേരി
- പുതുവാശ്ശേരി
- കുന്നിശ്ശേരി
- പൊയ്ക്കാട്ടുശ്ശേരി
- കരിപ്പാശ്ശേരി
- പാലിശ്ശേരി
- പറമ്പുശ്ശേരി
- വാപ്പാലശ്ശേരി ( അരശ്ശേരിയായി അറിയപ്പെടുന്നു)
ലളിതാംബിക അന്തർജനത്തിന്റെ അഗ്നിസാക്ഷി എന്ന നോവലിലും ഈ ചെങ്ങമനാടിനെ പറ്റി പറയുന്നുണ്ട്. കുമാരനാശാന്റെ ഭാര്യ ഭാനുമതിയമ്മയുടെ ഭവനം ചെങ്ങമനാട് സ്ഥിതിചെയ്യുന്നു.
പേരിനു പിന്നിൽ
[തിരുത്തുക]ജംഗമ മഹർഷി തപസ്സനുഷ്ഠിച്ച സ്ഥലമാണ് ജംഗമനാട്. ഈ ജംഗമനാട് പിന്നീട് ലോപിച്ച് ചെങ്ങമനാട് ആയതായിരിക്കാം എന്നാണ് വിശ്വാസം [1] ജംഗമ മഹർഷി തപസ്സ് ചെയ്തെന്ന് പറയപ്പെടുന്ന മുനിക്കൽ ഗുഹാലയം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
നദികൾ
[തിരുത്തുക]പെരിയാറിന്റെ ഒരു കൈവഴി ഈ പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറു വശത്തുകൂടി ഒഴുകുന്നു. പൊതുവേ സമതലപ്രകൃതമായ ഈ പഞ്ചായത്തു പ്രദേശത്തെ ചുറ്റിയൊഴുകുന്ന പറമ്പയം-ചെങ്ങൽതോടും അതിനോടു ബന്ധപ്പെടുന്ന മറ്റു ചെറുതോടുകളും ഈ പഞ്ചായത്തിന്റെ സുപ്രധാന ജല സ്രോതസ്സുകളാണ്. പെരിയാറിന്റെ തുരുത്തുകളിൽ പെട്ട പ്രകൃതി രമണീയമായ കണ്ടൻ തുരുത്ത് ചെങ്ങമനാടിൽ ഉൾപെടുന്നു.
ജീവിതോപാധി
[തിരുത്തുക]പ്രധാന ജീവിതോപാധി കൃഷി ആണ്. എന്നാൽ പിന്നീട് ഈ പഞ്ചായത്ത് വളരെ പെട്ടെന്ന് ഒരു വ്യാവസായിക മാറ്റത്തിനു തുടക്കം കുറിച്ചു. ഈ ഭാഗത്ത് വളരെയധികം കണ്ടു വരുന്ന കളിമണ്ണുപയോഗിച്ച് ഓട് നിർമ്മിക്കുന്ന രീതിയാണ് ഇത്. ധാരാളം സ്ഥാപനങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്നു. പ്രത്യക്ഷമായും പരോക്ഷമായും ഒട്ടനവധി ആളുകൾ ഈ വ്യവസായവുമായി സഹകരിക്കുന്നു. മുൻ കാലത്ത് ഇവിടെ ധാരാളം ഇഷ്ടിക നിർമ്മാണ കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നു. 1921-ൽ മഹാകവി ശ്രീ.കുമാരനാശാന്റെ മേൽനോട്ടത്തിൽ ചെങ്ങമനാട് യൂണിയൻ ടൈൽവർക്സ് സ്ഥാപിക്കപ്പെട്ടു. [1].2003ൽ ഈ സ്ഥാപനം അടച്ചുപൂട്ടി. അസംസ്കൃത വസ്തുവായ കളിമണ്ണിന്റെ ലഭ്യതക്കുറവു് കമ്പനി പൂട്ടാൻ ഒരു കാരണമാണ്.
വിദ്യാലയങ്ങൾ
[തിരുത്തുക]ചെങ്ങമനാട് ജംഗ്ഷനിൽ നിന്നും 300 മീറ്റർ പടിഞ്ഞാറ് മാറി മുനിക്കൽ ഗുഹാലയക്ഷേത്രത്തിന് എതിർവശത്തായി ഗവ: ഹയർസെക്കന്റി സ്കൂൾ സ്ഥിതി ചെയ്യുന്നു.വടക്കേടത്ത് ശങ്കരപിള്ളയെന്ന വ്യക്തി തന്റെ പുരയിടത്തിൽ നിന്നും 40 സെന്റ് സ്ഥലം മാറ്റി അതിൽ ഓലഷെഡ് കെട്ടി 1911ൽ സ്‌കൂളിന്റെ പ്രവർത്തനം തുടങ്ങി. ശ്രീ: ചട്ടമ്പിസ്വാമികളുടെയും മറ്റും പ്രവർത്തന ഫലമായി സ്‌കൂളിന് 1913ൽ സർക്കാർ അംഗീകാരം കിട്ടുകയും ഗവ: പ്രൈമറി സ്‌കൂളായി പ്രവർത്തിക്കുകയും ചെയ്‌തു. 2000ൽ ഗവ: ഹൈസ്‌കൂൾ ഹയർസെക്കന്റി സ്‌കൂളാവുകയും ചെയ്‌തു.
ആരാധനാലയങ്ങൾ
[തിരുത്തുക]ചെങ്ങമനാട് - മാള റോഡിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ശിവക്ഷേത്രം. അസാമാന്യ വലിപ്പമുള്ള മതിലകവും വട്ടശ്രീകോവിലുമുള്ള ക്ഷേത്രമാണിത്. ഇതിൽ കിഴക്കോട്ട് ദർശനമായി ശിവനും പടിഞ്ഞാറോട്ട് ദർശനമായി പാർവ്വതിയും തെക്കോട്ട് ദർശനമായി ഗണപതിയും കുടികൊള്ളുന്നു. കൂടാതെ, വിഗ്രഹരൂപത്തിലുള്ള സപ്തമാതൃക്കളുടെ പ്രതിഷ്ഠയും ക്ഷേത്രത്തിലുണ്ട്.
- മുനിക്കൽ ഗുഹാലയക്ഷേത്രം
ചെങ്ങമനാടിനു പടിഞ്ഞാറു ഭാഗത്ത് കറുത്ത പാറകൾക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന സുബ്രഹ്മണ്യക്ഷേത്രം. ജംഗമ മഹർഷി ഇവിടെ തപസ്സ് ചെയ്തിരുന്നതായി വിശ്വസിയ്ക്കപ്പെടുന്നു. ചട്ടമ്പി സ്വാമികൾ ഇവിടം സന്ദർശനം നടത്താറുണ്ടായിരുന്നു.
- സെന്റ് ആറ്റണീസ് ചർച്ച്
1916-ൽ നിർമ്മിക്കപ്പെട്ട റോമൻ കാത്തലിക് ചർച്ച്.
- പനയക്കടവ് മുഹ്യദ്ധീൻ ജുമാ മസ്ജിദ്
ചെങ്ങമനാടിനു തെക്ക് ഭാഗത്തായി അര കി.മി അകലത്തിൽ സ്ഥിതി ചെയ്യുന്നു.
- പാലപ്രശേരി ജുമാ മസ്ജിദ്
ചെങ്ങമനാടിനു പടിഞ്ഞാറുഭാഗത്ത് ആലുവ - മാഞ്ഞാലി റോഡിൽ സ്ഥിതി ചെയ്യുന്നു.
വാർഡുകൾ
[തിരുത്തുക]- പാലപ്രശ്ശേരി വടക്ക്
- കുളവൻകുന്ന്
- ചെങ്ങമനാട് വടക്ക്
- ചെങ്ങമനാട് തെക്ക്
- പുതുവാശ്ശേരി തെക്ക്
- പറമ്പയം
- കപ്രശ്ശേരി പടിഞ്ഞാറ്
- കപ്രശ്ശേരി കിഴക്ക്
- നെടുവന്നൂർ വടക്ക്
- നെടുവന്നൂർ തെക്ക്
- തുരുത്ത്
- ഗാന്ധിപുരം
- പുറയാർ കിഴക്ക്
- പുറയാർ പടിഞ്ഞാറ്
- സ്വർഗ്ഗം
- ദേശം
- ദേശം പടിഞ്ഞാറ്
- പാലപ്രശ്ശേരി തെക്ക്
സ്ഥിതിവിവരകണക്കുകൾ
[തിരുത്തുക]ജില്ല | എറണാകുളം |
ബ്ലോക്ക് | പാറക്കടവ് |
വിസ്തീർണ്ണം | 15.58 |
വാർഡുകൾ | 18 |
ജനസംഖ്യ | 25249 |
പുരുഷൻമാർ | 12504 |
സ്ത്രീകൾ | 12745 |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 തദ്ദേശസ്വയംഭരണ വെബ്സൈറ്റ് Archived 2016-03-04 at the Wayback Machine. ചെങ്ങമനാട് ചരിത്രം ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "ചെങ്ങമനാട്" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു