Jump to content

പമ്പ അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പമ്പാ അണക്കെട്ട്
പമ്പാ അണക്കെട്ട്
സ്ഥലംറാന്നി,പത്തനംതിട്ട ജില്ല,കേരളം,ഇന്ത്യ
നിർദ്ദേശാങ്കം9°23′25.7064″N 77°9′35.3628″E / 9.390474000°N 77.159823000°E / 9.390474000; 77.159823000
പ്രയോജനംവൈദ്യുതി നിർമ്മാണം
നിർമ്മാണം പൂർത്തിയായത്1967
പ്രവർത്തിപ്പിക്കുന്നത്KSEB,കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദിപമ്പാനദി
ഉയരം57.2 m (188 ft)
നീളം281 m (922 ft)
സ്പിൽവേകൾ6
സ്പിൽവേ ശേഷി912 M3/Sec
റിസർവോയർ
Creates പമ്പാ റിസർവോയർ
ആകെ സംഭരണശേഷി39,250,000 cubic metres (1.386×109 cu ft)
ഉപയോഗക്ഷമമായ ശേഷി31,180,000 cubic metres (1.101×109 cu ft)
Catchment area90.88 Sq. Km.
Power station
Operator(s)KSEB
Commission date1967
Turbines6 x 50 Megawatt (Pelton-type)
Installed capacity300 MW
Annual generation1338 MU
ശബരിഗിരി ജലവൈദ്യുതപദ്ധതി

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ സീതത്തോട് ഗ്രാമപഞ്ചായത്തിൽ റാന്നി വനമേഖലയിൽ പമ്പ നദിയിൽ നിർമിച്ചിരിക്കുന്ന അണക്കെട്ടാണ് പമ്പാ അണക്കെട്ട്.[1] ശബരിഗിരി ജലവൈദ്യുതപദ്ധതി[2] [3]യുടെ ഭാഗമായി 1967-ലാണ് ഇത് പണികഴിപ്പിക്കപ്പെട്ടത്. തൊട്ടടുത്തുള്ള കക്കി അണക്കെട്ടുമായി 3.21 കിലോമീറ്റർ നീളമുള്ള ഭൂഗർഭ തുരങ്കം വഴി ബന്ധിപ്പിച്ചിട്ടുണ്ട് . 281 മീറ്റർ നീളവും 57.2 മീറ്റർ ഉയരവുമുള്ള അണക്കെട്ട് സമുദ്രനിരപ്പിൽനിന്നും 981.45 മീറ്റർ ഉയരെയാണ് സ്ഥിതി ചെയ്യുന്നത്. പമ്പാ, കക്കി ഡാമുകളിൽ സംഭരിക്കുന്ന വെള്ളം പെൻസ്റ്റോക്ക് പൈപ്പുകൾ വഴിയാണ് ശബരിഗിരി പവർഹൗസിൽ എത്തിക്കുന്നത്. റാന്നി - ആങ്ങമൂഴി - മൂഴിയാർ - വണ്ടിപ്പെരിയാർ റൂട്ടിൽ ആണ് അപ്പർമൂഴിയാർ സ്പിൽവേ ഡാം, അപ്പർ മൂഴിയാർ , കക്കി, ആനത്തോട്, പമ്പ,മീനാർ,കുള്ളാർ,ഗവി എന്നീ അണക്കെട്ടുകളും മൂഴിയാറിലെ ശബരിഗിരി പവർ ഹൗസും സ്ഥിതി ചെയ്യുന്നത്.പെരിയാർ നാഷണൽ പാർക്കിനോട് ചേർന്നുള്ള വന മേഖലയിലാണ് അണക്കെട്ടു സ്ഥിതി ചെയ്യുന്നത്.

വൈദ്യുതി ഉത്പാദനം

[തിരുത്തുക]

ശബരിഗിരി ജലവൈദ്യുതപദ്ധതി യിൽ 50 മെഗാവാട്ടിന്റെ 6 ടർബൈനുകൾ ഉപയോഗിച്ച് 300 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു [4] .വാർഷിക ഉൽപ്പാദനം 1338 MU ആണ്.1967 നവംബർ 26 ന് യന്ത്രം കമ്മീഷൻ ചെയ്തു. തുടർച്ചയായ നവീകരണങ്ങളോടെ 2009 ഓടു കൂടി 300 മെഗാവാട്ടിൽ നിന്ന് 340 മെഗാവാട്ടായി ശേഷി ഉയർത്തി .


ചിത്രശാല

[തിരുത്തുക]

കൂടുതൽ കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Pamba(Eb) Dam D02918-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Sabarigiri Hydroelectric Project JH01237-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  3. "SABARIGIRI HYDRO ELECTRIC PROJECT-". www.kseb.in.
  4. "Sabarigiri Power House PH01244 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പമ്പ_അണക്കെട്ട്&oldid=3636183" എന്ന താളിൽനിന്ന് ശേഖരിച്ചത്