Jump to content

മലങ്കര അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലങ്കര അണക്കെട്ട്
മലങ്കര അണക്കെട്ടിന്റെ കുടയത്തൂരുനിന്നും ഉള്ള ദ്രശ്യം
സ്ഥലംമുട്ടം,ഇടുക്കി ജില്ല, കേരളം,ഇന്ത്യ
നിർദ്ദേശാങ്കം9°51′9″N 76°44′40.38″E / 9.85250°N 76.7445500°E / 9.85250; 76.7445500
പ്രയോജനംജലസേചനം , വൈദ്യുതി നിർമ്മാണം
നിർമ്മാണം പൂർത്തിയായത്1994
പ്രവർത്തിപ്പിക്കുന്നത്KSEB,കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദിതൊടുപുഴയാർ
ഉയരം23 മീ (75 അടി)
നീളം460 മീ (1,509 അടി)
സ്പിൽവേകൾ6
സ്പിൽവേ തരംOgee
സ്പിൽവേ ശേഷി1444.32 M3/Sec
റിസർവോയർ
Creates മലങ്കര റിസർവോയർ
Catchment area153.5 Sq. Km.
Power station
Operator(s)KSEB
Commission date2005
Turbines3 x 3.5 Megawatt (Kaplan -type)
Installed capacity10.5 MW
Annual generation44 MU
മുവാറ്റുപുഴ ജലസേചന പദ്ധതി , മലങ്കര പവർ ഹൗസ്

കേരളത്തിലെ ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപം മുട്ടം ഗ്രാമപഞ്ചായത്തിലെ മുട്ടത്തു തൊടുപുഴയാറിനു കുറുകെ നിർമിച്ച ഒരു ചെറിയ അണക്കെട്ടാണ് മലങ്കര അണക്കെട്ട്[1]. മൂവാറ്റുപുഴ ജലസേചന പദ്ധതിയുടെ ഭാഗമായാണ് ഇത് നിർമിച്ചിട്ടുള്ളത് [2],[3],[4]. പെരിയാർ നദിയിൽ സ്ഥാപിച്ചിരിക്കുന്ന മൂലമറ്റം പവർ ഹൗസിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം പുറന്തള്ളുന്ന ജലം തടഞ്ഞു നിർത്തി ജലസേചനത്തിനും കാർഷികാവശ്യങ്ങൾക്കുംവൈദ്യുതി നിർമ്മാണത്തിനും  ഉപയോഗിക്കുന്നു.



വൈദ്യുതി ഉത്പാദനം

[തിരുത്തുക]

മലങ്കര പവർ ഹൗസ് യിൽ 3.5 മെഗാവാട്ടിന്റെ 3 ടർബൈനുകൾ ഉപയോഗിച്ച് 10.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു .വാർഷിക ഉൽപ്പാദനം 44 MU ആണ്.2005 ഒക്ടോബർ 6 ന് കെ.എസ്.ഇ.ബിയുടെ ഹൈഡ്രോ ഇലക്ട്രിക് പദ്ധതി   നിലവിൽ വന്നു.[5],[6],[7]. ഏകദേശം 840 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ പദ്ധതി സ്ഥാപിച്ചിരിക്കുന്നത്[8].

ഇലവീഴാപൂഞ്ചിറ

[തിരുത്തുക]

മലങ്കര അണക്കെട്ടിന് അടുത്താണ് ഇലവീഴാപൂഞ്ചിറ എന്ന  വിനോദ സഞ്ചാര കേന്ദ്രം[9]. മീശ മാധവൻ പോലുള്ള സിനിമകൾ അവിടെ യാണ് ചിത്രീകരിച്ചത്, ഉദാഹരണത്തിന് കരിമിഴി കുരുവിയെ കണ്ടില്ല എന്ന ഗാന രംഗം. [അവലംബം ആവശ്യമാണ്]

കൂടുതൽ കാണുക

[തിരുത്തുക]


അവലംബം

[തിരുത്തുക]
  1. "Malankara(Id)/Muttam/Thodupuzha Dam D03108 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Muvattupuzha Major Irrigation Project JI02688 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Moovattupuzha Valley Project -". www.irrigation.kerala.gov.in. Archived from the original on 2019-12-20. Retrieved 2018-10-20.
  4. "MALANKARA DAM PROJECT -". www.idrb.kerala.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  5. "Malankara Hydroelectric Project JH01539-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  6. "Malankara Power House PH01586-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  7. "MALANKARA SMALL HYDRO ELECTRIC PROJECT -". www.kseb.in.
  8. "spb.kerala.gov.in". Archived from the original on 2013-01-06. Retrieved 2011-11-14.
  9. "Ilaveezhapoonchira Hill Station -". www.keralatourism.org.
"https://ml.wikipedia.org/w/index.php?title=മലങ്കര_അണക്കെട്ട്&oldid=3993736" എന്ന താളിൽനിന്ന് ശേഖരിച്ചത്