കുടയത്തൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലെ ഒരു പഞ്ചായത്താണ് കുടയത്തൂർ ഗ്രാമപഞ്ചായത്ത്. 28.20 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്ത് തൊടുപുഴ താലൂക്കിലും ഇളംദേശം ബ്ലോക്കിലും‍ അതോടൊപ്പം കുടയത്തൂർ, വെള്ളിയാമറ്റം, ആലക്കോട് എന്നീ വില്ലേജുകളുടെ പരിധിയിലുമാണ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്ത് രൂപം കൊണ്ടത് 1953-54 കാലഘട്ടത്തിലാണ്.

അതിരുകൾ[തിരുത്തുക]

 • വടക്ക് - വെള്ളിയാമറ്റം പഞ്ചായത്ത്
 • കിഴക്ക് - വെള്ളിയാംമറ്റം, അറക്കുളം പഞ്ചായത്തുകൾ
 • പടിഞ്ഞാറ് - ആലക്കോട്, മുട്ടം പഞ്ചായത്തുകൾ
 • തെക്ക് - മേലുകാവ് പഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

 1. കുടയത്തൂർ നോർത്ത്
 2. കൈപ്പ
 3. ഞരളംപുഴ
 4. കാഞ്ഞാർ
 5. കൂവപ്പള്ളി
 6. ചക്കിക്കാവ്
 7. മോർക്കാട്
 8. കൂടയത്തൂർ ഈസ്റ്റ്
 9. കൂടയത്തൂർ സെൻട്രൽ
 10. കൂടയത്തൂർ വെസ്റ്റ്
 11. അടൂര്മല
 12. കോളപ്ര സൌത്ത്
 13. കോളപ്ര തലയനാട്

ഉരുൾപൊട്ടൽ[തിരുത്തുക]

2022 ആഗസ്ററ് 29 തിങ്കളാഴ്ച കുടയത്തൂർ സംഗമം ജംഗ്ഷന് സമീപമുള്ള മാളിയേക്കൽ കോളനിക്ക് മുകളിലെ മോർക്കാട് മലയിൽ പുലർച്ചെ മൂന്നുമണിയോടെയുണ്ടായ ഉരുൾപൊട്ടലിൽ അഞ്ചുപേർ മരണപ്പെട്ടു.[1]

ചിത്രശാല[തിരുത്തുക]
കുടയത്തൂർ ഉരുൾപൊട്ടലിന്റെ മരണപ്പെട്ട ചിറ്റടിച്ചാലിൽ സോമന്റെ  വീടിരുന്ന ഭാഗം

,

കുടയത്തൂരിലെ മോർക്കാട് മലയിലുണ്ടായ  ഉരുൾപൊട്ടൽ
ഉരുൾപൊട്ടലിന്റെ ചിത്രം ഉൾപ്പെടുത്തി
അവലംബം[തിരുത്തുക]
 1. https://www.hindustantimes.com/india-news/landslide-kills-5-of-family-in-kerala-s-idukki-all-bodies-recovered-101661746732478.html