നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ സ്ഥിതി ചെയ്യുന്ന ബ്ളോക്ക് പഞ്ചായത്താണ് നെടുങ്കണ്ടം . 12 ഡിവിഷനുകൾ ഉള്ള ഈ ബ്ലോക്ക് പഞ്ചായത്തിൽ പാമ്പാടുംപാറ, സേനാപതി, കരുണാപുരം,രാജാക്കാട്,നെടുങ്കണ്ടം ,ഉടുമ്പൻചോല, രാജകുമാരി എന്നീ ഏഴു ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു. 341.9 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ ബ്ലോക്ക് പഞ്ചായത്ത് 1981 നവംബർ 29-നാണ് രൂപീകൃതമായത്.

പാമ്പാടുംപാറ, ചതുരംഗപാറ, കരുണാപുരം, ബൈസൺവാലി, കൊന്നത്തടി, ഗാന്ധിപാറ, രാജക്കാട്, പാറത്തോട്, ഉടുമ്പൻചോല, രാജകുമാരി, കൽക്കൂന്തൽ എന്നീ വില്ലേജുകളും നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്നു.

അതിരുകൾ[തിരുത്തുക]

പൊതുവിവരങ്ങൾ[തിരുത്തുക]

പൊതുവിവരങ്ങൾ:- 2001 ലെ ജനസംഖ്യാ കണക്കെടുപ്പനുസരിച്ച്:

ജില്ല ഇടുക്കി
ബ്ലോക്ക് നെടുങ്കണ്ടം
വിസ്തീർണ്ണം 341.9
ഡിവിഷനുകളുടെ എണ്ണം 12
ജനസംഖ്യ 136801
പുരുഷൻമാർ 69510
സ്ത്രീകൾ 67291
ജനസാന്ദ്രത 400
സ്ത്രീ : പുരുഷ അനുപാതം 968
മൊത്തം സാക്ഷരത 95
സാക്ഷരത (പുരുഷൻമാർ) 98
സാക്ഷരത (സ്ത്രീകൾ) 92