അഴുത ബ്ലോക്ക് പഞ്ചായത്ത്
ദൃശ്യരൂപം
ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ബ്ളോക്ക് പഞ്ചായത്താണ് അഴുത.
12 ഡിവിഷനുകൾ ഉള്ള ഈ ബ്ലോക്ക് പഞ്ചായത്തിൽ പെരുവന്താനം, കുമിളി, കൊക്കയാർ,പീരുമേട്,ഏലപ്പാറ,വണ്ടിപ്പെരിയാർ , എന്നീ ആറ് ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു. 1236.32 ചതുരശ്രകിലോമീറ്ററാണ് ഈ ബ്ലോക്ക് പഞ്ചായത്തിന്റെ വിസ്തൃതി. അഴുത ബ്ളോക്ക് പഞ്ചായത്ത് നിലവിൽ വന്നത് 1952 ഒക്ടോബർ 2-നാണ്. പീരുമേട് എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന , പീരുമേട് താലൂക്ക് ആസ്ഥാനത്തുള്ള സ്ഥലം മുൻപ് അഴുത എന്നാണ് അറിയപ്പെട്ടിരുന്നത്. അഴുതയാറിന്റെ തുടക്കം ഈ പ്രദേശത്തു നിന്നാണ്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപത്തു തന്നെ പീരുമേട് താലൂക്ക് ഓഫീസും, കോടതിയും സ്ഥിതി ചെയ്യുന്നു.

അതിരുകൾ
[തിരുത്തുക]- വടക്ക് - ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്
- കിഴക്ക് - തമിഴ്നാട് സംസ്ഥാനം
- തെക്ക് - പത്തനംതിട്ട ജില്ലയിലെ റാന്നി ബ്ലോക്ക് പഞ്ചായത്ത്
- പടിഞ്ഞാറ് - കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്
പൊതുവിവരങ്ങൾ
[തിരുത്തുക]പൊതുവിവരങ്ങൾ:- 2001 ലെ ജനസംഖ്യാ കണക്കെടുപ്പനുസരിച്ച്:
| ജില്ല | ഇടുക്കി |
| ബ്ലോക്ക് | അഴുത |
| വിസ്തീർണ്ണം | 1236.32 |
| ഡിവിഷനുകളുടെ എണ്ണം | 12 |
| ജനസംഖ്യ | 162869 |
| പുരുഷൻമാർ | 82056 |
| സ്ത്രീകൾ | 80813 |
| ജനസാന്ദ്രത | 132 |
| സ്ത്രീ : പുരുഷ അനുപാതം | 985 |
| മൊത്തം സാക്ഷരത | 83 |
| സാക്ഷരത (പുരുഷൻമാർ) | 89 |
| സാക്ഷരത (സ്ത്രീകൾ) | 77 |