തൊടുപുഴ നഗരസഭ
ദൃശ്യരൂപം
തൊടുപുഴ നഗരസഭ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Idukki |
ജനസംഖ്യ • ജനസാന്ദ്രത |
46,226 (2001—ലെ കണക്കുപ്രകാരം[update]) • 1,305/കിമീ2 (1,305/കിമീ2) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
35.43 km2 (14 sq mi) • 22 m (72 ft) |
9°54′00″N 76°43′01″E / 9.9000°N 76.7170°E
കേരളത്തിലെ ഇടുക്കി ജില്ലയിലെ നഗരസഭയാണ് തൊടുപുഴ നഗരസഭ. ജില്ല ആസ്ഥാനം പൈനാവാണെങ്കിലും. 2015 ജനുവരി 14 വരെ ജില്ലയിലെ ഏക നഗരസഭയായിരുന്നു തൊടുപുഴ. 2015ൽ കട്ടപ്പന നഗരസഭ രൂപവത്കരിച്ചപ്പോൾ ആ പദവി നഷ്ടമായി.
അതിരുകൾ
[തിരുത്തുക]- വടക്ക് - കുമാരമംഗലം ഗ്രാമപഞ്ചായത്ത്
- കിഴക്ക് - കരിമണ്ണൂർ ഗ്രാമപഞ്ചായത്ത്
- തെക്ക് - കരിങ്കുന്നം ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - പുറപ്പുഴ_ഗ്രാമപഞ്ചായത്ത്, മണക്കാട്, മണത്തൂർ പഞ്ചായത്ത്
ജലസ്രോതസ്സുകൾ
[തിരുത്തുക]ഇടുക്കി ജലവൈദ്യുതപദ്ധതിയിൽ നിന്നും മൂലമറ്റം പവർഹൗസ് വഴി പുറന്തള്ളുന്ന ജലമൊഴുകുന്ന തൊടുപുഴയാറാണ് നഗരസഭയുടെ പ്രധാന ജലസ്രോതസ്സ്. ഇത് കൃഷി, ഗാർഹികം തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.
ആരാധനാലയങ്ങൾ
[തിരുത്തുക]ക്ഷേത്രങ്ങൾ
- തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
- കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം
- കാരിക്കോട് ശ്രീ ഭഗവതി ക്ഷേത്രം
- നടയിൽക്കാവ് ഭഗവതി ക്ഷേത്രം
- മണക്കാട് നരസിഹസ്വാമി ക്ഷേത്രം
- ആനക്കൂട് മുല്ലയ്ക്കൽ ശ്രീ ധർമ്മശാസ്താ ദേവീ ക്ഷേത്രം
ക്രിസ്ത്യൻ ദേവാലയങ്ങൾ
- സെന്റ് ജോർജ്ജ് ദേവാലയം
- ചുങ്കം സെന്റ് മേരീസ് ഫോറോനാ ചർച്ച്
- സെന്റ് മൈക്കിൾസ് ചർച്ച്
മുസ്ലിം പള്ളികൾ
- നൈനാർ പള്ളി
- പഴയരി ജുമാമസ്ജിദ്
പൊതുവിവരങ്ങൾ
[തിരുത്തുക]2001-ലെ ജനസംഖ്യാ കണക്കെടുപ്പനുസരിച്ച്:
ജില്ല | ഇടുക്കി |
വിസ്തീർണ്ണം | 35.43 ച.കി.മി |
വാർഡുകളുടെ എണ്ണം | 35 |
ജനസംഖ്യ | 46226 |
പുരുഷന്മാർ | 22826 |
സ്ത്രീകൾ | 23400 |
ജനസാന്ദ്രത | 1148 |
സ്ത്രീ:പുരുഷ അനുപാതം | 1023 |
മൊത്തം സാക്ഷരത | 92 |
സാക്ഷരത (പുരുഷന്മാർ ) | 95 |
സാക്ഷരത (സ്ത്രീകൾ ) | 89 |