മണക്കാട് (ഇടുക്കി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മണക്കാട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മണക്കാട് (വിവക്ഷകൾ) എന്ന താൾ കാണുക. മണക്കാട് (വിവക്ഷകൾ)

കേരളസംസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിലെ ഒരു ഗ്രാമമാണ് മണക്കാട്. ഇതേ പേരിലുള്ള ഒരു ഗ്രാമപഞ്ചായത്തും നിലവിലുണ്ട്. തൊടുപുഴ പട്ടണത്തിന്റെ പടിഞ്ഞാറുഭാഗത്തു തൊടുപുഴയാറിനും, തൊടുപുഴ വൈക്കം റോഡിനും ഇടയിലുള്ള മണക്കാട് പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗത്ത് എറണാകുളം ജില്ലയാണ്. പുതുപ്പെരിയാരം, അരിക്കുഴ, ചിറ്റൂർ, പെരിയാമ്പ്ര എന്നീ സ്ഥലങ്ങൾ പഞ്ചായത്തിൽ ഉൾപ്പെടുന്നു.

മണക്കാടു വില്ലേജിന്റെ ഒരു ഭാഗം കൂടി ഉൾപ്പെടുത്തിയാൺ തൊടുപുഴ മുനിസിപ്പാലിറ്റി രൂപവത്കരിച്ചത്.

മണക്കാട് നരസിംഹസ്വാമി ക്ഷേത്രം ഇവിടുത്തെ പ്രധാന അരാധനാലയങ്ങളിലൊന്നാണ്.

"https://ml.wikipedia.org/w/index.php?title=മണക്കാട്_(ഇടുക്കി)&oldid=1687137" എന്ന താളിൽനിന്ന് ശേഖരിച്ചത്