മണക്കാട് (ഇടുക്കി)
(Manakkad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
കേരളസംസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിലെ ഒരു ഗ്രാമമാണ് മണക്കാട്. ഇതേ പേരിലുള്ള ഒരു ഗ്രാമപഞ്ചായത്തും നിലവിലുണ്ട്. തൊടുപുഴ പട്ടണത്തിന്റെ പടിഞ്ഞാറുഭാഗത്തു തൊടുപുഴയാറിനും, തൊടുപുഴ വൈക്കം റോഡിനും ഇടയിലുള്ള മണക്കാട് പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗത്ത് എറണാകുളം ജില്ലയാണ്. പുതുപ്പെരിയാരം, അരിക്കുഴ, ചിറ്റൂർ, പെരിയാമ്പ്ര എന്നീ സ്ഥലങ്ങൾ പഞ്ചായത്തിൽ ഉൾപ്പെടുന്നു.
മണക്കാടു വില്ലേജിന്റെ ഒരു ഭാഗം കൂടി ഉൾപ്പെടുത്തിയാൺ തൊടുപുഴ മുനിസിപ്പാലിറ്റി രൂപവത്കരിച്ചത്.
മണക്കാട് നരസിംഹസ്വാമി ക്ഷേത്രം ഇവിടുത്തെ പ്രധാന അരാധനാലയങ്ങളിലൊന്നാണ്.