Jump to content

കഞ്ഞിക്കുഴി, ഇടുക്കി ജില്ല

Coordinates: 9°57′0″N 76°55′0″E / 9.95000°N 76.91667°E / 9.95000; 76.91667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കഞ്ഞിക്കുഴി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കഞ്ഞിക്കുഴി (വിവക്ഷകൾ) എന്ന താൾ കാണുക. കഞ്ഞിക്കുഴി (വിവക്ഷകൾ)
കഞ്ഞിക്കുഴി
Map of India showing location of Kerala
Location of കഞ്ഞിക്കുഴി
കഞ്ഞിക്കുഴി
Location of കഞ്ഞിക്കുഴി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) ഇടുക്കി
ഏറ്റവും അടുത്ത നഗരം കൊച്ചി
ലോകസഭാ മണ്ഡലം idukki
നിയമസഭാ മണ്ഡലം idukki
ജനസംഖ്യ
ജനസാന്ദ്രത
26,809 (2011)
118/km2 (306/sq mi)
സ്ത്രീപുരുഷ അനുപാതം 985/1000 /
സാക്ഷരത 94.99%
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
227 km² (88 sq mi)
750 m (2,461 ft)
കോഡുകൾ

9°57′0″N 76°55′0″E / 9.95000°N 76.91667°E / 9.95000; 76.91667

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് കഞ്ഞിക്കുഴി. ജില്ലാ ആസ്ഥാനമായ പൈനാവിൽ നിന്നും ഇടുക്കി അണക്കെട്ടിൽ നിന്നും ഏകദേശം 17 കിലോമീറ്റർ ദൂരത്തായാണ് ഗ്രാമത്തിന്റെ സ്ഥാനം.

ചേലച്ചുവട്, ചുരുളി, കീരിത്തോട്, പനംകൂട്ടി, ലോവർപെരിയാർ, നീണ്ടപാറ, വെണ്മണി, പഴയരിക്കണ്ടം, ആൽപ്പാറ, ഇടക്കാട്, കരിമ്പൻ എന്നിവയാണ് സമീപപ്രദേശങ്ങൾ. കൃഷിയാണ് ഇവിടുത്തെ പ്രധാന വരുമാന മാർഗ്ഗം. കുരുമുളക്, ഏലം, മരച്ചീനി, വാഴ, റബ്ബർ,കൊക്കോ, കാപ്പി,ഇഞ്ചി, മഞ്ഞൾ, തെങ്ങ് എന്നിവയാണ് പ്രധാന കൃഷികൾ.


പാൽക്കുളംമേട്, കരിമ്പൻകുത്ത്, മീനുളിയാൻപാറ, മക്കുവള്ളി ലോവർപെരിയാർ എന്നീ സ്ഥലങ്ങളാണ് വിനോദസഞ്ചാരകേന്ദ്രങ്ങൾ.

ആലപ്പുഴ - മദുര SH 43, അടിമാലി - കുമളി NH 185 എന്നിവ പ്രധാന ദേശീയപാതകളാണ്

പഞ്ചായത്തിലെ പകുതിയിൽ അധികം പ്രദേശങ്ങൾ നിബിഡ വനപ്രദേശങ്ങളും മലഞ്ചെരിവുകളുമാണ് സ്വാതന്ത്ര്യാനന്തരം സർക്കാരിന്റെ ഗ്രോ മോർ ഫുഡ് പദ്ധതിയുടെ ഭാഗമായി കുടിയേറിയ ജനങ്ങളാണ് ഈ ഗ്രാമപ്രദേശങ്ങളിൽ ജനജീവിതം സാദ്യമാക്കിയത്