പീരുമേട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പീരുമേട്
പീരുമേട്ടിലെ പരുന്തുപാറയുടെ വീക്ഷണം
പീരുമേട്ടിലെ പരുന്തുപാറയുടെ വീക്ഷണം
പീരുമേട് is located in Kerala
പീരുമേട്
പീരുമേട്
Coordinates: 9°33′02″N 77°01′49″E / 9.5505100°N 77.0302580°E / 9.5505100; 77.0302580Coordinates: 9°33′02″N 77°01′49″E / 9.5505100°N 77.0302580°E / 9.5505100; 77.0302580
Country India
StateKerala
DistrictIdukki
Government
 • ഭരണസമിതിPeerumedu panchayath
വിസ്തീർണ്ണം
 • ആകെ114.75 കി.മീ.2(44.31 ച മൈ)
ജനസംഖ്യ
 (2001)
 • ആകെ25,768
 • ജനസാന്ദ്രത220/കി.മീ.2(580/ച മൈ)
Languages
 • OfficialTamil, Malayalam and English
സമയമേഖലUTC+5:30 (IST)
PIN
685531
Area code(s)04869
വാഹന റെജിസ്ട്രേഷൻKL-37
വെബ്സൈറ്റ്[1]
പീരുമേട് ഒരു ദൃശ്യം

കേരളത്തിലെ ഇടുക്കി ജില്ലയിലെ തേക്കടിയിലേക്കുള്ള വഴിയിലെ ഒരു ചെറിയ മലമ്പ്രദേശ പട്ടണമാണ് പീരുമേട്. സമുദ്ര നിരപ്പിൽ നിന്ന് 915 മീ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സുഖകരമായ കാലാവസ്ഥ, പ്രകൃതി മനോഹാരിത എന്നിവയ്ക്ക് പ്രസിദ്ധമാണ്‌. കോട്ടയം-കുമിളി റോഡിൽ (ഇപ്പോൾ കൊല്ലം -തേനി ദേശീയ പാത) കോട്ടയത്ത്നിന്നും ഏകദേശം 75കി.മി. ദൂരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.

ആകർഷണങ്ങൾ[തിരുത്തുക]

പീർ മുഹമ്മദ് എന്ന സൂഫി സന്ന്യാസിയുടെ ശവകുടീരം ഇവിടെയുണ്ട്. ഇദ്ദേഹത്തിൻറെ പേരിൽ നിന്നാണ് ഈ സ്ഥലത്തിന് പീരുമേട് എന്ന പേരിൻറെ ഉത്ഭവമെന്നു കരുതുന്നു. മനോഹരമായ ചെറിയ വെള്ളച്ചാട്ടങ്ങൾ കൊണ്ടും, പുൽമൈതാനങ്ങളും, പൈൻ മരങ്ങളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. പാഞ്ചാലിമേട്, പരുന്തും പാറ, വാഗമൺ എന്നിവ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായിത്തീർന്നിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള താലൂക്ക് പീരുമേടാണ്.[1][2].

ചരിത്രം[തിരുത്തുക]

പീരുമേട് (1900)

പീരുമേട് തിരുവിതാംകൂർ രാ‍ജാവിന്റെ വേനൽക്കാല വാസസ്ഥലമായിരുന്നു. വേനൽക്കാല വസതിയായിരുന്ന കെട്ടിടം പിന്നീട് പൂഞ്ഞാർ രാജത്തിന്റെ കൈവശമായി. ഇപ്പോൾ ഇത് സ്വകാര്യ കൈവശത്തിലാണ്.

പ്രത്യേകതകൾ[തിരുത്തുക]

ഇന്ത്യയിലെ പ്രധാന വന്യ ജീവി സങ്കേതമായ പെരിയാർ വന്യ ജീവി സങ്കേതം ഇവിടെ നിന്ന് 43 കി.മി ദൂരത്തിലാണ്.കൂടാതെ മുല്ലപ്പെരിയാർ അണക്കെട്ട്, മംഗളാദേവി ക്ഷേത്രം,തേക്കടി തടാകം എന്നിവ പീരുമേട് താലൂക്ക് പരിധിക്കുള്ളിലാണ്‌.

സുഗന്ധദ്രവ്യങ്ങൾ[തിരുത്തുക]

ഈ പ്രദേശത്ത് ധാരാളം സുഗന്ധദ്രവ്യ കൃഷി സ്ഥിതി ചെയ്യുന്നു. ഇതിൽ പ്രധാനം കാപ്പി, തേയില, ഏലം എന്നിവയാണ്.[3] കൂടാതെ കൃഷിക്ക് നല്ല അനുയോജ്യമായ മണ്ണുള്ളത് കൊണ്ട് കുരുമുളക്, അരിമുളക്, ഇഞ്ചി, മഞ്ഞൾ എന്നിവയും ഇവിടെ കാണപ്പെടുന്നു.[4] കൂടാതെ അടുത്ത കാലത്തായി വാനില കൃഷിയും ഈ ഭാഗത്ത് ധാരാളമായി കണ്ടുവരുന്നു.[5]

രാഷ്ട്രീയം[തിരുത്തുക]

പീരുമേട് നിയമസഭാമണ്ഡലം ഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ്. ശ്രീമതി ഇ.എസ്.ബിജിമോൾ( സി.പി.ഐ.) ആണ് പീരുമേടിന്റെ ഇപ്പോഴത്തെ ജനപ്രതിനിധി.[6]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Peermade". Hill Station in India. ശേഖരിച്ചത് 2006-10-15.
  2. http://www.kerala.gov.in/kercaljan06/p38-41.pdf An Article On Peermade Published By the Government of Kerala
  3. "A bitter brew in the high ranges". ശേഖരിച്ചത് 2006-09-20.
  4. "Mapping India's spice route from past to present". ശേഖരിച്ചത് 2006-09-20.
  5. "Organic Show - Peermede Development Board's stand". ശേഖരിച്ചത് 2006-09-20.
  6. "Assembly Constituencies - Corresponding Districts and Parliamentary Constituencies" (PDF). Kerala. Election Commission of India. ശേഖരിച്ചത് 2008-10-20.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പീരുമേട്&oldid=3386336" എന്ന താളിൽനിന്ന് ശേഖരിച്ചത്