ദേശീയപാത 183 (ഇന്ത്യ)
![]() | |
---|---|
{{{Map}}} | |
നീളം | 265 km |
തുടക്കം | കൊല്ലം, കേരളം |
പ്രധാന ഉദ്ദിഷ്ടസ്ഥാനം | കൊല്ലം, കേരളം - കുണ്ടറ, ചിറ്റുമല, ഭരണിക്കാവ്, ചക്കുവള്ളി, താമരക്കുളം, ചെങ്ങന്നൂർ എംസി റോഡ്, കോട്ടയം, പാമ്പാടി, പൊൻകുന്നം, മുണ്ടക്കയം, കുട്ടിക്കാനം, കുമളി, തേനി , തേനി |
അവസാനം | തേനി, തമിഴ് നാട് |
സംസ്ഥാനം | തമിഴ് നാട്: 55 km കേരളം: 210 km |
NH - List - NHAI - NHDP | |
കേരളത്തിലെ കൊല്ലം നഗരത്തെയും തമിഴ്‌നാട്ടിലെ തേനി നഗരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന 265 കി.മീ ദൈർഘ്യമുള്ള പ്രധാനപാത ആണു ദേശീയപാത 183 (പഴയ ദേശീയപാത 220)[1][2]. തമിഴ്നാട്ടിലൂടെ 55 കി.മി.യും കേരളത്തിൽ 210 കി.മി.യും ഇത് കടന്നു പോകുന്നു. കേരളത്തിലെ കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിൽ തുടങ്ങി അഞ്ചാലുംമൂട്, കുണ്ടറ, ചിറ്റുമല, ഭരണിക്കാവ്, താമരക്കുളം, ചാരുംമൂട്, കൊല്ലക്കടവ്, പെണ്ണുക്കര, ചെങ്ങന്നൂർ, കോട്ടയം, പാമ്പാടി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കുട്ടിക്കാനം, കുമളി എന്നീ പട്ടണങ്ങളെയും തമിഴ്‌നാട്ടിലെ തേനി പട്ടണവുമായി ബന്ധിപ്പിക്കുന്ന ഈ പാത തെക്കേ ഇന്ത്യയിലെ ഒരു തിരക്കേറിയ പാതയാണ്. കൊടുംവളവുകളും കുത്തിറക്കവും കൊല്ലം ഭാഗത്തെ വീതിക്കുറവും നിലവിൽ ഈ പാതയിലൂടെയുള്ള യാത്ര ദുഷ്ക്കരമാക്കുന്നു. ഈ പാതയുടെ വികസനം കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളുടെ വളർച്ചക്ക് ഏറെ പ്രയോജനപ്രദമാണ്.
നഗരങ്ങൾ[തിരുത്തുക]
കൊല്ലത്തു നിന്ന് ആരംഭിക്കുന്ന പാത കൊട്ടാരക്കര, അടൂർ, ചങ്ങനാശ്ശേരി, കോട്ടയം, പാമ്പാടി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പീരുമേട്, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലൂടെ കടന്ന് കുമളിയിൽ വെച്ച് തമിഴ്‌നാട്ടിൽ പ്രവേശിക്കുന്ന പാത കമ്പം വഴി തേനിയിൽ അവസാനിക്കുന്നു. എം.സി. റോഡിന്റെ ഭാഗങ്ങളും, കോട്ടയം-കുമളി റോഡ് (കെ.കെ. റോഡ്) പൂർണ്ണമായും ഈ ദേശീയപാതയിൽ ഉൾപ്പെടുന്നു.
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-08-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-02-15.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2011-04-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-02-15.