തേക്കടി
Coordinates: 9°34′33″N 77°10′46″E / 9.5758709°N 77.1793333°E
തേക്കടി | |||
നിർദ്ദേശാങ്കം: (find coordinates) | |||
രാജ്യം | ![]() | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | ഇടുക്കി | ||
ഏറ്റവും അടുത്ത നഗരം | കുമിളി | ||
ലോകസഭാ മണ്ഡലം | ഇടുക്കി | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
കേരളത്തിലെ ഇടുക്കി ജില്ലയിലെ പെരിയാർ കടുവാ സംരക്ഷിത പ്രദേശത്തിന്റെ സഹായ വനപ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രമാണ് തേക്കടി. കേരളത്തിലെ ഇടുക്കി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ വന്യജീവി സംരക്ഷണകേന്ദ്രവും വിനോദസഞ്ചാരകേന്ദ്രവും ആണ് തേക്കടി. ഈ വന്യജീവി സംരക്ഷണകേന്ദ്രവും പെരിയാർ തടാകവും തമിഴ്‌നാട് അതിർത്തിയിൽ ആണ്. പെരിയാർ വന്യജീവി കേന്ദ്രത്തിന്റെ ആകെ വിസ്തീർണ്ണം 925 ചതുരശ്ര കി.മി. ആണ്. ഇതിൽ 360 ചതുരശ്ര കി.മി. നിത്യ ഹരിത വനമേഖലയാണ്.
തേക്കടിയിൽ നിലവിൽ കാണുന്ന തടാകം മുല്ലപ്പെരിയാർ ഡാം കെട്ടിയതിന് ശേഷം ഉണ്ടായതാണ്. ഈ തടാകത്തിനോടനുബന്ധിച്ച് ബോട്ടിങ്ങ് ആണ് ഇവിടത്തെ പ്രധാന ആകർഷണം.
എത്തിച്ചേരാനുള്ള വഴി[തിരുത്തുക]
- ഏറ്റവും അടുത്തുള്ള പട്ടണം: കുമളി-3 കി.മി. അകലെ
- ഏറ്റവും അടുത്ത വിമാനത്താവളം: മധുര - 140 കിലോമീറ്റർ ദൂരെ (ഏകദേശം 4 മണിക്കൂർ അകലം), നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം - 144കിലോമീറ്റർ അകലെ[1].
- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: കോട്ടയം - ഏകദേശം 114 കിലോമീറ്റർ അകലെ.
കാലാവസ്ഥ[തിരുത്തുക]
ഏറ്റവും കൂടിയ ചൂട് - 29 ഡിഗ്രീ സെൽഷ്യസ്, ഏറ്റവും കുറഞ്ഞചൂട് - 18 ഡിഗ്രീ സെൽഷ്യസ്. വാർഷിക വർഷപാതം: 2900 മില്ലീമീറ്റർ.
വന്യജീവികൾ[തിരുത്തുക]
ഇവിടെ ആന, കടുവ, മ്ലാവ്, കാട്ടുപന്നി, കരിംകുരങ്ങ്, കാട്ടുപോത്ത്, കുരങ്ങ്, പുള്ളിപ്പുലി, പുള്ളിമാൻ, കേഴമാൻ, കരടി, തുടങ്ങിയ വന്യമൃഗങ്ങളെ കണ്ട് വരുന്നു. വിവിധതരത്തിലുള്ള പക്ഷികളൂം ഇവിടത്തെ പ്രധാന കാഴ്ചയാണ്.
സന്ദർശന സമയം[തിരുത്തുക]
സെപ്റ്റംബര് മുതൽ മെയ് വരെ ഉള്ള മാസങ്ങൾ ആണ് തേക്കടി സന്ദർശിക്കുവാൻ അനുയോജ്യം.
രാവിലെ 6 മണി മുതൽ വൈകിട്ട് 5.30 വരെയാണ് വന്യമൃഗസങ്കേതത്തിലേക്കുള്ള പ്രവേശനസമയം.3.30 നാണ് അവസാന ബോട്ടിംഗ് സമയം.
ആരണ്യനിവാസ്[തിരുത്തുക]
പെരിയാർ വന്യജീവിസങ്കേതത്തിനകത്ത് പ്രവർത്തിക്കുന്ന മൂന്നു കെ.റ്റി.ഡി.സി ഹോട്ടലുകളിലൊന്നാണ് ആരണ്യനിവാസ്. ജവഹർലാൽ നെഹ്രുവാണ് ഇത് ഉദ്ഘാടനം ചെയ്തത്. കെടിഡിസിയാണ് ഇത് നടത്തുന്നത്.[2]
ചിത്രശാല[തിരുത്തുക]
- തേക്കടി- ചിത്രങ്ങൾ
പെരിയാർ നദിയിലെ നീർക്കാക്കകൾ, ബോട്ടിംഗിൽ നിന്നൊരു ദൃശ്യം
അവലംബം[തിരുത്തുക]
- ↑ http://www.distancesbetween.com/distance-between/distance-from-thekkady-to-nedumbassery/3332564/r3/
- ↑ http://aranyanivasthekkady.com
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Thekkady എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- റീഡിഫ് ട്രാവൽ
- തേക്കടി വിനോദയാത്ര ചിത്രങ്ങൾ @ http://www.mytoursandphotos.com
- തേക്കടിയുടെ ഔദ്യോധിക വെബ്ബ്സൈറ്റ്
- യാത്രാവിവരങ്ങൾക്ക്