പൈനാവ്
ദൃശ്യരൂപം
പൈനാവ് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | ഇടുക്കി ജില്ല |
ഏറ്റവും അടുത്ത നഗരം | തൊടുപുഴ |
സമയമേഖല | IST (UTC+5:30) |
9°50′52″N 76°56′32″E / 9.84778°N 76.94222°E
ഇടുക്കി ജില്ലയുടെ ആസ്ഥാനമാണ് പൈനാവ്. ഇടുക്കി ജില്ലാ കളക്ട്രേറ്റ് ഇവിടെ കുയിലിമലയിൽ സ്ഥിതി ചെയ്യുന്നു. പ്രകൃതി രമണീയമായ ഭൂപ്രദേശം ആണ്, പശ്ചിമഘട്ട മലനിരകൾ കടന്നു പോകുന്നു. ജില്ലാ ആസ്ഥാനം ജില്ലയുടെ തന്നെ പേരിൽ അറിയപ്പെടാത്ത കേരളത്തിലെ രണ്ടു ജില്ലകളിൽ ഒന്നിന്റെ ആസ്ഥാനമാണ് പൈനാവ്. വയനാട് ജില്ലയുടെ ആസ്ഥാനമായ കല്പറ്റ ആണ് രണ്ടാമത്തേത്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് , ഇടുക്കി അണക്കെട്ട് എന്നിവ പൈനാവിനടുത്തായി സ്ഥിതി ചെയ്യുന്നു. പൈനാവിന്റെ ഏറ്റവും അടുത്തുള്ള പട്ടണമാണ് ചെറുതോണി. റാവുത്തർമാരുടെ ഒരു വിഭാഗം ഇപ്പോഴും ഇവിടെ താമസിക്കുന്നു.
ഇവിടെ സ്ഥിതിചെയ്യുന്ന പ്രധാന സർക്കാർ സ്ഥാപനങ്ങൾ
[തിരുത്തുക]- കളക്ടറേറ് ഇടുക്കി
- ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, ഇടുക്കി
- കേന്ദ്രിയ വിദ്യാലയ പൈനാവ്, ഇടുക്കി
- ഏകലവ്യ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്കൂൾ, ഇടുക്കി
- മോഡൽ പോളിടെക്‌നിക് കോളേജ്, പൈനാവ്
- ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിൽ
- ആയുർവേദ ഡി്പെൻസറി
- സബ് ട്രഷറി, ഇടുക്കി
ഇവിടുത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ
[തിരുത്തുക]- വൈശാലി വ്യൂ പോയിന്റ് പൈനാവ്
- മൈക്രോ വ്യൂ പോയിന്റ് പൈനാവ്
- ഇടുക്കി വന്യ ജീവി സങ്കേതം
- ഇടുക്കി ഡാം
- വൈശാലി
Painavu എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.